😊 പുഞ്ചിരി 😊
🌹ഓരോ മനം നിറയുന്ന പുഞ്ചിരികൾക്ക് പിന്നിൽ ഉണ്ടാകും ഒരുപാടു മനം മുറിവേറ്റ ഒരുവന്റെ ഹൃദയതാളവും🌹..
ചിരിക്കാനും ചിരിപ്പിക്കാനും ചിരിക്കുന്നവരെ കാണാനുമൊക്കെ ഇഷ്ടപെടുന്നവരുടെ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ പലപ്പോളും ഈ പുഞ്ചിരിയുടെ അർത്ഥം മനസിലാക്കാൻ കഴിയാതെ പോകുന്നവർ ആയി നാം ഇടക്കൊക്കെ മാറാറുണ്ട് എന്നതാണ് സത്യം… അത്തരം ഒരു ലോകത്തിൽ സഹനങ്ങളുടെ തീചൂളയിൽ എറിയപ്പെട്ടപ്പോളും ഒരു പുഞ്ചിരിയോടെ സമചിത്തയോടെ എല്ലാം നേരിട്ടവൻ ആണ്, ക്രിസ്തു…
തന്റെ പുഞ്ചിരിയിലൂടെ അനേകരെ തന്റെ പിതാവിന്റെ സ്നേഹത്തിലേക്ക് നയിച്ചവൻ… ഹൃദയം മുറിയുന്ന ഗത്സെമൻ രാത്രികളിലും പരിഭവം ഇല്ലാതെ എല്ലാം തന്റെ സൗമ്യമായ പുഞ്ചിരിയിൽ ഒതുക്കിയവൻ… ഈ ലോകത്തിലെ എല്ലാത്തിനെയും പരാതികൂടാതെ സ്നേഹിക്കാം എന്ന് പഠിപ്പിച്ചവൻ… അവനായിരുന്നു ക്രിസ്തു… “ഞെരുകുന്ന ദൗർഭാഗ്യങ്ങളിലും ശാന്തത കൈവെടിയരുതെന്നും കർത്താവ് നിനക്ക് വേണ്ടി പൊരുതിക്കൊള്ളും” എന്ന് പറഞ്ഞവൻ… പക്ഷെ അവൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് നിന്റെ സഹനങ്ങളുടെയും വേദനയുടെയും നിമിഷങ്ങളിൽ നിനക്ക് നിന്റെ പുഞ്ചിരി നിലനിർത്താൻ കഴിയുന്നുണ്ടോ എന്ന്….
എല്ലാം നഷ്ടപെട്ട ജോബിനെ പോലെ ആകേണ്ടി വന്നാലും ദൈവത്തെ തള്ളിപ്പറയാതെ “കർത്താവു തന്നു കർത്താവ് എടുത്തു കർത്താവിന്റെ നാമം വാഴ്ത്തപെടട്ടെ…” എന്ന് പറയാൻ നിനക്ക് കഴിയുന്നുണ്ടോ?എന്നാൽ നിനക്ക് മനസിലാക്കാൻ കഴിയുന്ന ഒന്നുണ്ട് ക്രിസ്തു നിന്നിൽ ഉണ്ട്. ഈശോ ഉള്ളിൽ ഉള്ളവന് മാത്രമേ സഹനങ്ങളുടെ നെരിപ്പോട് കത്തുമ്പോളും ഉള്ളിലെ ആത്മാവിന്റെ പുഞ്ചിരി പുറമെ കാണിക്കാൻ കഴിയുള്…..
ക്രിസ്തു.. വേദനകൾക്കിടയിലും അപരനെ തന്റെ പുഞ്ചിരിയിലൂടെ എങ്ങനെ ആശ്വസിപ്പിക്കാം എന്ന് പഠിപ്പിച്ചവൻ….. ഒറ്റികൊടുക്കപെട്ട രാത്രിയിലും…. സഹനങ്ങളുടെ കുരിശു യാത്രയിലും…. ഒടുവിൽ കാൽവരിയുടെ നെറുകയിലും.. പരിഭവം കൂടാതെ തന്റെ ചെറു പുഞ്ചിരിയിൽ ലോകത്തെ സ്നേഹിച്ചവൻ…. ആ ക്രിസ്തു കാണിച്ചു തന്നു… പുഞ്ചിരിക്കും സ്വർഗത്തിൽ വിലയുണ്ടെന്ന്…
എന്റെ ഈശോയെ നിന്നോളം എല്ലാം സ്നേഹമാക്കി മാറ്റാൻ ഞാൻ ഇനിയും എത്രകണ്ടു നിന്നിലേക്ക് വളരേണ്ടിയിരിക്കുന്നു.?
നന്ദി ഈശോയെ ഒരു പുഞ്ചിരിയിൽ പോലും സ്നേഹം നിറക്കുന്ന കൂടെ ഉണ്ടെന്നുള്ള നിന്റെ ഓർമപ്പെടുത്തലിനു. 🌹😊🙂
✍🏻 𝕵𝖎𝖘𝖒𝖆𝖗𝖎𝖆 𝕲𝖊𝖔𝖗𝖌𝖊 🙂



Leave a comment