ഒരു ജൂതനായ തയ്യൽക്കാരൻ തന്റെ മകന്റെ ചില പ്രവൃത്തികളിൽ വിഷമിച്ച് റബ്ബിയെ കണ്ട് സങ്കടം പറയാൻ പോയി. അയാൾ പറഞ്ഞു, ” ഞാൻ അവനെ യഹൂദവിശ്വാസത്തിൽ തന്നെ വളർത്തി, ഒരു കുറവും വരുത്തിയിട്ടില്ല, ഉള്ളതെല്ലാം ചിലവഴിച്ചു ഉന്നതവിദ്യാഭ്യാസം കൊടുത്തു, ഇപ്പൊ അവൻ വന്നു പറയുന്നു അവന് ക്രിസ്ത്യാനി ആവണം ന്ന്. ഞാൻ എന്ത് ചെയ്യും റബ്ബി?, എന്നെ ഒന്ന് സഹായിക്കൂ “.
“നീ ഇത് എന്റെ അടുത്തേക്ക് തന്നെ കൊണ്ടുവന്നത് എന്തായാലും നല്ല തമാശയായി “… റബ്ബി പറഞ്ഞു..”നിന്റെ പോലെ തന്നെ ഞാനും എന്റെ മകനെ വിശ്വാസത്തിൽ വളർത്തി , യൂണിവേഴ്സിറ്റിയിൽ അയച്ചു പഠിപ്പിച്ചു, എനിക്കുണ്ടായതെല്ലാം അവനായി ചിലവാക്കി.. എന്നിട്ട് അവൻ ഒരു ദിവസം വന്നു പറയുവാ, അവൻ ക്രിസ്ത്യാനി ആവാൻ തീരുമാനിച്ചെന്ന് “..
“എന്നിട്ട് താങ്കൾ എന്ത് ചെയ്തു? “
“ഞാൻ സിനഗോഗിൽ പോയി സർവ്വശക്തനായ ദൈവത്തോട് ഒരുത്തരത്തിനായി പ്രാർത്ഥിച്ചു “
“എന്നിട്ടെന്തുണ്ടായി?” തയ്യൽക്കാരൻ അക്ഷമയോടെ ചോദിച്ചു.
ദൈവത്തിന്റെ ശബ്ദം സിനഗോഗിൽ മുഴങ്ങി,” “നീ ഇത് എന്റെ അടുത്തേക്ക് തന്നെ കൊണ്ടുവന്നത് എന്തായാലും നല്ല തമാശയായി”


Leave a comment