ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ…
Advertisements
ദിവ്യകാരുണ്യമേ ദിവ്യമാം സ്നേഹമേ
കൊച്ചു കൈവെള്ളയിൽ
അണയും സ്വർഗ്ഗ സമ്മാനമേ
ദിവ്യകാരുണ്യമേ ദിവ്യമാം ഭോജ്യമേ
ദ്യോവിതിൻ യാത്രയിൽ എന്റെ ദിവ്യപാഥേയമേ
ഹൃദയമൊരുക്കീ ഞാൻ നാഥാ അണയൂ
സർവ്വം അർപ്പിക്കാം എന്നിൽ അലിയൂ
നീക്കണമേ കറകൾ ചൊരിയണമേ കൃപകൾ
(ദിവ്യകാരുണ്യമേ…)
കടലോളം സ്നേഹമായ് മരുഭൂവാം എൻ മാനസ്സേ
മലയോളം കൃപയുമായ് കൃപചോർന്നെൻ ജീവനിൽ
സ്വർഗം എൻ സ്വന്തം എന്നീശോ എൻ സ്വന്തം
ഹൃദയം പറുദീസാ എന്നീശോ എൻ ഭാഗ്യം
അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ…)
സർവ്വം നീ തന്ന പോൽ നൽകാനുണ്ടേറെ ഞാൻ
നിന്നിൽ വളർന്നിടാൻ അഴിയാനുണ്ടേറെ ഞാൻ
സർവ്വം നിൻ ദാനം തിരുവിഷ്ടം എന്നിഷ്ടം
വചനം എൻ ദീപം നൽസുകൃതം എൻ ധർമം
അനവരതം കൃപചൊരിയുന്നീശോയ്ക്കാരാധന
(ദിവ്യകാരുണ്യമേ…)
Advertisements
Advertisements

Leave a comment