❤️❤️❤️ പ്രണയിച്ചുകൊണ്ടേയിരിക്കുക, പ്രിയ പുരോഹിത ❤️❤️❤️
🪄🪄🪄 “ക്രിസ്തുവിനു വേണ്ടി… അവന്റെ അജഗണത്തിനായി… സ്വയം ഇല്ലാതെ ആകാൻ… ഒരു വിശുദ്ധ ജന്മം… പുരോഹിതൻ…” 🪄🪄🪄
ഓഗസ്റ്റ് 4, വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം… എല്ലാ വൈദികർക്കും തിരുനാൾ ആശംസകൾ.
ആരായിരുന്നു ജോൺ എന്ന വൈദികൻ?
ഒരു പാവപെട്ട കർഷക കുടുംബത്തിൽ ജനിച്ചവൻ… പഠിക്കാൻ കഴിവുകുറഞ്ഞവൻ എന്നാൽ ദൈവത്തെയും പരിശുദ്ധ അമ്മയെയും കുറിച്ച് പറയുമ്പോൾ അവന്റെ അറിവുകൾ വലുതായിരുന്നു… ആദ്യമായി ആർസിലേക്ക് വന്ന വിയാനിക്ക് വഴി പറഞ്ഞുകൊടുത്ത ബാലനോട് “നീ എനിക്കു അർസിലേക്കുള്ള വഴി പറഞ്ഞു തന്നു ഞാൻ നിനക്ക് സ്വർഗത്തിലേക്കുള്ള വഴി കാട്ടി തരാം” എന്ന് പറഞ്ഞുകൊണ്ടാണ് വിയാനി തന്റെ പുരോഹിത ജീവിതം ആരംഭിച്ചത്…
ഈശോയെ അത്രമേൽ സ്നേഹിച്ച ഒരു പുരോഹിത ജന്മം… മണിക്കൂറുകൾ നീണ്ട കുമ്പസാരം വഴി അനേകം ആത്മാക്കളെ സ്വർഗ്ഗത്തിന്റെ ആനന്ദത്തിലേക്ക് പ്രവേശിക്കാൻ സ്വയം വാതിലായവൻ… എന്നാൽ അന്നത്തെ സഹനങ്ങൾ ഇന്നത്തെ നന്മക്ക് ദൈവം കാരണമാക്കി… പുരോഹിതരുടെ മധ്യസ്ഥനായി അർസിലെ പാവപ്പെട്ട വികാരി മാറി കഴിഞ്ഞു…🪄
ഇനി എന്റെ പ്രിയ പുരോഹിതരോട്… ബലിക്കല്ലിനെ പ്രണയിച്ചുകൊണ്ട് ജീവിത ബലിയക്കാൻ വിളിക്കപ്പെട്ട നിങ്ങളുടെ ജന്മങ്ങൾ… ഒന്നുമാത്രം പ്രിയ വൈദികരെ, നിങ്ങൾ ആണ് ക്രിസ്തു തിരഞ്ഞെടുത്ത ആ വാതിൽ… സ്വർഗത്തിലേക്ക് അനേകരെ കയറ്റിവിടുന്നത് നിങ്ങളുടെ കരങ്ങളിലൂടെ ആണ്…
ഒരു പക്ഷെ തന്റെ ശിഷ്യരോട് ഈശോ പറഞ്ഞപോലെ.. “ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ ക്രിസ്തുവിനു അതിനെ കൊണ്ട് ആവശ്യം ഉണ്ടെന്ന് പറയുക” എന്ന് പറഞ്ഞുകൊണ്ട് ഈശോ ഉപയോഗിച്ച ആ പാവം കഴുത കുട്ടിയില്ലേ…? അവന്റെ വില അവനു മനസിലായത് അവനെ ക്രിസ്തു സ്പർശിച്ചപ്പോൾ മാത്രം ആണ്… തിരുപ്പട്ടത്തിലൂടെ ഈശോയുടെ… സ്വർഗ്ഗത്തിന്റെ സ്പർശനം ഏറ്റ ജീവിതങ്ങൾ ആണ് നിങ്ങളുടെയും…
ഒരു മെഴുകുതിരി പോലെ സ്വയം ഉരുകി ഇല്ലാതെ ആകാൻ വിളിക്കപ്പെട്ട ജീവിതം… താൻ ആർക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചുവോ ആ നല്ല കർത്താവ് തന്നെ ഒരിക്കലും കൈവിടില്ല എന്ന വിശ്വാസത്തിൽ അനുദിനം ജീവിതം മുൻപോട്ടു നയിക്കാൻ വിളിക്കപ്പെട്ട ജീവിതം…
നിങ്ങൾക്ക് സ്വന്തം എന്ന് പറയാൻ ആരുമില്ല; എന്നാൽ പ്രിയ വൈദികരെ നിങ്ങൾ എല്ലാവരുടെയും സ്വന്തം ആണ്… കാൽവരിയിലെ ഉയർത്തപ്പെട്ട കുരിശിനെ സ്വന്തമാക്കുന്നവൻ.. അതായിരുന്നല്ലോ നിന്റെ സ്വപ്നവും…..
ക്രിസ്തു പൗരോഹിത്യം സ്ഥാപിച്ച ദിവസം… അതൊരു വ്യാഴാഴ്ച ആയിരുന്നു…. ഒറ്റപ്പെടലിന്റെയും പരിഹാസത്തിന്റെയും… സഹനങ്ങളുടെയും കത്തുന്ന നെരിപ്പോടുകളെ ഉള്ളിലൊതുക്കി ഹൃദയം മുറിയുന്ന വേദനയോടെ പൗരോഹിത്യം എന്ന കൂദാശ സ്ഥാപിക്കുമ്പോൾ അവൻ അറിഞ്ഞിരുന്നു തന്റെ പ്രിയപ്പെട്ടവർ എന്താകും എന്ന്… എന്നിട്ടും അവൻ അവരുടെ പാദങ്ങൾ കഴുകി… അവർക്ക് വേണ്ടി സ്വയം മുറിച്ചു നൽകി… അവസാനം ഒരു പരാജിതനേ പോലെ കുരിശിൽ മരിച്ചു… അപ്പോളും അവൻ പ്രാർത്ഥിച്ചു “പിതാവേ ഇവർ ചെയുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് കഷമിക്കണമേ…” എന്ന്… എങ്കിലും അവിടുന്ന് ഉയിത്തെഴുന്നേറ്റു… അവിടെ അവൻ സ്ഥാപിച്ച പൗരോഹിത്യം വിജയം ചൂടി… 🪄💞
ഇന്ന് ക്രിസ്തു നിങ്ങളോടും ചോദിക്കുന്നുണ്ട് പ്രിയ വൈദികരേ, സഹനത്തിന്റെ തീ ചൂളയിൽ എരിയുമ്പോളും നിനക്ക് പ്രണയിക്കാൻ കഴിയുന്നുണ്ടോ… ഈ ബലിപീഠത്തേയും… നിന്നെ നീ ആക്കിയ നിന്റെ ക്രിസ്തുവിനെയും… നിന്റെ പൗരോഹിത്യത്തേയും… ക്രിസ്തുവിന്റെ ഹൃദയത്തുടിപ്പുകളേ സ്വന്തമാക്കിയ നിങ്ങളുടെ ജീവിതങ്ങൾ എത്രയോ ധന്യമാണ്…
പ്രിയ പുരോഹിതരെ നിങ്ങളുടെ ജീവിതം ക്രിസ്തുവാണ്… ഒന്നുമാത്രം അവനെ പ്രണയിച്ചുകൊണ്ടേയിരിക്കുക… അവൻ കൂടെ ഉണ്ടാകും അവസാനം വരെ…
ഏവർക്കും വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ
ആശംസകൾ പ്രാർത്ഥനകൾ…
ഒത്തിരി സ്നേഹത്തോടെ…
🪄 𝕵𝖎𝖘𝖒𝖆𝖗𝖎𝖆 🪄



Leave a comment