❤️ ഹൃദയം ഒരുക്കിയവൾ ❤️
ഈശോയുടെ ജനനത്തിനായി നമ്മൾ നമ്മെ തന്നെ ഒരുക്കുന്ന 25 ദിവസങ്ങൾ. ഒന്നാദിനം ഓർമ്മിക്കാം പരിശുദ്ധ അമ്മയെ. ദൈവഹിതത്തിനായി അമ്മ yes പറഞ്ഞപ്പോൾ സ്വർഗം ഭൂമിക്ക് നൽകിയ വിലയേറിയ സമ്മാനം ആണ് ക്രിസ്തു.
മംഗളവാർത്ത അത്ര മംഗളകരമല്ലായിരിക്കണം മറിയം എന്നാ ആ പെൺകുട്ടിക്ക്. വരാൻ പോകുന്ന എല്ലാം മുന്നിൽ കണ്ടുകൊണ്ട് വചനമാകുന്ന ഈശോയ്ക്കു ഭൂമിയിൽ ജനിക്കാൻ ഇടം നൽകിയ പരിശുദ്ധ അമ്മ നമ്മുടെയൊക്കെ ജീവിതങ്ങൾ നോക്കി ഒന്ന് പറയുന്നുണ്ട്…. കുഞ്ഞേ ചില സമയങ്ങളിൽ ചില അനുഭവങ്ങൾ അത് ഒരിക്കലും നിന്നെ തളർത്താൻ ഉള്ളതല്ല….. ഒന്നുമാത്രം ചെയുക അമ്മയെപ്പോലെ “ഇതാ കർത്താവിന്റെ ദാസി / ദാസൻ നിന്റെ ഹിതം എന്നിൽ നിറവേറട്ടെ” എന്ന് പറയാൻ കഴിയണം..
അമ്മയെ പോലെ വചനത്തിന് സ്വയം വിട്ടുകൊടുക്കുമ്പോൾ ദൈവം നമ്മുടെ ജീവിതങ്ങളും എടുത്ത് ഉപയോഗിക്കുന്നത് നമുക്ക് കാണാൻ കഴിയും.
ഉണ്ണിയേശോയ്ക്കായി പുൽക്കൂട്ടിലേക്കുള്ള ഈ യാത്രയിൽ നമുക്കും നമ്മുടെ ഹൃദ്യങ്ങളെ ഒരുക്കാം…
ഉണ്ണിക്ക് പിറക്കാൻ കഴിയും വിധം നമ്മുടെ ഹൃദയങ്ങളും നിർമലമായിരിക്കട്ടെ ❤️🔥…
Jismaria George


Leave a reply to libinjoseph341 Cancel reply