പിന്നെ.. കർത്താവ് പറഞ്ഞു, “പോകൂ!”
ഞാൻ പറഞ്ഞു, “ആര്? ഞാനോ?”
അവൻ പറഞ്ഞു, “അതെ. നീ തന്നെ!”
ഞാൻ പറഞ്ഞു , “പക്ഷേ ഞാൻ ഇതുവരെയും ഒരുങ്ങിയില്ല”,
പിന്നെ, എന്റെ കൂട്ടുകാർ ഇങ്ങോട്ട് വരുന്നുണ്ട് …
എന്റെ കുട്ടികളെ വിട്ടുപോകാൻ പറ്റില്ല …
എന്റെ സ്ഥാനം ഏറ്റെടുക്കാൻ വേറെ ആളില്ലെന്ന് നിനക്കറിയില്ലേ?”
അവൻ പറഞ്ഞു , “നീ വൈകികൊണ്ടിരിക്കുന്നു !”
പിന്നെയും കർത്താവ് പറഞ്ഞു, “പോകൂ!”
ഞാൻ പറഞ്ഞു , “പക്ഷേ എനിക്ക് പോകാൻ ആഗ്രഹമില്ല”.
അവൻ പറഞ്ഞു , “നിനക്ക് ആഗ്രഹമുണ്ടോ എന്ന് ഞാൻ ചോദിച്ചില്ല”.
ഞാൻ പറഞ്ഞു, “നോക്ക്, ഞാൻ അങ്ങനെയുള്ള ഒരാളല്ല. എനിക്കിതിലൊന്നും ഇടപെടണ്ടാ. മാത്രല്ല, എന്റെ വീട്ടുകാർ അതിഷ്ടപ്പെടില്ല, പിന്നെ എന്റെ അയൽക്കാർ എന്ത് കരുതും ?”
അവൻ പറഞ്ഞു, “ഞാൻ കാത്തു നിൽക്കുന്നു!”
വീണ്ടും മൂന്നാം വട്ടം കർത്താവ് പറഞ്ഞു “പോകൂ!”
ഞാൻ പറഞ്ഞു, “ശരിക്കും.. ഞാൻ പോണോ?”
അവൻ പറഞ്ഞു,“നീ എന്നെ സ്നേഹിക്കുന്നുവോ?”
ഞാൻ പറഞ്ഞു , “നോക്ക്, എനിക്ക് പേടിയാണ് ! ആളുകൾ എന്നെപ്പറ്റിത്തന്നെ സംസാരിച്ച് എന്നെ വെട്ടിമുറിക്കും, എന്നെക്കൊണ്ട് അതൊന്നും താങ്ങാൻ വയ്യ”.
അവൻ പറഞ്ഞു , “ഞാൻ പിന്നെ എവിടെയാവും എന്നാണ് നീ വിചാരിക്കുന്നത് ?”
എന്നിട്ട് കർത്താവ് പറഞ്ഞു , “പോകൂ !”
നെടുവീർപ്പോടെ ഞാൻ പറഞ്ഞു..
“ഇതാ ഞാൻ… എന്നെ അയച്ചാലും…”
Author : Anonymous
Translated by : jilsa Joy


Leave a comment