Dr. സർവ്വേപള്ളി രാധാകൃഷ്ണൻ എന്ന എസ്. രാധാകൃഷ്ണൻ ഒരു മഹാനായ അധ്യാപകനും പ്രഭാഷകനും ദാർശനികനും തത്വചിന്തകനും മുൻ ഇന്ത്യൻ പ്രസിഡന്റും ഒക്കെ ആയിരുന്നല്ലോ. അദ്ദേഹത്തിന്റെ ജന്മദിനമാണ് നമ്മൾ സെപ്റ്റംബർ 5 ന് അധ്യാപകദിനമായി ആചരിക്കുന്നത്. അതിനിപുണനായ ഭരണകർത്താവായിരുന്ന അദ്ദേഹത്തിന്റെ ബുദ്ധികൂർമ്മതയും നർമ്മബോധവും പ്രശസ്തമായിരുന്നു.
ഒരിക്കൽ ഗ്രീസിലെ രാജാവ് ഇൻഡ്യ സന്ദർശിക്കാൻ വന്നു. പ്രസിഡന്റ് ആയിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിക്കാൻ ചെന്നു. സംസാരത്തിനിടയിൽ രാജാവിനോട് പറഞ്ഞു,
” Your Majesty… ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലേക്ക് വന്ന ആദ്യത്തെ രാജാവാണ് താങ്കൾ!!
മുൻപ് മഹാനായ അലക്സാണ്ടർ ‘ക്ഷണമില്ലാതെയാണ്’ ഇങ്ങോട്ട് വന്നത് “..
********
ഒരിക്കൽ വിൻസ്റ്റൺ ചർച്ചിൽ Dr. എസ്. രാധാകൃഷ്ണനെ ഒരു വിരുന്നിന് ക്ഷണിച്ചു. വിൻസ്റ്റൺ ചർച്ചിൽ സ്പൂണും ഫോർക്കും ഒക്കെ കൊണ്ട് ഭക്ഷണം കഴിക്കവേ,ഡോ. രാധാകൃഷ്ണൻ കൈകഴുകി ഭക്ഷണം വാരി കഴിച്ചു.
ഇത് കണ്ട വിൻസ്റ്റൺ ചർച്ചിൽ ഡോ. രാധാകൃഷ്ണനോട്, സ്പൂണും ഫോർക്കും കൊണ്ട് കഴിക്കുന്നതായിരിക്കും കൈ ഉപയോഗിക്കുന്നതിനേക്കാൾ കുറച്ചു കൂടെ ശുചിത്വമുള്ളത് എന്ന് പറഞ്ഞു.
ഇത് കേട്ട Dr.എസ്. രാധാകൃഷ്ണൻ തിരിച്ചടിച്ചു, ” ഞാനൊഴിച്ചു വേറെ ആർക്കും എന്റെ കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കില്ല എന്നതിനാൽ സ്പൂണിനെക്കാളും ഫോർക്കിനെക്കാളും ശുചിത്വം എന്റെ കൈക്ക് തന്നെ ആയിരിക്കുമെന്ന് തോന്നുന്നു “..
************
അദ്ദേഹത്തിന്റെ ഒരു വിദേശയാത്രക്കിടയിൽ ഓഡിയൻസിൽ നിന്നൊരാൾ Dr. എസ് രാധാകൃഷ്ണനോട് ചോദിച്ചു,
” ഒരു സ്റ്റേഷൻ മാസ്റ്ററും സ്കൂൾ മാസ്റ്ററും തമ്മിലുള്ള വ്യത്യാസം എന്താണ്? “
ആ ചോദ്യം അപ്പോൾ അപ്രസക്തവും ചെറിയൊരു പരിഹാസധ്വനി ഉള്ളതുമായിരുന്നു. വിദ്യാർത്ഥികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ മാതൃക അധ്യാപകൻ
പറഞ്ഞു,
” ഒരു സ്റ്റേഷൻ മാസ്റ്റർ ട്രെയിൻ നെ mind ചെയ്യുമ്പോൾ ഒരു സ്കൂൾ മാസ്റ്റർ mind നെ ട്രെയിൻ ചെയ്യുന്നു!!”





Leave a comment