Advertisements
ഒന്നു തൊട്ടാൽ മതി
ഒന്നുതൊട്ടാൽ മതി നിന്റെ നോട്ടം മതി
ഞാൻ സുഖമാകുവാൻ നാഥാ
നിൻ സ്തുതി പാടുവാൻ നാഥാ… (2)
ഒന്നുവിളിച്ചാൽ മതി നിന്നെ ഓർത്താൽ മതി
എന്റെ ദുഃഖങ്ങൾ മാഞ്ഞുപോകും… (2)
എന്റെ സ്വപ്നങ്ങളിൽ സ്വർഗ്ഗരാജ്യം വരും
ഞാൻ ക്ഷമയോടെ കാത്തിരിക്കും… (2)
ഒന്നുതൊട്ടാൽ മതി…
എന്റെ ചലനങ്ങളിൽ ദൈവസ്നേഹം മതി
എന്റെ സ്വാർത്ഥത കൂടോഴിയും… (2)
എന്റെ കർമ്മങ്ങളിൽ സ്നേഹഭാവം വരും
ഞാൻ യേശുവിൻ ദാസിയാകും… (2)
ഒന്നുതൊട്ടാൽ മതി…
Advertisements

Leave a comment