Lokam Muzhuvan Sugam Pakaranay… Lyrics

Advertisements

ലോകം മുഴുവൻ സുഖം പകരാനായി
സ്നേഹ ദീപമേ മിഴി തുറക്കൂ… (2)
കദന നിവാരണ കനിവിന്നുറവേ
കാട്ടിൻ നടുവിൽ വഴി തെളിക്കൂ

ലോകം മുഴുവൻ…

പരീക്ഷണത്തിൻ വാൾ മുനയേറ്റി
പടനിലത്തിൽ ഞങ്ങൾ വീഴുമ്പോൾ
ഹൃദയക്ഷതിയായി രക്തം ചിന്തി
മിഴിനീർപ്പുഴയിൽ താഴുമ്പോൾ
താങ്ങായി തണലായി ദിവ്യ ഔഷധിയായി
താത നാഥാ കരം പിടിക്കൂ.

ലോകം മുഴുവൻ…

പുല്ലിൽ പൂവിൽ പുഴുവിൽ കിളിയിൽ
വന്യജീവിയിൽ വനചരനിൽ
ജീവബിന്തുവിൽ അമൃതം തൂകിയ
ലോകപാലക ജഗദീശ
അനന്തത്തിൻ അരുണകിരണമായി
അന്ധകാരമിതിൽ അവതരിക്കൂ…
 
ലോകം മുഴുവൻ…

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment