സാന്നിധ്യം

ചില സാന്നിധ്യങ്ങൾ ജീവിതത്തിന് മാധുര്യം പകരും. ആനന്ദം പകരും. ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ ചില സാന്നിധ്യങ്ങൾ ജീവിത വഴിത്തിരിവുകൾക്ക് കാരണമാകും.
‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന അനുഭവം ചിലപ്പോഴൊക്കെ അനുഭവപ്പെടാറില്ലേ? എല്ലാവരും ഉണ്ടായിട്ടും ആരും കൂടെയില്ല എന്നൊരു തോന്നൽ… ഈ അവസരങ്ങളിൽ, ചില വാക്കുകൾ, ചില ഓർമ്മകൾ, ചില സാന്ത്വന സ്പർശനങ്ങൾ നമ്മെ ബലമുള്ളവരാക്കും.

നമ്മുടെ ചില രോഗാവസ്ഥകളിലും വിഷമങ്ങളിലും നമ്മുടെ അമ്മയുടെ സാന്നിധ്യം നമ്മൾ ആഗ്രഹിക്കാറില്ലേ? നമ്മുടെ വേദനകൾ ശ്രവിക്കാൻ തയ്യാറാവുന്ന, നമ്മെ ആയിരിക്കുന്ന പോലെ മനസ്സിലാക്കുന്ന ഒരു സുഹൃത്തിനെ നമ്മൾ ആഗ്രഹിക്കാറില്ലേ? നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരു ജീവിത പങ്കാളിയെ നമ്മൾ ആഗ്രഹിക്കാറില്ലേ?

ഈ ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കാൻ കഴിയുന്ന ഒരു വാക്കാണ് ‘ഞാൻ നിന്നോട് കൂടെയുണ്ട്…’ Yes… I’ m with you… വിശുദ്ധ ഗ്രന്ഥത്തിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന വാക്കും ഇതുതന്നെയാണ്.” ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട്…”

നമ്മുടെ ഏതു സാഹചര്യത്തിലും കടന്നു വരാൻ കഴിയുന്നത് ഒരാൾക്ക് മാത്രമാണ്. നമ്മുടെ ഈശോയ്ക്ക്… അല്ല എന്റെ ഈശോയ്ക്ക്… ഇത് വ്യക്തിപരമായ ഒരനുഭവം ആകുമ്പോൾ നമ്മൾ ആഗ്രഹിക്കുന്ന ഈ സാന്നിധ്യം നൽകാൻ അവിടുന്ന് കടന്നുവരും. ഒരമ്മയായി, ഒരു സുഹൃത്തായി, ഒരു സഹോദരനായി, സഹോദരിയായി, ജീവിതപങ്കാളിയായി… അവിടുന്ന് കടന്നു വരും. അമ്മയെപ്പോലെ തലോടാനും സഹോദരനെപ്പോലെ കരുതാനും സുഹൃത്തിനെ പോലെ കൂടെ ആയിരിക്കാനും ജീവിതപങ്കാളിയെ പോലെ സ്നേഹിക്കാനും അവിടുത്തേക്ക് കഴിയും..

വലിയ വിഷമത്തോടും ഭാരത്തോടും കൂടെ ആ ദിവ്യകാരുണ്യ സന്നിധിയിൽ ഓടി അണയുമ്പോൾ, അവിടുത്തോട് എല്ലാം പങ്കുവയ്ക്കുമ്പോൾ ആ സ്നേഹ തലോടൽ ചില ഓർമ്മപ്പെടുത്തലിലൂടെയും അനുഭവിക്കാൻ കഴിയും. അതിനാലാണ് സങ്കീർത്തകൻ ഇപ്രകാരം പറയുന്നത്. “അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണ്ണതയുണ്ട്. അങ്ങയുടെ വലതു കൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.”

ആർക്കും എപ്പോഴും കടന്നു ചെല്ലാം ആ ദിവ്യകാരുണ്യ സന്നിധിയിൽ… ആ സാന്നിധ്യം അനുഭവിക്കുമ്പോൾ നമ്മുടെ എല്ലാ ഭാരങ്ങളും അകന്നു പോകും… ‘ഞാനും ഈശോയും മാത്രം’ എന്ന അനുഭവം സ്വന്തമാക്കുമ്പോൾനമ്മുടെ ഹൃദയവും മന്ത്രിക്കും..

“പ്രിയനെ എൻ യേശുവേ
നിൻ സാന്നിധ്യം മതി എനിക്ക്
കൃപതൻ ഉറവിടമേ
നിൻ സ്നേഹം മതി എനിക്ക്…”

Linu Sebastian

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “സാന്നിധ്യം”

  1. Congrats mole ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളെ വരച്ചുകാട്ടുന്ന എഴുത്താണ് 👍 നിസഹായതയിൽ ചിലപ്പോഴൊക്കെ ആരെങ്കിലും തുണയായേക്കാം പക്ഷെ എന്റെ ഈശോ അല്ലാതെ ആരും എന്നിൽ സംത്യപ്തി തരില്ല. നല്ല രസമായി അവതരിപ്പിച്ചിരിക്കുന്നു.God Bless you always

    Liked by 1 person

    1. Thank you Sister 🙏🙏🙏

      Liked by 1 person

Leave a comment