സൗഹൃദം

🪄🪄🪄🫂 സൗഹൃദം 🫂🪄🪄🪄

🪄🪄🪄 ക്രിസ്തു ഹൃദയം കൊണ്ട് എഴുതിയ സ്നേഹ വാക്യം 🪄🪄🪄

ആരെങ്കിലും ആയിട്ട് സൗഹൃദം സ്ഥാപിക്കാൻ ഇഷ്ടപെടുന്നവർ ആണ് നാം എല്ലാവരും. അത് നിലനിർത്താൻ എന്ത് ത്യാഗവും ഏറ്റെടുക്കാൻ തയ്യാറാവുകയും ചെയ്യുന്നു. കാരണം ഓരോ മനുഷ്യനും ആരെ എങ്കിലും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ്… ബൈബിളിൽ നമുക്ക് ഒരാളെ കണ്ടെത്താൻ കഴിയും… അത് മാറ്റാരുമല്ല നമ്മുടെ സ്വന്തം ഈശോ തന്നെയാ. ‘ഞാൻ നിങ്ങളെ സ്നേഹിതരെന്ന് വിളിച്ചു’ എന്നാണ് ഈശോ തന്നെ നമ്മുക്ക് പറഞ്ഞു തരുന്നേ. ഈശോയും സൗഹൃദത്തിന് നൽകിയിരുന്നു വില നമുക്ക് ചിന്തക്കാവുന്നതിലും വലുതാണ്. ഈശോയുടെ വചനപ്രഘോഷണത്തിന്റെ രീതിയും ഇത് തന്നെ ആയിരുന്നു…

ഇന്നത്തെ ആധുനിക യുഗത്തിൽ സുഹൃത്ബന്ധങ്ങൾക്ക് ഒരുപാടു വിള്ളലുകൾ ഉള്ളതായി കാണുവാൻ കഴിയും. എന്നാൽ ക്രിസ്തു കാണിച്ചു തന്നത് ഏത് പ്രശ്നങ്ങൾക്കിടയിലും കൂടെ ആയിരിക്കുന്ന സ്നേഹം ആണ്. ആ സ്നേഹത്തിൽ അവൻ ശത്രുവിനെ പോലും മിത്രമാക്കി മാറ്റും വിധം ആയിരുന്നു. അതല്ലേ തന്നെ ഒറ്റികൊടുക്കുന്നവൻ യൂദാസ് ആണെന്ന് അറിഞ്ഞിട്ടും അവനേം തന്റെ സൗഹൃദത്തിലേക്കും ശിഷ്യത്വത്തിലേക്കും വിളിച്ചത്…

യഥാർത്ഥ സൗഹൃദം മുറിവേറ്റതാണ്. കാരണം മുറിയുമ്പോളും വേദനിപ്പിക്കപെടുമ്പോളും ഈ വില നാം തിരിച്ചറിയുന്നു. യഥാർത്ഥ സൗഹൃദത്തിൽ പരിഭവവും പരാതിയും ഉണ്ട് ഈശോയുടെ ശിഷ്യർക്കിടയിലും ഇത് ഉണ്ടായിരുന്നു. എന്നാൽ ഈശോ അതിനെ എല്ലാം സ്നേഹം എന്ന ഒറ്റവാക്കിൽ ഒതുക്കി തീർത്തു. കാരണം സ്നേഹത്താൽ നിറഞ്ഞുകഴിയുമ്പോൾ ഈ പരിഭവവും പരാതിയും ഒക്കെ തന്നെ പടിയിറങ്ങും.
ക്രിസ്തു,…

സൗഹൃദത്തിന്റെ കാര്യത്തിലും അവനെന്നെ തോൽപിച്ചു… എന്റെ സ്വാർത്ഥതയുടെ അതിർവരമ്പുകളിൽ സൗഹൃദത്തെ ഞാൻ നിർത്തിയപ്പോൾ സ്നേഹമാണ് സൗഹൃദത്തിന്റെ അടിസ്ഥാനം എന്നവൻ കാണിച്ചുതന്നു… വിട്ടുകൊടുക്കുകയും സ്നേഹിക്കുകയും മാത്രം ചെയ്യാൻ തയ്യാറാവുമ്പോൾ എല്ലാ സ്നേഹബന്ധങ്ങളും ക്രിസ്തു ആഗ്രഹിച്ചപോലെ ആകുമെന്നവൻ കാണിച്ചു തന്നു… സൗഹൃദം എന്നാൽ മുറിവേൽക്കാൻ തയ്യാറാവുന്നു എന്നവൻ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്നപ്പോൾ എന്നിൽ ആകെ ഉണ്ടായിരുന്ന പരിഭവവും പടിയിറങ്ങി…

ഒന്നുമാത്രം നാഥാ നിന്നോളം നല്ല സൗഹൃദങ്ങൾ വളർത്താൻ ഞാൻ എന്നെ ഇനിയും എന്തുമാത്രം നിന്റെ ഹൃദയത്തോട് ചേർക്കേണ്ടിയിരിക്കുന്നു… 💞🪄💞🪄💞🪄

Jismaria

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “സൗഹൃദം”

Leave a comment