Mamalayil Daivasneha Shanthi Doothumay… Lyrics

Advertisements

മാമലയിൽ ദൈവസ്നേഹ ശാന്തി ദൂതുമായ്

മാമലയിൽ ദൈവസ്നേഹ ശാന്തി ദൂതുമായ്
അണഞ്ഞിതാ ഇടുക്കി രൂപതാ ദിനം
സഹ്യനിൽ തെളിഞ്ഞുയർന്ന സ്ലീവതൻ പാതയിൽ
സത്യമായ്ചരിപ്പൂ നമ്മളും… 2

ഒന്നു ചേർന്ന് ഒരേ സ്വരത്തിൽ
ഏറ്റു പാടീടാം
തിരുസ്സഭതൻ മക്കളാണു നാം
ഒരാലയിൽ ഒരേയിടയനേശുവിൻ
ദൂതമായ് ഈ ലോകമെങ്ങും
സാക്ഷ്യമേകിടാം… 2
ആ…

ചോര മണ്ണിലേകി പൂർവ്വികർ
തെളിച്ച വീഥിയിൽ
ധീരമായ് മുന്നിലേയ്ക്ക് നാം
മണ്ണിലെ ഫലങ്ങളും മനസ്സിലുള്ള നന്മയും
പങ്കുവച്ചുണർന്നു പോക നാം… 2
ആ…

ഓർമ്മകൾ മരിച്ചിടാതെ നെഞ്ചിലേറ്റുവാങ്ങിടാം
ദീപമായ് തെളിച്ചു നല്കിടാം
ഇരുളുവീണ വഴികളാണു
മുന്നിലെങ്കിലും സദാ
ഇടയനോടു ചേർന്നു നീങ്ങിടാം… 2

മാമലയിൽ…

Advertisements

KAROKE | ഇടുക്കി രൂപതാദിന ഗാനം | മാമലയിൽ | Mamalayil | Idukki Diocesan Day KAROKE | ഇടുക്കി രൂപതാദിന ഗാനം | മാമലയിൽ | Mamalayil | Idukki Diocesan Day

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment