🪄🪄🪄 ഒരാൾ മാത്രം 🪄🪄🪄
❤️ “എല്ലാം ഒരുപോലെ നീങ്ങുമ്പോളും അതിനെതിരെ നീങ്ങുന്ന ഒരാൾ ആവാൻ നിനക്ക് കഴിയുന്നുണ്ടോ? ആ ഒരാളിലേക്കുള്ള യാത്ര”. ❤️
ഒഴുകിനൊത്തു നീന്തുക എന്നത് എല്ലാവരും കേട്ടിട്ടുള്ള ഒരു പദപ്രയോഗമാണ്. എന്താണിത് അർത്ഥമാകുന്നത് എന്ന് നമുക്കറിയാം. എന്നാൽ ഈ ഒഴുക്കിനെതിരെ നീന്താൻ നിന്നെ കൊണ്ട് കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തമായ കാര്യം. സന്തോഷത്തിന്റെയും സുഖലോലുപതയുടെയും വഴിയേ നീങ്ങാൻ ഒരുപാടു പേരുണ്ടാവും എന്നാൽ സഹനങ്ങളെയും ദാരിദ്ര്യത്തെയും പ്രണയിക്കാൻ കഴിയുന്നവർ വളരെ ചുരുക്കമാണ്. അത്തരത്തിൽ ഒരാളെ നമുക്ക് കണ്ടുനോക്കാം… നമ്മുടെ ഈശോ.
ജനിച്ചത് ദാരിദ്ര്യത്തിന്റെ കാലിതൊഴുത്തിൽ വളർന്നതോ ഒരു തച്ചന്റെ മകനായി… ഒടുവിൽ കാൽവരിയുടെ നെറുകയിൽ ഉടുതുണിക്ക് മറുതുണി ഇല്ലാതെ… അത്രമേൽ വേദന നിറഞ്ഞ ഒരു മരണം പോലും ക്രിസ്തു സന്തോഷത്തോടെ സ്വീകരിച്ചു എന്ന് പറയുമ്പോൾ എല്ലാവരിൽ നിന്നും മാറി ആൾക്കൂട്ടത്തിൽ അവൻ ഒരാൾ മാത്രം വ്യത്യസ്തനായി ചിന്തിച്ചു എന്നല്ലാതെ മറ്റ് എന്ത് പറയാൻ കഴിയും.
ക്രിസ്തു ഇന്ന് നമ്മെ നോക്കി ചോദിക്കുന്നുണ്ട് ആ ഒരാൾ ആകാൻ നിനക്ക് ഒരുക്കമാണോ എന്ന്. ക്രിസ്തുവിനെ അറിഞ്ഞവരും അനുഭവിച്ചവരും പിന്നീട് വെറുതെ ഇരുന്നില്ല അവർ ക്രിസ്തുവിനെ കൊടുക്കുവാൻ ഇറങ്ങി… എന്നാൽ ലോകം അവരെ ഭ്രാന്തന്മാർ എന്ന് മുദ്രകുത്തി… എങ്കിലും അവർ ക്രിസ്തുവിൽ ആൾക്കൂട്ടത്തിൽ തനിയെ നിന്നവർ ആയിരുന്നു. അതല്ലേ ആൾക്കൂട്ടത്തിനിടയിൽ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസ്, താൻ ചെയ്തത് ശരിയായില്ല എന്നറിഞ്ഞു ചങ്കുപൊട്ടി കരഞ്ഞപ്പോൾ അവനെ സ്നേഹത്തോടെ നോക്കിയ ക്രിസ്തു… പിന്നീട് കാണാം ക്രിസ്തുവിനു വേണ്ടി ജീവിക്കുന്ന ആ ഒരാൾ ആയി മാറുകയായിരുന്നു.
ക്രിസ്തു… എല്ലാം ഉണ്ടായിട്ടും എല്ലാരിലും വ്യത്യസ്തനായി ജീവിക്കുന്ന കാര്യത്തിലും എന്നെ അത്ഭുതപെടുത്തി… എല്ലാം സ്നേഹത്തെ പ്രതി വിട്ടുകൊടുക്കുമ്പോൾ ലോകം ഭ്രാന്തനെന്നു മുദ്രകുത്താം എന്നറിഞ്ഞിട്ടും അവൻ ആ ഒരാൾ മാത്രം ആക്കുന്നതിൽ വിജയിച്ചു…
നമ്മുടെ ജീവിതത്തിലും സഹനങ്ങളിലും പ്രതിസന്ധികളിലും… മരണംപോലെ അപമാനം ഏൽക്കേണ്ടിവരുന്ന വേദനകളിലും… കണ്ണുനീരുവറ്റിയ രാത്രികളിലും… പ്രിയരെല്ലാം മുഖം തിരിക്കുന്ന വേലകളിലും… ചെയ്യാത്ത തെറ്റിന് ശിക്ഷ ഏൽക്കുമ്പോളും ആ ഒരാൾ മാത്രം ആകാൻ നമുക്ക് കഴിയുന്നുണ്ടോ?.
ക്രിസ്തുവേ, നിന്നെപ്പോലെ ആ ഒരാൾ ആകാൻ ഞാൻ ഇനിയും എത്രകണ്ട് എന്നെ തന്നെ ഒരുക്കേണ്ടിയിരിക്കുന്നു…?
🪄. നന്ദി ഈശോയെ, തനിച്ചാകലിലും കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിന് 🪄.
✍✍✍ 𝙹𝚒𝚜𝚖𝚊𝚛𝚒𝚊 𝙶𝚎𝚘𝚛𝚐𝚎 🪄🪄🪄



Leave a comment