SUNDAY SERMON LK 6, 27-36

Saju Pynadath's avatarSajus Homily

സംഘർഷഭരിതമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകമിന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. റഷ്യൻ-ഉക്രയിൻ യുദ്ധത്തിൽ പ്രത്യേക ശ്രദ്ധ നാം കൊടുക്കുന്നില്ലങ്കിലും, ലോകസമാധാനത്തിന് ഭീഷണിയായിക്കൊണ്ട് യുദ്ധം തുടരുകയാണ്. മണിപ്പൂർ കലാപം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിനെ മാത്രമല്ല, ഭാരത്തെമുഴുവൻ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബിപോർജോയ്‌ ചുഴലിക്കാറ്റ് നാശം വിതച്ചുകൊണ്ട് കറങ്ങിത്തിരിയുന്നുണ്ട്. കേരളത്തിലാണെങ്കിൽ, തെരുവുനായകൾ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല. നിഹാൽ എന്ന മിടുക്കൻ നാടിൻറെ മാത്രമല്ല നമ്മുടെ ഓരോരുത്തരുടെയും നൊമ്പരമായിത്തീർന്നിട്ട് അധിക ദിവസങ്ങളായിട്ടില്ല. പത്ത് ദിവസത്തിനിടെ നായയുടെ കടിയേറ്റത് 586 പേർക്കാണ്. മോൺസൻ കേസ്, മാർക്ക് വെട്ടിപ്പ് കേസ്, ഇ ഡി യുടെ വേട്ട, വിലക്കയറ്റം, കൂടെ വിശുദ്ധ കുർബാനയുടെ പ്രശ്നം, കുടുംബ പ്രശ്നങ്ങൾ ….ഇങ്ങനെ എവിടെ നോക്കിയാലും സംഘർഷഭരിതമായ സാഹചര്യങ്ങളാണ് നമുക്ക് ചുറ്റും. ശ്ളീഹാക്കാലം നാലാം ഞായറാഴ്ചയിലെ സുവിശേഷഭാഗത്തിലൂടെ, സമൂഹത്തിലെ സംഘർഷ സാഹചര്യങ്ങളെ ഈശോ അഭിസംബോധന ചെയ്യുകയാണ്. ജീവിതത്തിൽ മനുഷ്യൻ അഭിമുഖീകരിക്കുന്ന സംഘർഷ സാഹചര്യങ്ങളിൽ, മനുഷ്യർ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ അനുയായികൾ സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് സംസാരിക്കുന്നത്.

ദൈവത്തിന്റെ പ്രവാചകനും, വക്താവുമായി വന്ന മോശ നിയമങ്ങള്‍ നല്‍കിയാണ് ഇസ്രായേല്‍ ജനത്തെ നയിച്ചത്. എന്നാല്‍ ഈശോ സ്നേഹവുമായിട്ടാണ് ഈ ലോകത്തിലേക്ക് വന്നത്. നിയമം എന്നത് ശക്തിയോടെ നടപ്പാക്കുന്ന സ്നേഹമാണ്. സ്നേഹമാകട്ടെ സ്വയമേ കടന്നുവരുന്ന നിയമമാണ്. നിയമം പുറമേ നിന്ന് അടിച്ചേല്പിക്കുന്നതാണ്. സ്നേഹം അകമേ നിന്ന് വരുന്നതാണ്. മോശ കല്പനകള്‍ നല്‍കുമ്പോള്‍, ഈശോ മോശയുടെ കല്പനകള്‍ക്ക് പുതിയ അര്‍ത്ഥവും കാഴ്ചപ്പാടും നല്‍കുകയാണ്.

നിയമങ്ങള്‍ നല്‍കുന്ന ദൈവമായിട്ടല്ലാ, നിയമങ്ങളുടെ പൂര്‍ത്തീകരണമായിട്ടാണ് ഈശോ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഈശോയുടെ…

View original post 669 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment