💞💞💞 മർത്തയെ പോലെ 💞💞💞
“അതിഥി ദേവോ ഭവ”
മർത്ത ബൈബിളിൽ ഈശോ താൻ ഒരുപാടു ഇഷ്ടപെട്ടിരുന്ന ഒരു കുടുംബം. അവിടെ മറിയവും ലാസറും ഉണ്ട്… ഈശോ സുവിശേഷത്തിൽ കരഞ്ഞു എന്ന് പറയുന്നത് ലാസറിന്റെ മരണം നടന്ന ശേഷം ആണ്…
നമ്മുക്ക് മർത്തയുടെ ജീവിതത്തിലേക്ക് ഒന്ന് കടന്നുചേല്ലാം. തന്റെ പ്രിയ ഗുരു ജറുസലേമിലേക്കുള്ള യാത്രക്കിടയിൽ അവരുടെ ഭവനത്തിൽ വരുന്ന അവസരം…
മറിയം ഈശോയെ ശ്രവിച്ചു അവിടെ ഇരുന്നു എന്ന് പറയുമ്പോൾ മർത്ത ഒരുപാടു കാര്യങ്ങൾ ഓടി നടന്നു ചെയ്യാൻ ഉള്ള തിരക്കിലാണ്. മറ്റൊന്നുമല്ല പ്രിയഗുരുവിനു യാതൊന്നിനും കുറവുണ്ടാവരുത് എന്ന ഒരു ആഗ്രഹം മാത്രം.
പലപ്പോളും മർത്തയുടെ ജീവിതം നമ്മുക്കൊക്കെ ജീവിതത്തിന്റെ ഒരു പുനരവതരണം ആണ്… തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന ഒന്നുണ്ട് തമ്പുരാന്റ കൂടെ ആയിരിക്കാൻ… എന്നാൽ ഇതേ മർത്ത തരുന്ന വലിയ ഒരു സന്ദേശം ഉണ്ട് മറിയത്തെ പോലെ വചനം കേട്ടിട്ട് മർത്തയെ പോലെ പ്രവർത്തിക്കാൻ ഇറങ്ങുക എന്നത്…. രണ്ടുപേരും തിരഞ്ഞെടുത്ത ഭാഗങ്ങൾ നല്ലതാണ് കാരണം പ്രാർത്ഥനയും പ്രവർത്തനവും ഒന്നുചേരുമ്പോൾ ഈശോ ആഗ്രഹിച്ച ഈശോയുടെ സ്വപ്നങ്ങൾ നമ്മുടെ ജീവിതത്തിലും നിറവേറ്റാൻ കഴിയും.
മർത്ത… ഈശോയെ ഒരുപാടു സ്നേഹിച്ചവൾ… ഗുരുവിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായവൾ..
ഗുരുവിന്റെ ഇഷ്ടങ്ങൾ മാത്രം പൂർത്തിയാക്കാൻ നോക്കിയവൾ… അവളുടെ ജീവിതത്തിൽ അവൾ ആഗ്രഹിച്ചത് ഈശോയുടെ ഇഷ്ടങ്ങൾ മാത്രം… അവൾ അതിനായി പ്രവർത്തിച്ചു….
എന്റെ ഈശോയെ, നിന്റെ പ്രിയപ്പെട്ട മർത്തയെ പോലെ നിനക്കായി എല്ലാം ചെയ്യാൻ കഴിയുന്ന ഒരു ഹൃദയം സ്വന്തമാക്കാൻ ഞാൻ ഇനിയും എന്നെ തന്നെ എന്തുമാത്രം നിന്റെ ഹൃദയത്തിന് അനുരൂപമാക്കേണ്ടിയിരിക്കുന്നു…? 🪄🪄



Leave a comment