Aathmavam Daivame Varane… Lyrics

ആത്മാവാം ദൈവമേ വരണേ

Advertisements

ആത്മാവാം ദൈവമേ വരണേ.
എന്റെ ഉള്ളിൽ വസിക്കാൻ വരണേ. (2)

ദാഹിച്ചു നിന്നെ ഞാൻ തേടുന്നു;
സ്വർഗ്ഗം തുറന്നിറങ്ങി നീ വരണേ.

(ആത്മാവാം ദൈവമേ…) (2)

തിരുരക്തത്താൽ അഭിഷേകം ചെയ്യണേ
അഗ്നിയാൽ പരിശുദ്ധി നൽകണേ.
രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ
സൗഖ്യമായ് നീ എന്നിൽ വരണേ.

(ആത്മാവാം ദൈവമേ…)

പാപത്താൽ ഞാൻ തകർന്നീടുമ്പോൾ
രക്ഷിക്കാൻ നിൻ കരം നീട്ടണെ.

(ആത്മാവാം ദൈവമേ…)

പെന്തക്കുസ്താ അനുഭവം തരണേ
പുതുസൃഷ്ടിയായ് എന്നെ മാറ്റണമേ.

(ആത്മാവാം ദൈവമേ…)

വചനത്തിന്റെ ശക്തിയെന്നിൽ നിറച്ച്
വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ.

(ആത്മാവാം ദൈവമേ…)

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment