ഏറ്റവും നല്ല സംവിധായകൻ

സിസ്റ്റർ അന്റോണിയ ബ്രെണ്ണർ, മെക്സിക്കോ ബോർഡറിലെ ടിയുവാന എന്ന സ്ഥലത്തുള്ള ലാ മെസ്സ ജയിലിൽ കഴിയുന്നവർക്കിടയിൽ സേവനം ചെയ്യുന്ന സന്യാസിനിയാണ്. ദൈവം എത്രയധികമായി സമൃദ്ധിയിൽ പരിപാലിക്കുന്നു എന്ന് പറയാൻ വേണ്ടി തനിക്കുണ്ടായ ഈ സംഭവം വിവരിക്കുകയായിരുന്നു.

“ഒരു സ്ത്രീ ജയിലിലുള്ള ഭർത്താവിനെ കണ്ടുകഴിഞ്ഞ് എന്നെ കാണാൻ വന്നു. ഞാൻ അപ്പോൾ ആകെ ക്ഷീണിതയായിരുന്നു, കയ്യിൽ ആകെ ഉണ്ടായിരുന്നത് 15 ഡോളറും. ആ പാവപ്പെട്ട സ്ത്രീയെ കണ്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു, ‘എന്റെ കയ്യിൽ ആകെയുള്ള പൈസ ദേ പോണു കർത്താവേ ‘.

അത് ഒട്ടും നല്ല ഒരു ആറ്റിറ്റ്യൂഡ് അല്ലെന്ന് എനിക്കറിയാം. എന്നാലും എന്റെ അപ്പോഴത്തെ അവസ്ഥയിൽ ഞാൻ അവളോട് ഇങ്ങനെ ചോദിച്ചു, ” ഹലോ ബെർത്ത, എന്താ വേണ്ടേ നിന്ക്ക് ” അത് ഒട്ടും കരുണയില്ലാത്ത ഒന്നായിരുന്നു കാരണം അവൾക്ക് എന്താണ് ആവശ്യമെന്ന് എനിക്കറിയാമായിരുന്നല്ലോ.

“കഴിക്കാൻ ഒന്നുമില്ല എന്റെ കയ്യിൽ” അവൾ പറഞ്ഞു. ഞാൻ 10 ഡോളർ അവൾക്ക് കൊടുത്തു. അപ്പോൾ ഈശോയുടെ സ്വരം കേട്ടു. “എനിക്കുള്ളത് നീ ഇങ്ങനെയാണോ കൊടുക്കുന്നത്?” “ക്ഷമിക്കണം കർത്താവേ”ഞാൻ പറഞ്ഞു, എന്നിട്ട് ബെർത്തയെ വിളിച്ചു. “ക്ഷമിക്കണം, ഞാൻ എന്തൊക്കെയോ ഓർത്ത് നിക്കുവായിരുന്നു. നീയും കുട്ടികളും എങ്ങനിരിക്കുന്നു? എന്നെപ്പറ്റി നീ ഓർത്തതിൽ ഒരുപാട് സന്തോഷം ട്ടോ. എന്തെങ്കിലും സഹായം വേണ്ടപ്പോൾ ഇങ്ങോട്ട് വരൂ, ഞാൻ പറ്റുംപോലെ സഹായിക്കാം ” എന്നിട്ട് ബാക്കിയുണ്ടായിരുന്ന 5 ഡോളർ കൂടി അവളുടെ കയ്യിൽ വെച്ചുകൊടുത്തു. എന്നിട്ട് ഈശോയോട് ചോദിച്ചു, “ഇപ്പൊ നീ ഹാപ്പി ആയോ?”

ഞാൻ ജയിലിനുള്ളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ എന്നെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ അയാളുടെ അടുത്തേക്ക് നടന്നപ്പോൾ അയാൾ പറഞ്ഞു, “വെറുതെ സിസ്റ്ററിനോട് ഹലോ പറഞ്ഞിട്ട് പോവാൻ വന്നതാ ” എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു, ഒപ്പം കയ്യിലെന്തോ വെച്ചു തന്നു. അത് 100 ഡോളറിന്റെ നോട്ട് ആയിരുന്നു. ഞാൻ അതിലേക്ക് നോക്കിയപ്പോൾ കർത്താവിന്റെ ചോദ്യം കേട്ടു ” ഇപ്പൊ നീ ഹാപ്പി ആയോ?”

വിവർത്തനം : ജിൽസ ജോയ്

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment