ആരും കാണാതേ ആരും കേൾക്കാതേ…
Advertisements
ആരും കാണാതേ
ആരും കേൾക്കാതേ
നാഥാ നിൻ മുമ്പിൽ
വിതുമ്പി കരഞ്ഞു ഞാൻ (2)
എൻ ഹൃദയത്തിൻ തേങ്ങലുകൾ
നാഥായെൻ പ്രാർത്ഥന
എൻ ഹൃദയത്തിൻ വിങ്ങലുകൾ
നാഥായെൻ ബലിയർപ്പണം.
ആരും കാണാതേ…
നൊമ്പരമായി പിടയുമെൻ ഹൃദയത്തിൽ
ശാന്തിയായി നാഥാ നിറഞ്ഞീടണേ (2)
ഉള്ളം തകർന്ന് തേങ്ങുന്നയെൻ
പ്രാർത്ഥന ബലിയായി സ്വീകരിക്കൂ. (2)
ആരും കാണാതേ…
സ്നേഹമായി വന്നവർ വേദന നൽകി
ആഴത്തിൽ മുറിവേൽപ്പിച്ചക്കന്നിടുമ്പോൾ (2)
സ്നേഹനാഥാ നിന്റെ ആണിപാടേറ്റ
കരങ്ങളാലെന്നെ ചേർത്തണയ്ക്കൂ. (2)
ആരും കാണാതേ…
Advertisements

Leave a comment