സക്രാരി അറയിൽ സതതം
സക്രാരി അറയിൽ സതതം വാഴുന്ന
പാരിൻ പാലക പരിശുദ്ധ
പാപിയാമെന്റെ ഹൃദയത്തിൻ അറയിൽ
വരുവാനൊന്നു മനസാകൂ.
തരുവാനില്ലൊന്നും ശ്രേഷ്ഠമായുള്ളിൽ
സ്നേഹത്തിൻ പുൽക്കൂടല്ലാതെ.
അകതാരിൽ നീ വന്നെന്നാൽ
പിന്നെ കുറവില്ല തെല്ലും ഭയമില്ല
ഇതിലേറെ എന്തുണ്ടെൻ ഭാഗ്യം.
സക്രാരി അറയിൽ സതതം വാഴുന്ന
പാരിൻ പാലക പരിശുദ്ധ.
മുള്ളുകളേറെ ഞെരുക്കുമ്പോൾ
ഹൃദയം വിളവില്ലാത്തൊരു നിലമാകും (2)
നീയെന്നിൽ ഒന്നു വന്നെന്നാൽ
ഹൃദയം സ്നേഹത്താൽ പൂത്തു പുഷ്പിക്കും
സ്നേഹത്താൽ പൂത്തു പുഷ്‌പ്പിക്കും.
സക്രാരി അറയിൽ സതതം വാഴുന്ന
പാരിൻ പാലക പരിശുദ്ധ.
ലോകസുഖം മാടി വിളിക്കുമ്പോൾ
അതിനഴകിൽ വീഴുന്നു എന്നും ഞാൻ. (2)
നീയെന്നിൽ എന്നും പാർത്തെന്നാൽ
ഹൃദയം നിൻ അഴകിൽ പുളകം കൊണ്ടീടും
നിൻ അഴകിൽ പുളകം കൊണ്ടീടും.
സക്രാരി അറയിൽ സതതം വാഴുന്ന
പാരിൻ പാലക പരിശുദ്ധ.
പാപിയാമെന്റെ ഹൃദയത്തിൻ അറയിൽ
വരുവാനൊന്നു മനസാകൂ.
തരുവാനില്ലൊന്നും ശ്രേഷ്ഠമായുള്ളിൽ
സ്നേഹത്തിൻ പുൽക്കൂടല്ലാതെ
അകതാരിൽ നീ വന്നെന്നാൽ
പിന്നെ കുറവില്ല തെല്ലും ഭയമില്ല
ഇതിലേറെ എന്തുണ്ടെൻ ഭാഗ്യം.

Leave a comment