KURBANA | FR. JOY CHENCHERIL MCBS | GEORGE CHEMPERY | JAYAPRAKASH | CHITRA ARUN | KARTHU | VAISHNAVY
കുർബാന എന്തെന്ന് ചോദിച്ചുകൊണ്ട് വൈഷ്ണവിയും മറുപടി നൽകിക്കൊണ്ട് ചിത്രയും നമ്മുടെ ബാലകരിലേക്ക്!!!
VAISHNAVI & CHITRA ARUN
രാഗം: ആഭേരി
താളം: 6/8
A DIFFERENT CHRISTIAN DEVOTIONAL SONG!
LYRIC, CONCEPT & PRODUCTION:
FR. JOY CHENCHERIL MCBS
MUSIC: GEORGE CHEMPERY (PONPAARA)
ORCHESTRATION: JAYARAKASH(JP)
MIXING: JINTO GEETHAM
VIDEO EDITING: FR. XAVIER KUNNUMPURAM MCBS
TABLA: ANAND FLUTE: BIJU
PERCUSSION: BINISH BALAN
LISTEN, LIKE & SHARE!!!
സ്നേഹപൂർവം,
ഫാ. ജോയി ചെഞ്ചേരിൽ MCBS
LYRIC & KARAOKE
https://youtu.be/pDbpDvURItw
കുർബാനയെന്നാലെന്താണമ്മേ ഒന്നു പറഞ്ഞുതരാമോ?
പിന്നെന്തേ പൊന്നേ അമ്മ പറയാം മുത്തിനോടെല്ലാം പറഞ്ഞു തരാം.
കുർബാനയെന്നാലീ ശോയാണത് ഈശോപ്പൻ നൽകിയ സ്നേഹമാണ്.
താതനും പുത്രനും റൂഹായുമേകിയ സ്വർഗത്തിൻ സ്നേഹസമ്മാനമാണ്.
അപ്പമായി മാറിയ തെന്തിനാണീശോ വല്ലാതെ വേദനിച്ചില്ലേ ഈശോ?
പാപികളായ മനുഷ്യരെ നേടുവാൻ പ്രാണൻ പോലും നമുക്കേകിയീശോ. പാരിനെ മൂടിയ കൂരിരുട്ടെല്ലാമാ കാരുണ്യം പാടെ തുടച്ചുമാറ്റി.
നമ്മളോടൊപ്പമിരിക്കുവാനീശോയന്നപ്പത്തിൻ രൂപത്തിലേക്കിറങ്ങി
കാറ്റുപറത്തുമീ അപ്പക്കഷണമോ,
ചിന്തിക്കാനാവുന്നില്ല മ്മേ പറ!
ബുദ്ധികൊണ്ടല്ലത് ഹൃത്തിനാലാ സ്നേഹം അമ്മിഞ്ഞപോലെ നുകർന്നിടേണം
മാനുഷ ചിന്തയ്ക്കു മപ്പുറമാണതു മാറ്റമില്ലാത്തോരു സ്നേഹമാണ്
ആരൊക്കെ ഓടിയകന്നാലുമാ സ്നേഹം തേടിവന്നെല്ലാരേം സ്വന്തമാക്കും
ആരുമില്ലെന്നൊരു തോന്നലുണ്ടാകുമ്പോളോർക്കേണം ഈ സ്നേഹം കണ്മണിയേ.
ദൈവമാമീശോയീ അപ്പമായിത്തീരുവാൻ എന്തൊക്കെ ചെയ്തമ്മേ ഒന്നു പറ.
കേൾക്കണം കുഞ്ഞേ ആ സ്നേഹത്തിൻ നല്ക്കഥ ജീവൻ പകർന്നതാം ഈശോക്കഥ.
മർത്യനെ സൃഷ്ടിച്ച ദൈവപിതാവോപ്പം മാനവൻ സന്തോഷമോടെ വാണു.
എന്നാലോരിക്കലാ വല്ലാത്തഹങ്കാരം മർത്യനെ പാപത്തിലാക്കി കുഞ്ഞേ.
കഷ്ടമല്ലേയത് ദൈവപിതാവപ്പോൾ ഒത്തിരി സങ്കടപ്പെട്ടു കാണും.!
അയ്യയ്യോ ഹാ കഷ്ടം! സർവതും നഷ്ടമായ് മർത്യനാ വിൺഭാഗ്യം
കൈവെടിഞ്ഞു.
നഷ്ടപ്പെട്ടാഭാഗ്യം വീണ്ടു നൽകാനായി ദൈവകുമാരൻ മനുഷ്യനായി കന്യാമറിയത്തിൽ വന്നുപിറന്നവൻ മാനവ ലോകത്തിൻ രക്ഷകനായി.
ഉണ്ണീശോയ്‌ക്കെന്തൊരു ചന്തമാണെന്നമ്മേ പൊന്നുണ്ണീ ഞങ്ങളെ കാത്തോളണേ.!
അപ്പത്തിൻ വീടെന്ന ബേത് ലേമിലാണീശോ വന്നു പിറന്നത് പൊന്നുകുഞ്ഞേ. അപ്പമില്ലാത്തവർക്കൊക്കെ നൽകീയവനന്നന്നോരപ്പവും നിത്യായുസ്സും
ആരും വിശന്നു തളരാതിരിക്കുവാൻ എല്ലാർക്കുമെല്ലാമായ്തീർന്നു പാരിൽ
എന്നിട്ടെന്തുണ്ടായി ക്രൂശിൽ തറയ്ക്കുവാൻ മാനുഷർ ഇത്രയും ക്രൂരന്മാരോ?
സങ്കടമുണ്ടത് ചൊല്ലുവാനോമനേ ഈശോയെ നോവിച്ചിടല്ലേ നീയും
പാപങ്ങളൊക്ക വെറുത്തിടേണം നമ്മൾ സാത്താനെ ദൂരെയകറ്റിടേണം
നല്ലത് ചൊല്ലണം നന്മകൾ ചെയ്യണം ഈശോയെപ്പോലെ വളർന്നിടേണം.
നന്മയും സ്നേഹവുമായ് വന്ന ദൈവത്തെ നന്ദിയില്ലാത്തവർ ക്രൂശിച്ചല്ലേ?
മർത്യപാപങ്ങൾക്കാ കുഞ്ഞാടാമാമീശോ ജീവൻ ബലി കൊടുത്തെൻ്റെ കുഞ്ഞേ
പണ്ടത്തെ പെസഹായ്ക്ക് പുതിയൊരർഥം നൽകി സർവതും നൂതനമാക്കിയീശോ.
അത്താഴമേശയിൽ എല്ലാരേം ചേർത്തിട്ടന്നപ്പ മെടുത്തു പറഞ്ഞീശോ
എന്റെ ശരീരമിതെന്റെ രക്തമിത് ഭക്ഷിക്ക പാനവും ചെയ്തിടുക.
സ്വന്തം ശരീരമിതെങ്ങനെ ഭക്ഷിക്കാൻ നൽകീടുമീശോ യിതെന്റെയമ്മേ?
വാക്കിനാല്‍ വിശ്വത്തെ തീർത്തവനാം ദൈവം വാക്കുകൊണ്ടപ്പത്തെ മേനിയാക്കി
കാലു കഴുകുവാൻ തന്നത്തന്നെ താഴ്ത്തി നല്ലൊരു മാതൃക നമ്മൾക്കേകി
പെസഹായിൽ അപ്പം മുറിച്ചു നൽകിട്ടീശോ പിറ്റേന്നു ക്രൂശതിൽ സ്വയമർപ്പിച്ചു
ഇത്രയും വേദന എന്തിനാണേറ്റത് ഈശോയ്ക്കൊരു വാക്കു പോരാരുന്നോ?
സഹനങ്ങളില്ലാതെ സ്നേഹമുണ്ടോ കുഞ്ഞേ സ്നേഹിച്ചോ രോക്കെയും നീറീട്ടുണ്ട്.
ദുഃഖദുരിതവും പാപ പങ്കപ്പാടും ക്രൂശിൽ തറച്ചീശോ ഉത്ഥിതനായി
പാപം മൂലം നഷ്ടമായൊരാ സൗഭാഗ്യം ഉത്ഥിത നീശോ തിരിച്ചു തന്നു.
എന്തൊരു സന്തോഷം ഇത്ര നല്ലീശോയെ എന്നും ഞാൻ സ്നേഹിക്കും കൂട്ടുകൂടും
അൾത്താരതന്നിലാ യെന്നുമീ ഉത്ഥിതൻ നമ്മൾതൻ പൈദാഹമാറ്റിടുന്നു
ഈ മണ്ണിൽ സ്വർഗമനുഭവിച്ചീടുവാൻ *
നമ്മൾക്കായീശോ കുർബാനയായി.
KARAOKE- https://youtu.be/scmDIrS0y0g
കുർബാനയെക്കുറിച്ചു ആദ്യമായി ഒരു അമ്മയും കുഞ്ഞും!!!
KATHUKUTTY & CHITRA ARUN
TOP SINGER FAME KATHUKUTTY’S FIRST CHRISTIAN DEVOTIONAL
LYRIC, CONCEPT & PRODUCTION:
FR. JOY CHENCHERIL MCBS
MUSIC: GEORGE CHEMPERY (PONPAARA)
ORCHESTRATION: JAYARAKASH
MIXING: JINTO GEETHAM
VIDEO EDITING: FR. XAVIER KUNNUMPURAM MCBS
TABLA: ANAND FLUTE: BIJU
8 മിനിട്ടുകൊണ്ട് പരിശുദ്ധ കുർബാനയുടെ ആഴവും പരപ്പും
ലളിത മനോഹരമായി സമർപ്പിക്കുന്നു!
LISTEN, LIKE & SHARE!!!
സാദരം,
ഫാ. ജോയി ചെഞ്ചേരിൽ MCBS
#KURBANA_ENNAL #കുർബാന എന്നാൽ എന്താണമ്മേ ഒന്ന് പറഞ്ഞു തരാമോ #FR_JOY_CHENCHERIL_MCBS

Leave a comment