എന്നും നിന്റെ കൂടെ വസിക്കാൻ
Advertisements
എന്നും നിന്റെ കൂടെ വസിക്കാൻ
കൊതിയാണെൻ ഈശോയെ
എന്നും നിന്റെ ചാരെ ഇരിക്കാൻ
പ്രിയമാണെൻ ഈശോയെ (2)
വന്നീടണേ എന്നിൽ വന്നീടണേ
സാക്രാരിയോളം നീ വലുതാക്കണേ… എന്നെ
സാക്രാരിയോളം നീ വലുതാക്കണേ…
ഉള്ളം ശൂന്യമായി തീർന്നിടുമ്പോൾ
ശൂന്യമീ അപ്പത്തിൽ വന്നീടണേ (2)
വ്യാകുല വാളുകൾ എറിടുമ്പോൾ
മുറിയാനി അപ്പത്തിൽ വന്നീടുമോ (2)
വന്നീടണേ… വലുതാക്കണേ (2)
ഹൃത്തിൻ വെണ്മ മങ്ങീടും നേരം
വെണ്മയാം ഓസ്തിയായി വന്നീടണേ (2)
ആത്മാവിൽ വിശപ്പുമായി വന്നിടുമ്പോൾ
ജീവന്റെ പ്രാതലായി ഊട്ടിടണെ (2)
എന്നും നിന്റെ…
വന്നീടണേ… വലുതാക്കണേ (2)
Advertisements
Advertisements
Advertisements

Leave a comment