Rosary – Cure for Jitters
ഹെയ്‌വുഡ് ബ്രൂൺ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു ജേർണലിസ്റ്റാണ്. അദ്ദേഹം ഒരു കത്തോലിക്കനാകുന്നതിന് മുൻപ്, ഒരിക്കൽ ഭാര്യയുടെ കൂടെ ഒരു ഫ്ലൈറ്റ് യാത്രയിലായിരുന്നു.
ആകാശചുഴിയിൽപ്പെട്ട ഫ്ലൈറ്റ് പെട്ടെന്ന് വല്ലാതെ ആടിയുലയാൻ തുടങ്ങി. പൈലറ്റ് എങ്ങനെയൊക്കെ നോക്കിയിട്ടും ശരിയാവുന്നില്ല. യാത്രക്കാർ പരിഭ്രാന്തരായി. ബ്രൂൺ വേഗം ആൾടെ കയ്യിലുണ്ടായിരുന്ന ചെറിയൊരു ബ്രാണ്ടിക്കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി. പക്ഷെ പരിഭ്രമം മാറുന്നില്ല. കുറച്ചുകൂടി കുടിച്ചു. ഒരു രക്ഷില്ല. വിറയൽ അങ്ങനെ തന്നെയുണ്ട്.
ബ്രൂൺ അപ്പുറത്തിരിക്കുന്ന ഭാര്യയെ നോക്കി. ഒരു പ്രശ്നവുമില്ലാതെ കൂൾ ആയിരിക്കുന്നു. ഒന്നുകൂടെ നോക്കിയപ്പോൾ അവളുടെ കയ്യിൽ ഒരു ജപമാലയുണ്ട്. കത്തോലിക്കയായ അവൾ, അത് ചൊല്ലിക്കൊണ്ട് ശാന്തയായി ഇരിക്കുന്നു.
ബ്രൂൺ അവളുടെ കൈ പിടിച്ച് ആ ജപമാല എടുത്ത് തന്റെ കയ്യിലിരിക്കുന്ന കുപ്പി അവളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു, “എന്റെ പ്രതിവിധി അങ്ങോട്ട് ഏൽക്കുന്നില്ല. ഇനി നിന്റേത് ഒന്ന് try ചെയ്തു നോക്കട്ടെ”..
അദ്ദേഹം കുറച്ചുകഴിഞ്ഞ് കത്തോലിക്കനായതിൽ ഒരതിശയവുമില്ല!!
ജിൽസ ജോയ് ![]()


Leave a comment