ലൈസൻസ് പിവിസി കാർഡിലേയ്ക്ക് മാറ്റാൻ

ലൈസൻസ് പിവിസി കാർഡിലേയ്ക്ക് എല്ലാവരും നിർബന്ധമായും മാറ്റണമല്ലോ. 31/03/2024 ന് ശേഷമാണ് ലൈസൻസ് മാറ്റുന്നതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള 1000 രൂപ അധികമായി നൽകേണ്ടി വരും. (ഇപ്പോൾ 245, അപ്പോൾ 1305)

ഇതെങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ധാരണ ഇല്ലാത്തവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്.

  1. 50 KB യിൽ താഴെ സൈസ് ഉള്ള പാസ്പോർട്ട്സൈസ് ഫോട്ടോ, ഒപ്പിന്റെ ഫോട്ടോ, 500kb യിൽ താഴെയുള്ള ലൈസൻസിന്റെ പിഡിഎഫ് എന്നിവ തയ്യാറാക്കി വക്കുക.
  2. https://sarathi.parivahan.gov.in/sarathiservice/stateSelection.do എന്ന ലിങ്ക് സന്ദർശിക്കുക (വെബ്സൈറ്റിലുണ്ടായിരുന്ന പേമെന്റുമായി ബന്ധപ്പെട്ട ഒരു Glitch ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്)
  3. “Please select the State from where the service is to be taken” എന്ന് ചോദിക്കുമ്പോൾ ഡ്രോപ് ഡൗൺ മെന്യുവിൽ നിന്നും “Kerala” എന്ന് തെരഞ്ഞെടുക്കുക.
  4. തുടർന്ന് പ്രത്യക്ഷപ്പെടുന്ന് പേജിൽ ‘DL Services (Replace of DL/Others) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  5. തുടർന്ന് വരുന്ന പേജിൽ സ്റ്റെപ്പുകൾ എഴുതിയിട്ടുണ്ടാകും. വായിച്ചാൽ താഴെപ്പറയുന്ന പ്രധാന നാല് സ്റ്റെപ്പുകളുണ്ടാകും.

അ) ഓൺലൈൻ അപേഷാഫോറം ഫിൽ ചെയ്യുക
ആ) ലൈസൻസ് അപ്ലോഡ് ചെയ്യുക
ഇ) ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക
ഈ) ഫീ പേമെന്റ് ചെയ്യുക

NB 1 : കേരളത്തിലെ നിലവിലെ ലൈസൻസ് നമ്പർ RR/NNNN/YYYY എന്ന ഫോർമാറ്റിലായിരിക്കും. അതായത് RTO code / License No. / Year. അത് അതേപടി പരിവാഹനിൽ എന്റർ ചെയ്താൽ ലൈസൻസ് നിലവിലില്ല എന്ന എറർ സന്ദേശം ലഭിക്കും. അതിനെ ചെറുതായൊന്ന് മാറ്റി വേണം എന്റർ ചെയ്യാൻ.

ഒരാളുടെ ലൈസൻസ് നമ്പർ 47/1234/2015 എന്നാണെങ്കിൽ പരിവാഹനിൽ അത് നൽകേണ്ടത് താഴെ പറയും വിധമാണ്

KL4720150001234

(KL RTO Code Year Three zeroes Licence Number എന്ന ഫോർമാറ്റ്)

NB 2: 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജ്ജും അടക്കം 245 രൂപ ആണ് മൊത്തം ചിലവ്.

Source: WhatsApp | Author: Unknown

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment