Tribute to Rev. Fr Cherian Nereveettil | ഞങ്ങടെ ചെറിയാച്ചൻ

13, മെയ്‌ 2021, സ്വർഗ്ഗരോഹണതിരുന്നാൾ ദിവസം. സൂര്യൻ അസ്തമിച്ചു. ചാറ്റൽ മഴയത്ത് തലയിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടി, തന്റെ കൊച്ചുഫോൺ പോലും കയ്യിൽ ഇല്ലാതെ, എന്നത്തേയും പോലെ അദ്ദേഹം നടക്കാനിറങ്ങി. NH 47ന്റെ സർവീസ് റോഡിൽ ആളുകൾ തീരെയില്ലായിരുന്നു. നിനച്ചിരിക്കാതെ ഒരു മോട്ടോർ സൈക്കിൾ ഇടിച്ച് റോഡിലേക്ക് വീണ അദ്ദേഹത്തിന്റെ തല നടപ്പാതയിലിടിച്ചു. രക്‌തമൊലിക്കുന്ന ആ അപരിചിതനെ ആരോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ, ബോധം മറയും വരെ ആ ചുണ്ടുകൾ “ഈശോ, ഈശോ” എന്ന് മന്ത്രിച്ചു. അവർ അയാൾക്ക് ‘ അജ്ഞാതൻ ‘ എന്ന് പേരിട്ടു.

കോവിഡ് സമയത്തെ ഓൺലൈൻ കുർബ്ബാന വൈകിയപ്പോൾ അന്വേഷിച്ചിറങ്ങിയ ഇടവകക്കാർ, പലരും പറഞ്ഞറിഞ്ഞ് ICU ലെ ‘അജ്ഞാതനെ’ തിരിച്ചറിയാൻ പോയി. ഷേവ് ചെയ്ത് ബാൻഡേജ് ഇട്ടിരിക്കുന്ന തല കണ്ട് അല്ലാ, ഇത് ഞങ്ങളുടെ അച്ചനല്ല എന്ന് പറയാൻ വന്നപ്പോൾ ഡോക്ടർ പറഞ്ഞു, തല വടിച്ചത് സർജറിക്ക് വേണ്ടിയാണെന്ന്. പതിയെ ഞെട്ടലോടെ അവർ ആ സത്യം അറിഞ്ഞു, “അയ്യോ, ഇത് ചെറിയാച്ചൻ ആണല്ലോ, ഞങ്ങടെ ചെറിയാച്ചൻ!!”

ഞാൻ ചെറിയാച്ചനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് അച്ചന് അപകടം പറ്റിക്കഴിഞ്ഞാണ്. നേരിട്ടും സോഷ്യൽ മീഡിയയിൽ കൂടെയും പലരും പ്രാർത്ഥനസഹായം അഭ്യർത്ഥിച്ചു. പക്ഷെ ആരോടും യാത്ര പറയാൻ നിക്കാതെ, സ്വതസിദ്ധമായ തന്റെ മന്ദസ്മിതം നൽകാതെ, ഏവർക്കും പരിചിതമായ ആ ചോദ്യമില്ലാതെ (മാഷേ Ok അല്ലേ? ) ചെറിയാച്ചൻ മെയ്‌ 27ന് നേരെ തന്റെ വീട്ടിലേക്ക് (സ്വർഗീയഭവനത്തിലേക്ക്) പോയി, ചെറിയാൻ നേരെവീട്ടിൽ എന്ന തന്റെ പേര് അന്വർത്ഥമാക്കിയ പോലെ.

മരണശേഷം കുറേപേരുടെ ഓർമ്മകുറിപ്പുകൾ കണ്ടു. അടുത്ത് പരിചയമുള്ള ഒരാളുടെ വിയോഗം പോലെ വിഷമം തോന്നി, അങ്ങനെയിരിക്കുമ്പോൾ ആണ് Jesus യൂത്ത് അംഗങ്ങളായ എന്റെ മക്കൾ, ചെറിയാച്ചനെപ്പറ്റി മാത്രം എഴുതിയിട്ടുള്ള വലിയൊരു ബുക്ക്‌ കൊണ്ടുവന്നത്, അദ്ദേഹത്തിനുള്ള tribute ആയി അനേകം ഓർമ്മകുറിപ്പുകളും ഒരുപാട് ഫോട്ടോസും അടങ്ങിയ

JY ഇന്റർനാഷണൽ ന്യൂസ്‌ ലെറ്റർ. എനിക്കതു കണ്ട് സന്തോഷമായി. കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു ഞാൻ ചെറിയാച്ചനെ പറ്റി.

ഓർമ്മകുറിപ്പുകളിലെല്ലാം അദ്ദേഹത്തിന്റെ simplicity, humility, genuineness, holiness,moral integrity, cheerfulness, justice -mercy, boldness…നിറഞ്ഞൂ നിന്നു. മുറിയുന്ന ദിവ്യകാരുണ്യം പോലെ, തന്നെത്തന്നെ മുറിച്ചുതരുന്ന ഈശോയെപ്പോലെ, നമ്മളെല്ലാം മുറിയപ്പെടേണ്ടതാണെന്ന് കേൾക്കാറുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ തന്നെത്തന്നെ മുറിച്ചുകൊണ്ട് തന്റെ കിഡ്നി അപരിചിതയായിരുന്ന ഒരു പെൺകുട്ടിയുമായി പങ്കു വെച്ച ചെറിയാച്ചൻ, വീട്ടുകാരുടെ സുഖവിവരം അന്വേഷിക്കാറുണ്ടെങ്കിലും ഇടക്കൊക്കെ പോയി കാണാറുണ്ടെങ്കിലും പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം ഒരു ദിവസം പോലും തന്റെ വീട്ടിൽ രാത്രി കിടന്നുറങ്ങിയിട്ടില്ലാത്ത ചെറിയാച്ചൻ, മീറ്റിങ്ങുകളുമായി തിരക്കിൽ ആയിരിക്കുമ്പോൾ കുമ്പസാരിക്കാൻ വന്ന പെൺകുട്ടിക്ക് വേണ്ടി ബാക്കിയുള്ളവരെ ഭക്ഷണം കഴിക്കാൻ പറഞ്ഞയച്ച്, കുമ്പസാരം കേട്ട്, അവൾക്ക് പ്രത്യാശ പകർന്ന് happy ആക്കി വിട്ട ചെറിയാച്ചൻ, JY international chaplain ആയിരിക്കെ ബാങ്കോക്കിൽ ഇന്റർനാഷണൽ ട്രെയിനിങ് നടക്കുമ്പോൾ ഷോപ്പിംഗിന് ടീമംഗങ്ങൾക്ക് കൊടുത്ത ചെറിയ തുകയിൽ നിന്ന്, ജീസസ് യൂത്ത് ഓഫീസിലുള്ളവർക്കും കുറച്ചു ഫ്രണ്ട്സിനും ഇത്തിരി സ്വീറ്റ്സ് മേടിച്ചിട്ട് ബാക്കി പൈസ തിരിച്ചു കൊടുത്ത ചെറിയാച്ചൻ, അന്ത്യശുശ്രൂഷക്ക് ഇടുവിക്കാനായി ഉടുപ്പ് തിരഞ്ഞവർക്ക് നിറം മങ്ങിയ കുറച്ചു ഉടുപ്പുകൾ മാത്രം ബാക്കി വെച്ച ചെറിയാച്ചൻ …അങ്ങനെ എന്തൊക്കെ സംഭവങ്ങൾ ഓർമ്മകുറിപ്പുകളായി മുൻപിൽ നിരന്നു.

“I am cheriachan, smallest among the small “, ചെറിയവരിൽ ചെറിയവൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ തന്നെ അപരിചിതർ, ട്രെയിനിങ്നു വന്ന കുട്ടികൾ ചിരിക്കും. അതോടെ കമ്പനിയായി. ആരും ശ്രദ്ധിക്കാതെ പള്ളിമണിയടിക്കുന്നവനോട്‌ പോലും അത് മനോഹരമായി ചെയ്‌തെന്ന് അഭിനന്ദിക്കുന്ന പ്രകൃതം. എത്രയോ പേർ ഒരു പുരോഹിതനാവൻ കൊതിച്ചു കാണും അദ്ദേഹത്തെ കണ്ട്. പലരും എഴുതി ആടുകളുടെയും നല്ലിടയന്റെയും ചൂരുള്ളവനെന്ന്. എത്രയോ പേരെ motivate ചെയ്തു, ” Be human, Be holy, Be a light to many other youngsters and families”. ഫുൾ ടൈമേഴ്‌സ്നോട്‌ പറഞ്ഞു, ” Come together to get charged, but dont remain here, go out and reach out to others”. എത്ര അർത്ഥവത്തായ വാക്കുകൾ, ഈശോ തന്റെ ശിഷ്യരെ പറഞ്ഞയക്കും പോലെ, ഹോളി സ്പിരിറ്റിനാൽ charged ആവൂ, എന്നിട്ട് മറ്റുള്ളവരിലേക്കെത്തൂ എന്ന് പറയും പോലെ.

ഓരോ ജനുവരി ഒന്നാം തിയതിയും തനിക്ക് പൗരോഹിത്യഅഭിഷേകം നൽകിയ മനത്തോടത്ത് പിതാവിനെ വിളിച്ച് തനിക്കായി പ്രാർത്ഥിക്കാൻ പറയുന്ന വ്യക്തിത്വം, വോട്സ്ആപ്പ് ഉണ്ടെങ്കിൽ സമയം പോകും എന്ന് പറഞ്ഞു സാദാ keypad ഉള്ള ഫോൺ കൊണ്ടുനടന്ന സാധാരണക്കാരൻ, എവിടെയെങ്കിലും പോയി വരുമ്പോഴേക്കും ഓഫീസിൽ പോയി പൈസ ബാക്കിയുള്ളത് കൊടുത്ത് അക്കൗണ്ട്സ് ശരിയാക്കും. അത് പിന്നീട് പോരെ എന്ന് ചോദിച്ചാൽ ” It is easier to lift our hands when they are empty ” വളരെ ശരിയാണല്ലേ. കൂട്ടികൂട്ടി വെക്കുന്നവർ എങ്ങനെ സമാധാനമായി കയ്യുയർത്തി ദൈവത്തിന് നന്ദി പറയും.

മറ്റുള്ളവർ അഭിനന്ദിക്കുമ്പോൾ ചെറിയാച്ചൻ പറഞ്ഞു , “Tell me about my drawbacks. The flowers are for Jesus, and the shortcomings, for me”. വിശുദ്ധ കുർബാനയെ എത്രയധികം സ്നേഹിച്ചു, എത്ര പേരുടെ മുഖത്ത് കുമ്പസാരത്തിനാൽ ചിരി പരത്തി. ‘എത്ര പ്രാവശ്യം നമ്മൾ കുമ്പസാരിക്കണം’ എന്ന് ചോദിച്ച ആളോട് തിരിച്ചു ചോദിച്ചു, ” എത്ര വട്ടം നമ്മൾ മുഖം കഴുകാറുണ്ട്? “

തട്ടിൽ പിതാവ് പറഞ്ഞത് പോലെ,

“Cheriachan was a man who went the extra mile to accompany the lost, the least, and the last “

ജിൽസ ജോയ് ✍️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment