സാത്താനിക പുരോഹിതനിൽ നിന്ന് വിശുദ്ധ വീഥിയിലേക്ക്

സാത്താനിക പുരോഹിതനിൽ നിന്ന് വിശുദ്ധ വീഥിയിലേക്ക്…

പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ദൈവത്തിലേക്ക് തിരിച്ചു വന്ന, വാഴ്ത്തപ്പെട്ട ബർത്തലോമിയോ ലോംഗോ… സാത്താന്റെ അടിമയായി പോയതുകൊണ്ട് ഇനി നരകകവാടങ്ങളേ തനിക്ക് വേണ്ടി തുറക്കൂ എന്ന നിരാശയിൽ ആത്മഹത്യ ചെയ്യാനൊരുമ്പെട്ട അദ്ദേഹത്തെ തിരിച്ചു കൊണ്ടു വന്നത്, പ്രത്യാശ പകർന്നത്, പരിശുദ്ധ അമ്മയുടെ ഈ വാക്കുകളായിരുന്നു, “One who propagates my Rosary shall be saved”..

അദ്ദേഹം പിന്നീട് പറഞ്ഞു, “മറിയത്തിന്റെ വാഴ്ത്തപ്പെട്ട ജപമാലയെ, ഞങ്ങളെ ദൈവത്തോട് ഐക്യപ്പെടുത്തുന്ന മാധുര്യമുള്ള ചങ്ങലയെ, മാലാഖമാരോട് ഞങ്ങളെ ഒന്നിപ്പിക്കുന്ന സ്നേഹബന്ധനമേ, നരകത്തിന്റെ ആക്രമണങ്ങൾക്കെതിരെയുള്ള രക്ഷയുടെ ഗോപുരമേ, ഞങ്ങളുടെ സമുദ്രസഞ്ചാരത്തിൽ സുരക്ഷിതമായ തുറമുഖമേ, ഞങ്ങൾ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. മരണത്തിന്റെ മണിക്കൂറിൽ നീ ഞങ്ങളുടെ ആശ്വാസമായിരിക്കും. ജീവൻ കടന്നുപോകുമ്പോൾ ഞങ്ങളുടെ അവസാന ചുംബനം നിനക്കുള്ളതായിരിക്കും. ഞങ്ങളുടെ അവസാനവാക്ക് നിന്റെ നാമമായിരിക്കും. നീ എല്ലായിടത്തും വാഴ്ത്തപ്പെടട്ടെ. ഇന്നും എപ്പോഴും സ്വർഗ്ഗത്തിലും ഭൂമിയിലും…”

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment