ദൈവദൂതന്മാരോടുള്ള ലുത്തിനിയ

കർത്താവേ കനിയണമേ
കർത്താവേ…
മിശിഹായേ കനിയണമേ
മിശിഹായേ…
കർത്താവേ കനിയണമേ
കർത്താവേ…
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥനകേൾക്കണമേ,
മിശിഹായേ ഞങ്ങളുടെ…
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളണമേ,
മിശിഹായേ ഞങ്ങളുടെ…
സ്വർഗ്ഗത്തിൽ വാഴുന്ന പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഭൂലോക രക്ഷിതാവായ പുത്രനായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഏകദൈവമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണമേ.

മാലാഖമാരുടെ രാജ്ഞിയായ പരി. മറിയമേ,
ഞങ്ങളെ സഹായിക്കാൻ വരണമേ…
നാരകീയ ശക്തിയുടെ തലയെ തകർക്കുന്ന നിർമ്മല കന്യകയേ,
ദൈവമക്കളെ സംരക്ഷിക്കുന്ന സ്വർഗ്ഗറാണിയേ,
സ്വർഗ്ഗത്തിൽ മഹത്വമാർന്ന നവവൃന്ദം മാലാഖമാരേ,
സ്തുതിപ്പിന്റെ കൃപ നൽകുന്ന സ്രാഫേൻ വൃന്ദമേ,
ദൈവിക ശ്രവണം നൽകുന്ന ഭദ്രാസനന്മാരേ,
ദൈവീക അധികാരം പ്രതിഫലിപ്പിക്കുന്ന നാഥക്യത്യന്മാരേ,
ദൈവീകതത്വങ്ങൾ വെളിപ്പെടുത്തുന്ന താത്വകവൃന്ദമേ,
ദൈവകൽപ്പനകൾ കാക്കുവാൻ ശക്തി പകരുന്ന ബലവാൻമാരേ,
ദൈവരാജ്യം സംരക്ഷിക്കുന്ന പ്രാഥമികന്മാരേ,
നാരകീയശക്തികൾക്കെതിരെ പോരാടുന്ന മുഖ്യദൂതന്മാരേ,
ദൈവമക്കളെ സംരക്ഷിക്കുന്ന ദൈവദൂതന്മാരേ,
മുഖ്യദൂതനായ വി. മിഖായേലേ,
സർവ്വസൈന്യാധിപനും മഹാപ്രഭുവുവയ മിഖായേൽ ദൂതാ,
ലൂസിഫറിനേയും ഗണത്തേയും നരകത്തിൽ തള്ളുന്നവനേ,
പാതാളത്തിൽ ഇറങ്ങി ബന്ധിതാത്മാക്കളെ മോചിപ്പിക്കുന്നവനേ,
രക്ഷിക്കപ്പെട്ട ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുന്നവനേ,
നാരകീയശക്തികളെ വെട്ടിവീഴ്ത്തി കുത്തിപിളർക്കുന്നവനേ,
ദൈവനീതിയുടെ അളവുകോൽ വഹിക്കുന്നവനേ,
മുഖ്യദൂതനായ വി. ഗ്രബിയേൽ ദൂതാ,
പരി. കന്യാമറിയത്തെ മംഗളവാർത്ത അറിയിച്ചവനേ,
ദൈവസന്നിധിയിൽ വ്യാപരിക്കുന്ന മുഖ്യദൂതനേ,
ധൂമപീഠത്തിൽ സഖറിയായ്ക്ക് ദർശനം നൽകിയവനേ,
സ്നാപകന്റെ ജനനത്തെ മുന്നറിയിച്ച മുഖ്യദൂതാ,
അവിശ്വസിച്ച സഖറിയായ്ക്ക് ദർശനം നൽകിയവനേ,
സഖറിയായെ ഊമനാക്കി ശിക്ഷിച്ചവനേ,
മാർ. യൗസേപ്പിന് ദർശനത്തിൽ നിർദ്ദേശം നൽകിയവനേ,
കാലിത്തൊഴുത്തിലെ ദിവ്യ ശിശുവിങ്കലേക്ക് ആട്ടിടയരെ അയച്ചവനേ,
മുഖ്യദൂതനായ വി. റഫായേലേ,
ദൈവസന്നിധിയിൽ പ്രവേശിപ്പിച്ച് വിശുദ്ധരുടെ പ്രാർത്ഥനകൾ സമർപ്പിക്കുന്നവനേ,
അസ്മാദേവൂസ് എന്ന ദുഷ്ട പിശാചിൽ നിന്ന് സാറായെ രക്ഷിച്ച് തോബിയാസിന് വധുവായി നൽകിയവനേ,
കാവൽ മാലാഖമാരുടെ ശ്രേഷ്ഠനായ നായകനേ,
സ്തുതിയുടെ സിംഹാസനത്തിൽ വാഴുന്ന സേവകഗണമേ,
ദൈവസ്നേഹവും പ്രകാശാഗ്നിയും പകരുന്നഭക്തി ജ്വാലകരേ,
പരിശുദ്ധൻ പരിശുദ്ധൻ കീർത്തനങ്ങളാൽ മഹത്വം നൽകുന്നവരേ,
ദൈവീകജ്ഞാനം നിറഞ്ഞിരിക്കുന്ന ജ്ഞാനാധിക്യന്മാരേ,
ജ്ഞാനകടലായിരിക്കുന്നവരേ,
ദൈവത്തെ ധ്യാനിച്ച് പ്രവാചകന്മാരെ ജ്ഞാനികളാക്കിയ ഉന്നതശക്തികളേ,
ദൈവരാജ്യം സംരക്ഷിക്കുന്ന പ്രാഥമികന്മാരായ മാലാഖവൃന്ദമേ,
സഭയെ സംരക്ഷിക്കുവാൻ നിയുക്തരായവരേ,
നാരകീയ ശക്തികൾക്കെതിരെ പടപൊരുതുന്നവരേ,
തീപ്പന്തങ്ങളും മഹാപ്രതാപമേറുന്നവരുമായ മുഖ്യദൂതരേ,
ദൈവത്തിന്റെ വിശ്വാസ ശുശ്രൂഷകരായ ശ്രേഷ്ഠ ഗണങ്ങളെ,
മോശയ്ക്കു പ്രത്യക്ഷപ്പെട്ട് സന്ദേശമറിയിച്ച മാലാഖയേ,
ഗിദെയോനെ ശക്തിപ്പെടുത്തിയ മാലാഖയേ,
സഖറിയായോടും എസ്രായോടും ദാനിയേലിനോടും സംസാരിച്ച മാലാഖമാരേ,
ജോഷ്വായ്ക്ക് പ്രത്യക്ഷപ്പെട്ട മാലാഖയേ,
മലാക്കി പ്രവാചകന് സന്ദേശമറിയിച്ച മാലാഖയേ,
മക്കബായക്കാരെ യുദ്ധത്തിനു സഹായിച്ച മാലാഖമാരെ,
24 മണിക്കൂറും ദൈവത്തെ സ്തുതിക്കുന്ന മാലാഖമാരേ,
പൂർവ്വപിതാക്കളെ നയിക്കുകയും ദൈവീകപദ്ധതികൾ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്ത മാലാഖമാരേ,
ദാനിയേലിനെ സിംഹക്കുഴിയിൽ നിന്നുരക്ഷിച്ച മാലാഖയേ,
ഇസ്രായേലിനെ യുദ്ധത്തിൽ സഹായിച്ച മാലാഖമാരേ,
ഏലിയായ്ക്ക് വനത്തിൽ ഭക്ഷണം എത്തിച്ചു കൊടുത്ത മാലാഖയേ,
തീച്ചുളയിൽ ഇറങ്ങിച്ചെന്ന് 3 യുവാക്കളെ രക്ഷിച്ച ദൈവദൂതാ,
അബ്രാഹത്തെ ബലിയിൽ സഹായിച്ച ദൈവദൂതാ,
ഹാഗാറിനെ ശക്തിപ്പെടുത്തിയ ദൈവദൂതാ,
ഗത്സമനിയിൽ യേശുവിനെ ശക്തിപ്പെടുത്തിയ ദൈവദൂതന്മാരേ,
പത്രോസിനേയും പൗലോസിനേയും കാരാഗ്രഹത്തിൽ നിന്നു രക്ഷിച്ച് ദൈവദൂതന്മാരേ,
വി. പൗലോസിനു സന്ദേശമരുളിയ മാലാഖയേ,
വി. യോഹന്നാനു പ്രത്യക്ഷപ്പെട്ട മാലാഖയേ,
യാക്കോബിനുണ്ടായ ദർശനത്തിൽ ഗോവണിയിലൂടെ കയറിയിറങ്ങുന്ന മാലാഖമാരേ,
സീനായ് മലയെ പ്രകാശപൂർണ്ണമാക്കിയ മാലാഖമാരേ,
ലോക രക്ഷകന്റെ ജനനാവസരത്തിൽ അത്യുന്നതങ്ങളിൽ സ്തുതി എന്നു പാടിയ മാലാഖമാരേ,
പ്രലോഭനങ്ങളെ ജയിച്ച യേശുവിനെ ശുശ്രൂഷിച്ച മാലാഖമാരേ,
യേശുവിന്റെ സ്വർഗ്ഗാരോഹണശേഷം ശിഷ്യന്മാർക്ക് പ്രത്യക്ഷരായ മാലാഖമാരേ,
വിധിയാളനായ യേശുവിനോടൊപ്പം മഹത്വത്തിൽ എഴുന്നളളി വരുവാനിരിക്കുന്ന മാലാഖമാരേ,
സ്വർഗ്ഗത്തിൽ നിത്യസൗഭാഗ്യത്തിലേക്ക് ഞങ്ങളെനയിക്കുന്ന മാലാഖമാരേ,

പ്രാർത്ഥിക്കാം

സർവ്വേശ്വരാ കർത്താവേ അവിടുത്തെ ആരാധകരും ശുശ്രൂഷകരുമായ മാലാഖമാരെ ഞങ്ങൾക്കു സഹായികളും സംരക്ഷകരുമായി നൽകുവാൻ തിരുമനസ്സായല്ലോ. മാലാഖമാരുടെ സ്വർഗ്ഗീയ സഹായത്താൽ ഈ ലോകത്തിൽ ഞങ്ങൾ എല്ലാവിപത്തുകളിൽ നിന്നുംദുഷ്ട പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കപെടട്ടെ. നിത്യമഹത്വത്തിൽ അവരോടൊപ്പം അങ്ങയെ പാടി സ്തുതിക്കുവാനും സ്വർഗ്ഗീയസൗഭാഗ്യം നേടുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, ആമ്മേൻ.

സമാപന പ്രാർത്ഥന

ഞങ്ങളുടെ സ്രഷ്ടാവും രക്ഷകനും പരിപാലകനുമായ ദൈവമേ, സ്വർഗ്ഗലോകങ്ങളുടെ നാഥനായ കർത്താവേ, സ്വർഗ്ഗവാസികളേവരോടും ചേർന്ന് ഞങ്ങൾ അങ്ങയെ സ്തുതിച്ചാരാധിക്കുന്നു. അവിടുത്തേയ്ക്ക് മഹത്വം കരേറ്റുകയും സ്വർഗ്ഗീയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യുന്ന നവവൃന്ദം മാലാഖമാരിലൂടെ ഞങ്ങൾക്കു നൽകുന്ന സംരക്ഷണത്തിനും സഹായത്തിനും ഞങ്ങൾ നന്ദി പറയുന്നു. അവിടുത്തെ തിരുസുതനായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെയും, പീഡാസഹനത്തിന്റെയും, കുരിശുമരണത്തിന്റെയും, യോഗ്യതയാലും വിശുദ്ധ കുരിശിന്റെ ശക്തിയാലും, ദുഷ്ട പിശാചിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. അവിടുത്തെ വചനമയച്ച് ഞങ്ങളെ സുഖപ്പെടുത്തുകയും ചെയ്യണമേ. സകലവിശുദ്ധരുടെയും രക്തസാക്ഷികളുടെയും സ്വർഗ്ഗവാസികളേവരുടെയും മദ്ധ്യസ്ഥതയും സഹായവും ഞങ്ങൾക്കു നൽകണമേ. ഇപ്പോഴുംഎപ്പോഴും എന്നേയ്ക്കും, ആമ്മേൻ.

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment