കൂടെ ആയിരിക്കാൻ

💞കൂടെ ആയിരിക്കാൻ💞

“ക്രിസ്തുവിനെ നീ അനുഗമിക്കാൻ ആഗ്രഹിക്കുമ്പോൾ അവനെ ഓർത്തുകൊണ്ട് എല്ലാം ഏറ്റെടുക്കാനുള്ള മനസും അവൻ ആഗ്രഹിക്കുന്നു”.

എന്നെ അനുഗമിക്കുവിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവർ ആക്കാം. ഈശോ തന്റെ ആദ്യ ശിഷ്യരെ വിളിച്ചപ്പോൾ ഒരുപക്ഷെ അവർ ആലോചിച്ചിരിക്കാം; എന്താണ് ഇവൻ ഈ പറയുന്നതിന്റെ അർത്ഥതലങ്ങൾ എന്ന്. പക്ഷെ പിന്നീടുള്ള മൂന്നുവർഷത്തെ അവന്റെ കൂടെയുള്ള ശിഷ്യരുടെ ജീവിതം അതിനുള്ള ഉത്തരമായി മാറി എന്ന് നമുക്ക് മനസിലാക്കാൻ കഴിയും.

ഒന്നോർത്തുനോക്കുമ്പോൾ വെറും ആയിരം ദിവസത്തിൽ താഴെ മാത്രം തന്റെ ജീവിതത്തിൽ സുവിശേഷം പ്രഘോഷിച്ച ക്രിസ്തു… പക്ഷെ ആ ജീവിതം അനേകരെ അവന്റെ സ്നേഹത്തിലേക്ക് അനുഗമിക്കാൻ പ്രാപ്തമാക്കും വിധം ഹൃദയങ്ങളെ കീഴടക്കുന്നതായിരുന്നു…

നമുക്ക് കാണാൻ കഴിയും ഈശോടെ കൂടെ ആയിരുന്ന ശിഷ്യർക്ക് ആദ്യമൊന്നും മനസിലായില്ല; എങ്കിലും അവന്റെ മരണശേഷം ഈ പറഞ്ഞ വാക്കുകളുടെ പൊരുൾ എന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞു…

സെഹിയോൻ ശാലയിലെ മാളികയിൽ പ്രാർത്ഥനാ നിരതരായിരുന്ന ശിഷ്യരുടെമേൽ സഹായകനായ പരിശുദ്ധത്മാവ് വന്നപ്പോൾ… എന്നെ അനുഗമിക്കുവിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവർ ആക്കാം എന്നതിന്റെ അന്തരിക അർത്ഥം ഗ്രഹിക്കാനും അതനുസരിച്ചു അവനെ പ്രതി മരിക്കാൻപോലും അവർക്ക് മടി ഇല്ലാതെ ആയി എന്നതാണ്.

ക്രിസ്തു… മൂന്നുവർഷത്തെ തന്റെ പരസ്യ ജീവിതംകൊണ്ട് ഒരു ശിഷ്യൻ ആരാകണം, എന്താകണം, എങ്ങനെ ആകണം, എന്നെല്ലാം കാണിച്ചു തന്നു. എങ്കിലും എന്റെ ബലഹീനതകളിൽ പോലും അവനു കൃപ നിറക്കാൻ കഴിയും എന്ന് മനസിലാക്കാൻ വൈകിപ്പോയത് എന്റെ വിശ്വാസത്തിലെ കുറവ് തന്നെയാണ്…

എന്നും അവൻ നിന്നെയും എന്നെയും നോക്കി ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് കൂടെ ആയിരിക്കാൻ അവനോടു കൂടെ അനുദിനം മുറിയപ്പെടാൻ നീ ഒരുക്കമാണോ? ആണ് എങ്കിൽ ആ വിളിക്കുള്ളിൽ ഒരു ഉൾവിളിയുണ്ട്… അതിനുള്ളിൽ സഹനങ്ങൾ ഉണ്ട്.. അതിനെല്ലാം ഉപരിയായി അതിനുള്ളിൽ ഒരു ആശ്വാസം ഉണ്ട്… പക്ഷെ അതിന് ഒന്ന് മാത്രം ചെയ്യുക അവന്റെ ഇഷ്ടങ്ങൾക് സ്വയം നിന്നെ വിട്ടുകൊടുക്കുക… അവന്റെ മുഖത്തുനോക്കി നീ അവനെ പിന്തുടരുക… അപ്പോൾ അനുഭവിക്കാൻ കഴിയും നിന്റെ ചിന്തകൾക്കും അഗ്രാഹ്യമായ അത്ഭുതങ്ങളുടെ ഒരു കലവറ തന്നെ. 🥰

Jismaria

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “കൂടെ ആയിരിക്കാൻ”

Leave a comment