ഒരു പട്ടാളക്കാരന് യുദ്ധത്തിൽ മുറിവേറ്റു. പട്ടാളക്യാമ്പിൽ അവരോടൊത്തുണ്ടായിരുന്ന ചാപ്ലൈനച്ചൻ (padre) അയാളുടെ കൂടെ നിന്ന് പറ്റുന്നതെല്ലാം ചെയ്തുകൊടുത്തു. ട്രൂപ്പിലെ ബാക്കിയുള്ളവർ പിൻവാങ്ങിയപ്പോഴും ആ പാതിരി അവനോടൊത്തുണ്ടായിരുന്നു.
പകലിന്റെ പൊള്ളുന്ന ചൂടിൽ, സ്വന്തം വെള്ളക്കുപ്പിയിലെ വെള്ളം മുറിവേറ്റവന് കൊടുത്ത് ആ പുരോഹിതൻ സ്വയം ദാഹമടക്കാതെ, തൊണ്ട നനക്കാതെ നിന്നു. രാത്രിയിൽ, മരം കോച്ചുന്ന തണുപ്പിൽ, ആദ്യം തന്റെ കോട്ട് ഊരി അച്ചൻ അയാൾക്ക് ഇട്ടുകൊടുത്തു, അത് മതിയാവില്ലെന്നു തോന്നിയപ്പോൾ തന്റെ കുറച്ചു വസ്ത്രങ്ങൾ കൂടെ ഊരി അയാളെ ധരിപ്പിച്ചു കെട്ടിപ്പിടിച്ചു സംരക്ഷിച്ചു. അവസാനം ആ മനുഷ്യൻ ആ പുരോഹിതനെ തന്നെ കുറേ നേരം നോക്കി നിന്നു.
“താങ്കൾ ഒരു ക്രിസ്ത്യാനിയാണല്ലേ”?
“ആവാൻ ഞാൻ ശ്രമിക്കുന്നു മോനെ”.
“അങ്ങനെയാണെങ്കിൽ,” അയാൾ പറഞ്ഞു, “എനിക്ക് നിങ്ങൾ ചെയ്തു തന്നത് പോലെയെല്ലാം ഒരാളെക്കൊണ്ട് ചെയ്യിക്കുന്നത് ക്രിസ്തുവാണെങ്കിൽ, എനിക്കൊരു ക്രിസ്ത്യാനിയാവണം…
It’s that simple.
William Barclay ![]()
but… very difficult to practise…. മറ്റുള്ളവർ നിങ്ങളിൽ ക്രിസ്തുവിനെ കാണുന്നത്…. എളുപ്പല്ല ട്ടാ… Good Luck..
Translated by ജിൽസ ജോയ്



Leave a comment