മുത്തശ്ശിമാർ പഠിപ്പിച്ച നല്ല ഉപദേശങ്ങൾ

പണ്ട് മുത്തശ്ശിമാർ പറഞ്ഞു പഠിപ്പിച്ച നല്ല ഉപദേശങ്ങൾ, മറക്കാതെ പഠിക്കുക.

  • മാനിക്കാത്തിടം ചെല്ലരുത്.
  • മാനം വിറ്റ് ഉണ്ണരുത്.
  • മലർന്നു കിടന്നു തുപ്പരുത്.
  • ഇരിക്കും കൊമ്പു മുറിക്കരുത്.
  • ഉദയത്തിൽ കിടന്നുറങ്ങരുത്.
  • അസമയത്തു വഴിനടക്കരുത്.
  • അന്യന്റെ വീട്ടിലുറങ്ങരുത്.
  • അന്യന്റെ മുതലിൽ മോഹമരുത്.
  • കുടിപ്പകയുള്ളിൽ കരുതരുത്.
  • കുലദൈവത്തെ മറക്കരുത്.
  • തല തൊട്ടു സത്യം ചെയ്യരുത്.
  • തല മറന്നെണ്ണ തേയ്ക്കരുത്.
  • ഉണ്ണുമ്പോൾ കൈകുടയരുത്.
  • ഉണ്ണും കൈയ്യാൽ വിളമ്പരുത്.
  • പിശുക്കന്റെ അന്നം ഉണ്ണരുത്.
  • പിശുക്കി പിശുക്കി വിളമ്പരുത്.
  • തെക്കോട്ട് വിളക്ക് വയ്ക്കരുത്.
  • വടക്ക് തല വച്ചുറങ്ങരുത്.
  • സന്ധ്യയ്ക്ക് ചൂലെടുക്കരുത്.
  • അന്തിക്ക് മാലിന്യം കളയരുത്.
  • തൊഴിലിൽ അലസത കാട്ടരുത്.
  • വരവറിയാതെ ചെലവഴിക്കരുത്.
  • അത്താഴപട്ടിണി കിടക്കരുത്.
  • അത്താഴത്തിനു നെയ്യ് കഴിക്കരുത്.
  • മാതൃവചനം തട്ടരുത്.
  • മാതൃദോഷം ചെയ്യരുത്.
  • മാതൃഭാഷ മറക്കരുത്.
  • മാതൃ രാജ്യം വെറുക്കരുത് “

Source: WhatsApp

Advertisements

Leave a comment