ബന്ധങ്ങൾ

പലവധിത്തിൽ ബന്ധങ്ങൾ സ്ഥാപിക്കുന്ന ഒരു സമൂഹത്തിൽ ആണ് നാമിന്ന് ജീവിക്കുന്നത്… എന്നാൽ പലപ്പോളും ആ ബന്ധങ്ങൾ ബന്ധനങ്ങൾ ആയിപോവുകയാണ് പതിവ്. എന്നാൽ ഇതാ നമ്മുടെയൊക്കെ മുൻപിൽ ഒരുവൻ…

കൂടെയായിക്കുന്നവൻ കുർബാനയോളം ചെറുതായവൻ… ഒടുവിൽ നിന്റെ ഉള്ളിന്റെ ഉള്ളിൽ വാഴാൻ ഒരു തിരുവോസ്തിയോളം ശൂന്യമായവൻ… ക്രിസ്തു… 🥰

ജീവിതത്തിലെ ഇരുണ്ട യാമങ്ങളിൽ കണ്ടുമുട്ടിയ സ്നേഹിതൻ… എല്ലാവരും കൈവിട്ടപ്പോളും കൈവെടിയാതെ കൂട്ടായി നിന്നവൻ… അവനായിരുന്നു മുറിയപ്പെട്ട ക്രിസ്തു എനിക്ക്… ഒത്തിരിയേറെ സ്നേഹിച്ചകൊണ്ട് ബന്ധങ്ങൾക്കു ഒരുപാടു വിലകൊടുത്തകൊണ്ട് ക്രിസ്തു തന്നെ തന്നെ സ്വയം നഷ്ടപ്പെടുത്തിയ സ്നേഹത്തിന്റെ പേരാണ് കാൽവരി…

എനിക്കായി സ്വയം മുറിവേറ്റവന്റെ പേരാണ് ക്രിസ്തു…

ദിവകാരുണ്യത്തിലെ ഈശോയോട് വല്ലാത്തൊരു സ്നേഹം തോന്നിയിട്ടു കുറച്ചു നാളുകൾ ആയി… ചില പള്ളികളിലെ നിത്യാരാധന ചാപ്പലുകളിൽ പോയി അവന്റെ കൂടെയായിരിക്കുമ്പോൾ തോന്നിയിരുന്നു; ഈ ലോകത്തിൽ അവനോളം സ്നേഹിക്കാൻ കഴിയുന്ന ആരുമില്ലെന്ന്… 🥰കാരണം സ്വന്തം ശരീരവും രക്തവും പകർന്നുനൽകിയവന്റെ സ്നേഹം അതിനു പകരം വയ്ക്കാൻ ഈ ലോകത്തിൽ ഒന്നുമില്ല….

പലവിധ ബന്ധങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ വന്നു ചേർന്നിട്ടുണ്ടാകാം… കൂടെയുണ്ടാകും അവസാനം വരെ എന്ന് പറഞ്ഞവർ ആയിരുന്നു ആദ്യം പടിയിറങ്ങിയത് എന്നത് ഏറ്റവും വേദനിറഞ്ഞ അനുഭവം ആയിരുന്നു… എന്നിട്ടും പലപ്പോളും ആ നഷ്ടങ്ങളുടെ തീരാനോവുമായി ജീവിക്കാൻ ഇഷ്ടപെടുന്ന മനുഷ്യരാണ് നമ്മൾ എല്ലാവരും… എന്നാൽ ഒരുനിമിഷം കണ്ണടച്ച് ഹൃദയത്തിൽ തൊട്ടുകൊണ്ട് ചിന്തിച്ചേ… എത്രമാത്രം എന്റെ ഈശോ എന്നെ സ്നേഹിച്ചിട്ടുണ്ട്… എന്റെ കുറവുകൾ മനസ്സിലാക്കി എന്റെ നിറവുകൾ തിരിച്ചറിഞ്ഞു എന്നെ ഞാൻ ആയി സ്നേഹിച്ചവൻ ശരിക്കും ഈശോ മാത്രമല്ലേ… എന്നിട്ടും നമ്മൾ മറന്നുപോയ സ്നേഹം; അതല്ലേ നമ്മുടെ ഈശോ…

കാൽവരിയിലേക്ക് കുരിശുമായി പോയ നാഥന്റെ കൂടെ നമുക്കും ഒന്ന് പോയി നോക്കിയാലോ… നിന്നോടുള്ള സ്നേഹത്തെ ഓർത്തുകൊണ്ട് സ്വയം ബലിയാടായവനെ നമുക്കൊന്ന് ധ്യാനിക്കാം… നോക്കു അത്രമേൽ ആഴമായി അവൻ നിന്നെ സ്നേഹിക്കുന്നുണ്ട്… നീ പോലും അറിയാതെ നിനക്കായി ഒരുപാടു നന്മകൾ ഒരുക്കി അവൻ കാത്തിരിക്കുവാ… എന്തിനെന്നോ നിന്റെ തിരിച്ചുവരവും കാത്തുകൊണ്ട്….

സക്രാരിയിൽ തനിച്ചായ ക്രിസ്തുവിന് അവന്റെ ഏകാന്തതയിൽ കൂട്ടിരിക്കാം… സ്നേഹിക്കുന്ന ദൈവം നിന്റെ മുറിവുകൾ അറിയുന്നുണ്ട്… നിന്റെ ജീവിതത്തിലെ ആഗ്രഹങ്ങൾ കാണുന്നുണ്ട്… ഒന്നുമാത്രം ഒന്ന് സ്നേഹിക്കണേ…

ഈശോയുമായി ഉള്ള നിന്റെ ബന്ധം എന്നും അതാകണം ഒന്നാമത്… അവൻ ഒന്നാമതുണ്ടെൽ… ഈ ലോകത്തിലെ മറ്റുബന്ധങ്ങൾ നിനക്ക് ബന്ധനം ആവില്ല… കാരണം നിന്റെ ഹൃദയം അറിയുന്നവൻ ക്രിസ്തുവാണ്…

സ്നേഹിക്കാം അവനെ… കാത്തിരിക്കാം അവനായി… അവന്റെ ഹൃദയത്തുടിപ്പുകൾ സ്വന്തമാക്കാൻ ❤️‍🔥 അവനിൽ ഒന്നാകുവാൻ.. അവന്റെ സ്നേഹത്തിൽ അലിഞ്ഞു ചേരാൻ… 🌹

നന്ദി ഈശോയെ, കരുതുന്ന ദൈവമായി, ഒരുമഴവിൽ അകലത്തിൽ നീ കൂടെ ഉണ്ടെന്നുള്ള ഓർമപ്പെടുത്തലിനു… ❤️‍🔥✝️

Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

4 responses to “ബന്ധങ്ങൾ”

  1. കർത്താവേ, ബന്ധങ്ങളുടെ ബന്ധനങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണമേ. നിന്നെ മാത്രം സ്നേഹിക്കാൻ…… നിന്നെ മാത്രം സ്വന്തമാക്കാൻ….. 💖💖💕💕💕💕💘💘💘💘💘💘

    Liked by 2 people

Leave a comment