Vinnin Dhoothar Padum Geetham… Lyrics

വിണ്ണിൻ ദൂതർ പാടും ഗീതം
കേൾക്കും രാവിൽ മാനവരോന്നായി
വാഴ്ത്തിപാടാം നാഥനു സ്തുതി ഗീതം
Happy Xmas… Merry Xmas…

കണ്ടൂ ദൂരെ അന്നു വിണ്ണിൽ മിന്നും
ഒരു താരം അങ്ങു വാനിൽ
കേട്ടു കാതിൽ വിണ്ണിൽ നിന്നും
വാന ദൂതർ പാടും നാദം രാവിൽ
താരാജാലം ഏറ്റുപാടി
സ്നേഹ ഗീതം നീലരാവിൽ
ഉണ്ണിയേശു പിറന്നൊരി ശാന്തരാത്രിയിൽ

കണ്ടൂ… വാനിൽ…

Jingle bells, jingle bells
Jingle all the way
Oh, what fun it is to ride
In a one-horse open Sleigh, hey!
Jingle bells, jingle bells
Jingle all the way
Oh, what fun it is to ride
In a one-horse open Sleigh

മിന്നുന്ന താരം നോക്കി
ഇടയരുമോന്നായി ചേർന്നു പോയി ബേത് ലഹേമിൽ
തേനൂറും പുഞ്ചിരി കാണാൻ ഉണ്ണിയെ കണ്ടു
വണങ്ങാൻ പോയി ബേത് ലഹേമിൽ
എന്റെ പാപം പോക്കാൻ
നീതി മാർഗം കാട്ടാൻ
വന്നു പിറന്നിതാ രാവിതിൽ
മഞ്ഞു തൂവിടും രാത്രിയിൽ

കണ്ടൂ… വാനിൽ…

താരാഗണങ്ങൾ വാഴ്ത്തും
വീണ്ണിന്റ രാജകുമാര മീട്ടാം കിന്നാരനാദം
ഗോശാലയിൽ വന്നു പിറന്ന്
ലോകത്തിൻ പാലകനായി
പാടും മണ്ണും വിണ്ണും
വരവേൽക്കാമിതാ ഉണ്ണിയീശോയെ നാം
കണ്ണുചിമ്മും താരകങ്ങൾ
സാക്ഷിയായി രാവിതിൽ…. കണ്ടു… രാത്രിയിൽ…

കണ്ടൂ… വാനിൽ…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment