💞💞💞 യോഹന്നാൻ 💞💞💞
💞 “ക്രിസ്തുവിന്റെ ഹൃദയത്തോട് ചേർന്ന് നിന്ന് സ്നേഹപൂർവ്വം… 💞”
യോഹന്നാൻ… ക്രിസ്തു താൻ സ്നേഹിച്ചിരുന്ന ശിഷ്യൻ എന്ന് ബൈബിൾ രേഖപെടുത്തിയിരിക്കുന്ന ഏക ശിഷ്യൻ. അന്ത്യ അത്താഴ വേളയിൽ ക്രിസ്തുവിന്റെ വക്ഷസോട് ചാരിയിരുന്നവൻ… ക്രിസ്തുവിന്റെ ഹൃദയത്തുടിപ്പുകൾ തന്റെ ഹൃദയത്തുടിപ്പുകളോട് ചേർത്തവൻ… കാൽവരി കുരിശോളം അവന്റെ കൂടെ ഉണ്ടായിരുന്നവൻ… ഒടുവിൽ ആ കുരിശിൻ താഴെ നിന്നെകൊണ്ട് ഈശോയുടെ അമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചവൻ…
💞 യോഹന്നാൻ 💞 ഇന്ന് നമ്മളെ നോക്കി ഈശോ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് യോഹന്നാനെ പോലെ അവസാനം വരെ കൂടെ നിൽക്കാൻ ഒരുക്കമാണോ എന്ന്…
നമ്മുടെയൊക്കെ വിളിക്കുള്ളിലെ വിളി എന്നതും മറ്റൊരു യോഹന്നാൻ ആകുക എന്നതാണ്…
യോഹന്നാൻ… തീഷ്ണതയാൽ ജ്വലിച്ചവൻ… ക്രിസ്തുവിന്റെ സഹനങ്ങളിൽ അവനെ വിട്ടുപോകാതെ കൂടെ നിന്നവൻ… പലവിധത്തിലുള്ള പീഡനങ്ങളിലും, സഹനങ്ങളിലും പാത്മോസ് ദ്വീപിലെ ഏകാന്തതയിലും തന്റെ ഉള്ളിലെ ദൈവസ്നേഹത്തെ അണയാൻ അനുവദിക്കാതെ പ്രിയ ഗുരുവിന്റെ ഇഷ്ടം നിറവേറ്റിയവൻ. തനിക്കായി സ്വയം മുറിഞ്ഞു ഇല്ലാതെ ആയ ഈശോയുടെ ഇഷ്ടം മാത്രം നിറവേറ്റാൻ അവൻ ആഗ്രഹിച്ചു. അതാണ് തിളച്ച എണ്ണയിൽ നിന്നുപോലും അവന്റെ ജീവനെ ആർക്കും തടയാൻ കഴിയാതിരുന്നത്…
ക്രിസ്തുവിന്റെ നെഞ്ചോടു ചേർന്ന് നിന്ന് അവന്റെ സ്നേഹത്തെ വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവൻ. മറ്റാർക്കും ദർശിക്കാനാവാത്ത ക്രിസ്തു സൗന്ദര്യത്തെ തന്റെ ഹൃദയത്തോട് ഒപ്പിയെടുത്തവൻ.
കുരിശിന്റെ കീഴെ നിൽക്കുന്ന യോഹന്നന്റെ അരികിലേക്ക് ചെന്നാൽ കാണാന് കഴിയുന്ന മറ്റൊരു കര്യം ആണ് അവന് തന്റെ ഗുരുവിനോടുള്ള വിശ്യസ്ഥത. ബാക്കി എല്ലാവരും അവനെ വിട്ടുപോയപ്പോളും കൂടെ നിന്നവൻ യോഹന്നാൻ ആയിരുന്നു. അതിനു കാരണം ഗുരുവിനോടുള്ള അവന്റെ ആ സ്നേഹം തന്നെ ആണ്.
എന്താണ് യോഹന്നാൻ പറയുന്ന സ്നേഹം എന്ന് നമുക്ക് നോക്കാം. “നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹികുകയും നമ്മുടെ പാപങ്ങൾക് പരിഹാരമായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം”. (1Jn 4.10)
യോഹന്നാൻ ഈശോയുടെ ശിഷ്യരിൽ എന്നെ ഏറ്റവും അത്ഭുതപെടുത്തിയവൻ… ക്രിസ്തുവിനോട് കൂടെ ആയിരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറായവൻ… ഒടുവിൽ സഹനങ്ങളുടെ തീരായാത്രയിൽ പോലും പ്രിയ ഗുരുവിന്റെ സ്നേഹത്തിൽ നിന്നും വഴുതി മാറാതെ അവയെല്ലാം തന്റെ നെഞ്ചോടു ചേർത്തവൻ.. സ്വന്തം ജീവിതം വഴി ഒരു യഥാർത്ഥ ശിഷ്യൻ ആരാകണം എന്താകണം എന്നെല്ലാം പഠിപ്പിച്ചവൻ.
ഓ, എന്റെ ഈശോയെ നിന്റെ പ്രിയ ശിഷ്യനായ യോഹന്നാണെ പോലെ നിന്റെ ഹൃദയത്തിന്റെ സ്വരം ശ്രവിച്ചു അതനുസരിച്ചു ജീവിക്കാൻ ഞാൻ ഇനിയും എന്നെ എന്തുമാത്രം നിന്റെ ഹൃദയത്തിന് അനുരൂപമാക്കേണ്ടിയിരിക്കുന്നു?. 🪄🪄🪄
✍ Jismaria



Leave a comment