മരണം

“ക്രിസ്തു… സ്നേഹത്തിന്റെ കാൽവരിമലമുകളിൽ സ്വന്തം ശരീരം മുറിച്ചുനൽകിയതും… രക്തം പകർന്നു നൽകിയതും ആണ് മരണം…”🪦

മരണം… അത്രമേൽ ആർക്കും ഇഷ്ടമില്ലാത്തതും… ആഗ്രഹം ഇല്ലാത്തതും ആയ ഒന്ന്… മരണം ഭയത്തിന്റെ ഏറ്റവും വലിയ സൂചന…

ശരീരമാകുന്ന ഈ ചട്ടക്കൂടിനെയും ഇതിന്റെ ആഗ്രഹങ്ങളും ത്യചിച്ചുകൊണ്ട് മറ്റൊരു അവസ്ഥയിൽ എത്തുക എന്നത് നമ്മുടെ ചിന്തകൾക്കതീതമാണ്…

പ്രവാചകൻ പറഞ്ഞുകഴിഞ്ഞു “നശ്വരശരീരം ആത്മാവിന് ദുർവഹമാണ്. ഈ കളിമൺകൂടാരം ചിന്താശീലമുള്ള മനസിനെ ഞെരുക്കുന്നു”. (Wisdom 9:15) എന്ന്.

മരണം എന്നത് ആത്മാവിന്റെ ജീവനിലേക്കുള്ള ആരംഭം ആണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
തണൽ നൽകിയിരുന്ന വൃക്ഷങ്ങളിലെ ഇലകൾ പൊഴിയുന്നത് നാം കണ്ടിട്ടുണ്ട്… ആ കൊഴിഞ്ഞ ഇല അതെ വൃക്ഷത്തിന്റെ ചുവട്ടിൽ വീണ് വീണ്ടും മണ്ണിൽ അഴിഞ്ഞുചേരുന്നു… എന്തിനെന്നോ പിന്നെയും വൃക്ഷത്തിന്റെ വേരുകളിലൂടെ ശിഖരങ്ങളിൽ എത്തി വീണ്ടും ഇലയായി പുനർജനിക്കാൻ. അതുപോലെ കാലമെത്താതെ വീണുപോയ വൃക്ഷമായിരുന്നു ക്രിസ്തുവും…

ഗെത്സെമെനിൽ മരണ വേദനയിൽ അവിടുന്ന് രക്തം വിയർത്തു… എങ്കിലും തന്റെ മരണത്തിൽ നിന്നും അവൻ ഓടിയോളിച്ചില്ല… വരാനുള്ളതെല്ലാം മുൻപിൽ കണ്ടുകൊണ്ട് അവൻ ജെറുസലേമിലേക്ക് നടന്നു നീങ്ങി.. എന്തിനെന്നോ തന്റെ മരണത്തിന്റെ കാൽവരി കയറാൻ വേണ്ടി തന്നെ.

അതുകൊണ്ട് ഇനിമേൽ എല്ലാ അൾത്താരകളിലും കാൽവരിയിൽ നിന്നും പങ്കുവയ്ക്കപ്പെട്ടത് വിളമ്പി തരും.

ക്രിസ്തുവിനെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം ക്രിസ്തുവിനു എന്ത് രുചി ആണെന്ന്… അത് സ്നേഹത്തിന്റെ രുചിയാണ്. അതിനു വേണ്ടിയാണവൻ സ്വയം യാഗമായി തീർന്നത് അന്ന് കാൽവരിയുടെ വിരിമാറിൽ മരിച്ചത്.

ക്രിസ്തുവിനെ രുചിക്കാൻ നിനക്ക് കഴിയുന്നു എങ്കിൽ അത് ജീവനാണ്. എനിക്കും എന്റെ ആഗ്രഹങ്ങൾക്കും വേണ്ടിയുള്ളതിന്റെ പേരാണ് ജീവിതം എങ്കിൽ അനേകർക് വേണ്ടി അർപ്പിക്കപെട്ടതിന്റെ പേരാണ് മരണം. ക്രിസ്തുവിന്റെ മരണം എന്നാൽ അനേകർക്കു വേണ്ടി വർധിപ്പിക്കപ്പെട്ട ജീവിതമാണ്.

മരണത്തോളം ജീവനെ അനേകർക്കായി നൽകിയ ക്രിസ്തുവാണ് മരണം എന്നാൽ ജീവനാണെന്ന് പഠിപ്പിച്ചുതന്നത്…

ജീവനിൽ തന്നെ ഇന്ന് മരണം സംഭിച്ചുകൊണ്ടിരിക്കുകയാണ്… ശരീരം നിലനിൽക്കുമ്പോൾ തന്നെ അതിന്റെ ആഗ്രഹങ്ങൾ മരിക്കുന്നു… സ്വന്തം കണ്മുൻപിൽ കണ്ട് മിന്നുന്നതെല്ലാം പൊന്നായാലും അവയെ വെറുതെ മിഴിയടച്ച് തിരസ്കരിക്കാൻ കഴിയുന്നു…

ഇങ്ങനെ മരണത്തെ സ്നേഹിച്ചു ജീവിക്കുന്ന മനുഷ്യരുണ്ട്… സ്വാർത്ഥത ഇല്ലാത്ത മനുഷ്യർ… അവർക്ക് അങ്ങനെ ആവാനെ കഴിയൂ, കാരണം അവരുടെ ജീവിതമെന്നത് അവരുടെ സ്വന്തമല്ല എന്ന് അവർക്കറിയാം. കാരണം അവർ അനേകർക്കുള്ളതാണ്. അടുത്തറിഞ്ഞപ്പോൾ മനസ്സിലായി അനേകർക് ജീവൻ കിട്ടാൻ അവർ ഒരു വിധത്തിൽ മരിക്കുകയായിരുന്നെന്നു.

അതാണല്ലോ ക്രിസ്തു പറഞ്ഞത് “സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവിൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലെന്ന്”. ആ സ്നേഹം പൂർത്തീകരിച്ചത് കാൽവരിയിൽ ആയിരുന്നു. ജീവനെ സ്നേഹം തട്ടിയെടുത്തപ്പോൾ ആ സ്നേഹത്തെ മരണം എന്ന് വിളിച്ചു… അത് അനേകർക് ജീവനാകാൻ വേണ്ടി…

ക്രിസ്തു… മരണമെന്നാൽ ജീവനാണെന്ന് എന്നെ വീണ്ടും പഠിപ്പിച്ചു… എനിക്കു മരിച്ചു അനേകർക് വേണ്ടി ജീവനാകാൻ ഉള്ളതാണെന്നു പഠിപ്പിച്ചു…

എന്റെ നാഥാ, നിന്നെപ്പോലെ മരണമാകുന്ന ജീവനിലേക്ക് പ്രവേശിക്കാൻ അനേകർക് ജീവൻ നൽകാൻ ഞാൻ ഇനിയും എത്ര തന്നെ എന്നെ ഒരുക്കേണ്ടിയിരിക്കുന്നു?

✍🏻 𝕵𝖎𝖘𝖒𝖆𝖗𝖎𝖆 𝕲𝖊𝖔𝖗𝖌𝖊

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

4 responses to “മരണം”

  1. അതേ കുട്ടി, സ്നേഹിച്ചു മരിക്കാനും മരിച്ചു ജീവിക്കാനും മനുഷ്യൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ജീവസുറ്റ മരണചിന്തകൾക്കു നന്ദി.

    Liked by 2 people

    1. Jismaria George Avatar
      Jismaria George

      Thnak u dear Jain George 🪄🕯️🥰

      Liked by 1 person

Leave a comment