തന്നാലും നാഥാ ആത്മാവിനെ
Advertisements
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനെ
തന്നാലും നാഥാ, നിൻ ജീവനെ
നിത്യസഹായകനെ
അകതാരിലുണർവിന്റെ പനിനീരു തൂകി
അവിരാമമൊഴുകിവരു
വരദാനവാരിധേ ഫലമേകുവാനായ്
അനുസ്യൂതമൊഴുകിവരു.
തന്നാലും നാഥാ…
പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകിവരു
ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന
സ്നേഹമായ് ഒഴുകിവരു
തന്നാലും നാഥാ…
Advertisements

Leave a comment