💐 കാത്തിരിപ്പ് 💐
ഓരോ കാത്തിരിപ്പിനു ഓരോ സുഖം ആണ്. എന്നാൽ ഉദരത്തിൽ വളരുന്ന ദൈവപുത്രനുവേണ്ടിയുള്ള പരിശുദ്ധ അമ്മയുടെ കാത്തിരിപ്പിന്റെ സുഖം അത് വേറെ ഒന്നാണ്. ആ കാത്തിരിപ്പിലുടനീളം കാണാൻ കഴിയും ഒരുപാടു സഹനങ്ങളും വേദനകളും എല്ലാം. എന്നാൽ ഒരു അമ്മ ഹൃദയം എല്ലായെപ്പോലും സ്വന്തം കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുവാണ്..
ഇന്നേ ദിനം എല്ലാ അമ്മമാരെയും കുഞ്ഞുങ്ങളെ ഉദരത്തിൽ വഹിക്കുന്ന എല്ലാ അമ്മമാരെയും ഓർമിക്കാം…
അവരുടെ കാത്തിരിപ്പിൽ അമ്മക്കൂടെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കാം. കാരണം നമ്മുടെയൊക്കെ അമ്മമാരുടെ സ്വപനം ആണ് കാത്തിരിപ്പിന്റെ ഫലം ആണ് നമ്മുടെയൊക്കെ ഈ ജീവിതം.
അമ്മേ മാതാവേ, ഉണ്ണിഈശോയെ അമ്മ കാത്തിരുന്നതുപോലെ ഞങ്ങളും അമ്മയുടെ പുത്രൻ ഞങ്ങളിലും പിറക്കാൻ അമ്മ പ്രാർത്ഥിക്കണമേ… 💐



Leave a comment