ഇമ്മനുവേൽ – ദൈവം നമ്മോടു കൂടെ…

🥰 ഇമ്മനുവേൽ - ദൈവം നമ്മോടു കൂടെ 🥰 നമ്മുടെ കൂടെ ആയിരിക്കാൻ സ്വർഗ്ഗത്തിലെ ദൈവം സ്വന്തം പുത്രനെ ഭൂമിയിലേക്ക് അയച്ച സുന്ദര ദിനം. ലോകത്തിന്റെ രക്ഷകൻ ആയി ഈശോ ബെത്‌ലഹേംമിലെ പുൽക്കൂട്ടിൽ ജനിച്ചപ്പോൾ അന്നുവരെ മാനവരാശി നേരിട്ടുരുന്ന പാപത്തിന്റെ അന്ധകാരത്തിന് അറുതി വന്നു; അവൻ പ്രകാശമായി നമ്മുടെ ഇടയിൽ വസിച്ചു. ഈ ക്രിസ്തുമസ് ദിനത്തിൽ പുൽക്കൂടും അതിലെ ഉണ്ണിഈശോയും നൽകുന്ന ഒരു സന്ദേശം ഉണ്ട്… ഹൃദയത്തിൽ എളിമയും വചനത്തോട് ബഹുമാനവും ഉണ്ടായിരിക്കണം എന്നതാണത്. പരിശുദ്ധ മറിയത്തിൽ … Continue reading ഇമ്മനുവേൽ – ദൈവം നമ്മോടു കൂടെ…

SUNDAY SERMON CHISTMAS 2023 | ക്രിസ്തുമസ് സന്ദേശം

ക്രിസ്തുമസ് 2023 കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും  ആഘോഷിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് നാം ഈ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രിസ്തുമതത്തിന്റെ ഈറ്റില്ലം, ക്രിസ്തു ജനിച്ചുവളർന്ന നാട്, രക്ഷാകരചരിത്രത്തിലെ ദൈവിക മുഹൂർത്തങ്ങൾ അരങ്ങുതകർത്ത പ്രദേശങ്ങളിന്ന് അശാന്തിയിലാണ്. ലോകത്തിന്റെ പല പ്രദേശങ്ങളും ഇന്ന് യുദ്ധത്തിലോ, യുദ്ധഭീഷണിയിലോ ആണ്. മികച്ച ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന ഇന്ത്യയിലിന്ന് ജനപ്രതിനിധികൾ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്യപ്പെടുകയാണ്.  നമ്മുടെ കേരളത്തിലാണെങ്കിൽ ജീവന്രക്ഷാപ്രവർത്തനമെന്നപേരിൽ പ്രതികരിക്കുന്നവരെ വഴിയിൽ … Continue reading SUNDAY SERMON CHISTMAS 2023 | ക്രിസ്തുമസ് സന്ദേശം

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 24

💐 ഒരു നാൾ കൂടി 💐 ക്രിസ്തുവിന്റെ ജനനത്തിന് ഇനി ഒരു നാൾ കൂടി. കാത്തിരിപ്പുകൾക്കെല്ലാം അവൻ അന്ത്യമെഴുതുന്ന ദിനം.ഒരു ദിനം കൂടി പുൽക്കൂട്ടിൽ അവന്റെ അരികിൽ അണയാൻ. ഈ ഒരുക്കത്തിന്റെ അവസാന ദിനത്തിൽ നമുക്കൊന്ന് നമ്മിലേക്ക്‌ തിരിഞ്ഞുനോക്കാം… നാം സ്നേഹിക്കാൻ മറന്നവർ ഉണ്ടോ… നമ്മൾ വേദനിപ്പിച്ചവർ ഉണ്ടോ… അങ്ങനെ ഉണ്ട് എങ്കിൽ അവരോടെല്ലാം രമ്യതപെട്ടുകൊണ്ട് പുൽക്കൂട്ടിലെ ഉണ്ണിയെ നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കാൻ നമുക്ക് നമ്മെ തന്നെ ഒരുക്കം… സ്നേഹമായവനെ സ്വന്തമാക്കാൻ നമ്മുടെ ഹൃദയങ്ങളും സ്നേഹംകൊണ്ട് നിറക്കാം. 🥰

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 23

💐 ധന്യം 💐 ദൈവം കൂടെ ഉള്ളവനും ആ ദൈവത്തിനായി ജീവിച്ചവന്റെയും എല്ലാം ജീവിതം ധന്യം ആയിരുന്നു. കാരണം തന്നെ തേടുന്നവർക്കും തന്നെ കാത്തിരിക്കുന്നവർക്കും കർത്താവ് നല്ലവനാണെന്ന് അവിടുന്ന് കാണിച്ചു തരുന്നു... പിതാവായ ദൈവം സ്വപുത്രനെ ഈ ഭൂമിയിലേക്കയച്ചതും നമ്മുടെയൊക്കെ കാത്തിരിപ്പുകൾക് വിരാമം ഇടാൻ ആണ്... ജീവിതത്തിൽ ധന്യത കൈവരിക്കുവാൻ ആ പുൽക്കൂട്ടിൽ പിറന്ന ഉണ്ണി ഈശോയുടെ അരികിലേക്ക് ഓടി അണയാൻ നമുക്ക് കഴിഞ്ഞാൽ മതി. അമ്മ മാതാവിനെ പോലെ നമ്മുടെ ജീവിതവും ധന്യമായി തീരുന്നത് നമുക്ക് … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 23

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 22

💐 ഒരുക്കം 💐 ഉണ്ണിയെ വരവേൽക്കാൻ ഇനി ഉളളത് മൂന്ന് ദിവസങ്ങൾ മാത്രം. നമ്മുടെയൊക്കെ ഹൃദയമാകുന്ന ശ്രീകോവിലിൽ അവൻ വരുമ്പോൾ നമുക്കവനെ ഒരുക്കത്തോടെ വരവേൽക്കാൻ ശ്രമിക്കം. പുൽക്കൂടെന്നും ഒരു ഓർമപ്പെടുത്തൽ ആണ്... ഒന്നുമില്ലായ്മയിൽ ജനിച്ച ക്രിസ്തു സ്നേഹം മാത്രമായി ഇന്നും നമ്മളെ കാത്തിരിക്കുന്നു എന്നതിന്റെ… ദാരിദ്രം ഒരിക്കലും പുൽക്കൂടിന്റെ ആത്മീയത കുറച്ചില്ല; മറിച്ച് അത് പുൽക്കൂടിന്റെ മാധുര്യം വർദ്ധിപ്പിച്ചു… നമുക്കും നമ്മുടെ മനസൊരുക്കാം; ഈശോയെ സ്വീകരിക്കാം… അവൻ കൂടെ ഉണ്ടാകട്ടെ 💐❤‍🔥

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 21

🥰 സ്നേഹം 🥰 സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അതീവ ആഗ്രഹത്താൽ കാലിതൊഴുതിൽ പിറന്ന ഉണ്ണി ഈശോ. നമ്മുടെയൊക്കെ ജീവിതങ്ങളിൽ സ്നേഹം വറ്റിപോകുന്ന നിമിഷങ്ങളിൽ ആ പിഞ്ചു പൈതലിന്റെ മുഖത്തേക്ക് നോക്കുവാൻ നമ്മുക്ക് കഴിയട്ടെ…നമ്മൾ വേദനിപ്പിച്ചവരെ സ്നേഹിക്കുവാൻ… അവരോടു രമ്യപ്പെടുവാൻ… അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ… ഈ ഒരുക്കത്തിന്റെ പുണ്യ ദിനങ്ങളിൽ നമ്മുക്ക് കഴിയട്ടെ… ❤‍🔥

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 20

💐 അരികെ അവൻ 💐 ഈശോ നമ്മുടെയുള്ളിൽ ജനിക്കാൻ ഇനി മുൻപിൽ ഉള്ളത് വെറും അഞ്ചു ദിവസങ്ങൾ മാത്രം. നമ്മുടെ മനസും ആത്മാവും എല്ലാം അവനു പിറക്കാൻ കഴിയും വിധം ഒരുക്കേണ്ട ദിനങ്ങൾ.അരികിൽ ഉള്ള ഉണ്ണിയെ നമുക്കും നെഞ്ചോടു ചേർത്ത് നിർത്തി സ്നേഹിക്കാം.ഈശോയെപ്പോലെ എല്ലാവരെയും സ്നേഹിച്ചുകൊണ്ട് അരികിൽ ഉള്ള ഉണ്ണിയെ അനേകർക്ക് പകർന്നു കൊടുക്കാൻ നമുക്ക് ശ്രമിക്കാം. ❤‍�

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 19

🥰 അനുഗ്രഹീതം 🥰 രക്ഷകനെ കാത്തിരുന്നവർക്കും ആഗ്രഹിച്ചവർക്കും ജീവിതത്തിൽ അനുഗ്രഹങ്ങളുടെ നിറവായി മാറി അവിടുന്ന്. അതാണല്ലോ ശിമയോൻ പറഞ്ഞത് 'സകല ജനതകൾക്കും വേണ്ടി അങ്ങ് ഒരുക്കിയ രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു' എന്ന്. കാലങ്ങളോളം ഉള്ള മാനവകുലത്തിന്റെ രക്ഷകന്റെ വരവിനായുള്ള കാത്തിരിപ്പിന്റെ ആഴം ഈ വെളിപാടിൽ നമുക്ക് കാണാം. ശിമയോനെയും അന്നയെയും പോലെ രക്ഷകനെ കാണാനുള്ള അനുഗ്രഹം നമ്മുടെ കണ്ണുകൾക്കും ഹൃദത്തിനും അവിടുന്ന് നൽകട്ടെ…പുൽക്കൂട്ടിലെ ഉണ്ണി ഈശോ കൂടെ ഉണ്ടാകട്ടെ. ❤‍🔥

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 18

🥰 ഇടം 🥰 "സത്രത്തിൽ അവർക്ക് ഇടം കിട്ടിയില്ല"എന്ന് വചനം പറയുമ്പോൾ നാം ഓരോരുത്തരും ചിന്തിക്കേണ്ട ഒന്നുണ്ട്… ഇന്നും ക്രിസ്തു പലയിടത്തും ഇടം ഇല്ലാത്തതുകൊണ്ട് വീണ്ടും വീണ്ടും കാലിത്തൊഴുത്തിൽ ജനിക്കുന്നു… നിന്റെ മുന്നിൽ സഹായം ചോദിച്ചു വരുന്നവനെ നീ സഹായിക്കാൻ തയ്യാറാകുന്നുണ്ടോ? അവനിൽ, പിറക്കാൻ ഒരിടം ഇല്ലാത്തതുകൊണ്ട് മഞ്ഞ് പെയ്യുന്ന പാതിരാവിൽ കാലികളുടെ തൊഴുത്തിൽ ഏറ്റവും ദാരിദ്യത്തിൽ പിറന്ന തമ്പുരാനെ കാണുവാൻ കഴിയുന്നുണ്ടോ? അങ്ങനെ കഴിഞ്ഞാൽ നിന്റെ ഹൃദയമാകുന്ന ഇടത്തിൽ ക്രിസ്തു ജനിക്കുവാൻ വരും.സ്വീകരിക്കാം… അവനെ നമ്മുടെ … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 18

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 17

🥰 ഒരിക്കലും നീ തനിച്ചല്ല 🥰 പുൽക്കൂട്ടിൽ പിറന്ന ഉണ്ണി ഈശോ ഓരോ നിമിഷവും നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് നമ്മുടെ ജീവിതത്തിലെ സഹനങ്ങളുടെ നിമിഷങ്ങളിൽ നമ്മൾ ഒരിക്കലും തനിച്ചല്ല… ദൈവം ചിലരെ നമ്മുടെ ജീവിതത്തിലേക്ക് അയക്കും. സ്നേഹമായവൻ വീണ്ടും നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് മനസിലാക്കി തരുവാൻ… ഒന്നുമാത്രം ഉണ്ണിഈശോയുടെ ജനനത്തിനായി ഒരുങ്ങുമ്പോൾ നമുക്ക് ചെയ്യാം; തനിച്ചയിപോയി എന്നോർത്തു വിഷമിക്കുന്ന ആരെങ്കിലും ഉണ്ടേൽ അവരെ ചേർത്ത് നിർത്താം… അവരോട് പറയാം ഒരിക്കലും നീ തനിച്ചല്ല പുൽക്കൂട്ടിൽ … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 17

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 16

❤‍🔥 പ്രതീക്ഷ ❤‍🔥 ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകൾ ഉള്ളവരാണ് നമ്മൾ. എന്നാൽ ചിലപ്പോളൊക്കെ നമ്മൾ ആഗ്രഹിക്കുന്നത് നടക്കാതെ വരുമ്പോൾ തകർന്നു പോകുന്നവരും ആണ് നമ്മൾ… ഇങ്ങനെ തളരുമ്പോൾ എല്ലാം… ഒരു ജനത്തിന്റെ മുഴുവൻ രക്ഷയുടെ പ്രതീക്ഷയുമായി കാലിത്തൊഴുത്തിൽ ജനിച്ച ഈശോ ആണ് നമ്മുടെ പ്രത്യാശ. ആ പൊന്നു തമ്പുരാന്റെ കൈകളിൽ നമുക്ക് നമ്മുടെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും സമർപ്പിക്കാം. കാരണം അവനോളം നമ്മളെ മനസിലാക്കാനും സ്നേഹിക്കാനും ആർക്കും ഈ ലോകത്തിൽ സാധിക്കില്ല. 🥰🥰🥰

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 15

🥰 വഴി ഒരുക്കുക 🥰 മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം; കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാതകൾ നേരെയാകുവിൻ… വിശുദ്ധ സ്നാപക യോഹന്നാൻ… ഈശോയുടെ വഴി ഒരുക്കാൻ ആത്മവിനാൽ നിറഞ്ഞുകൊണ്ട് അവനു മുൻപേ ഏലിയായുടെ തീഷ്ണതയോടെ മോശയുട ധൈര്യത്തോടെ വന്നവൻ. തലപോകേണ്ടി വന്നാലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടവൻ. ഈ വിശുദ്ധനും നമ്മളെ പുൽക്കൂട്ടിലേക്കുള്ള ഈ യാത്രയിൽ Challenge ചെയ്യുവാണ്… ഈശോയെ പ്രതി സഹനങ്ങൾ ഏറ്റെടുക്കാൻ നമ്മൾ ഒരുക്കമാണോ…? ഉണ്ണി ഈശോയോടുള്ള സ്നേഹത്താൽ എളിമയോടെ അവനെ ഹൃദയത്തിൽ സ്വീകരിക്കാൻ … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 15

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 14

🥰 പ്രകാശം 🥰 അന്ധകാരത്തിലും മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലും കഴിഞ്ഞിരുന്ന ജനതക്ക് ഒരു പ്രകാശമുദിച്ചു… ഉദയ സൂര്യന്റെ ജനനം ബെത്‌ലഹേമിലെ ആ ചെറിയ ഒരു കാലിത്തൊഴുത്തിൽ ആയിരുന്നു. എളിമയുടെയും വിനയത്തിന്റെയും അടയാളമായി പ്രകാശമായവൻ തെരെഞ്ഞെടുത്തതോ ആ കുഞ്ഞു പുൽതൊട്ടിയും… ഉണ്ണി ഈശോയുടെ ജനനത്തിനായി അടുത്തൊരുങ്ങുന്ന ഈ നാളുകളിൽ ഈശോ നൽകുന്ന പുൽക്കൂട്ടിലെ എളിമയുടെ പ്രകാശം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ നമ്മുടെയൊക്കെ ജീവിതങ്ങൾ കൊണ്ട് കഴിയട്ടെ… 🕯🕯🕯

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 13

🥰 കരുണ 🥰 ഉള്ളിന്റെ ഉള്ളിൽ കരുണയുള്ളവർക്കെല്ലാം ആണ് അപരന്റെ കണ്ണുനീരിന്റെ വേദന അറിയാൻ കഴിയുകയുള്ളു…പാപത്തിന്റെ പടുകുഴിയിൽ വീണു കരയുന്ന മനുഷ്യ മക്കളോടുള്ള പിതാവായ ദൈവത്തിന്റെ കരുണയാണ് പുൽക്കൂട്ടിൽ ഒരു കുഞ്ഞു പൈതലിൽ നമുക്ക് കാണാൻ കഴിയുന്നത്. നിശയുടെ നിശബ്ദതയിൽ നീ നിന്റെ ഹൃദയം ആ പുൽക്കൂട്ടിലേക്കു കൊണ്ടുചെന്നാൽ നിനക്ക് കേൾക്കാൻ കഴിയും… പിതാവായ ദൈവം നിന്നെ എത്ര മാത്രം… - even സ്വന്തം ഏകജാതനെ നൽകാൻ തക്കവിധം… - നമ്മെ സ്നേഹിച്ചു എന്ന് നാം അറിയണം. … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 13

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 12

🥰 ദൂതൻ 🥰 കുന്നിൻ ചെരുവിലെ പുൽ മേടുകളിൽ തങ്ങളുടെ ആടുകളെ മേയിച്ചിരുന്ന ഇടയൻമാർ... സ്വർഗ്ഗത്തിൽ നിന്നും മാലാഖമാർ നൽകിയ വാക്കുകളെ കണ്ണടച്ച് വിശ്വസിച്ചുകൊണ്ട് പുൽകൂട്ടിലേക്കവർ യാത്രയായി... അവർക്ക് വഴികാണിച്ചതോ മാലാഖമാർ. നമമുടെയൊക്കെ ജീവിതത്തിലും ദൈവം അയക്കുന്ന ചില മാലാഖമാരുണ്ട്. ഹൃദയത്തിൽ എളിമയും വചനത്തോട് ആദരവും ഉള്ളവരെ ദൈവം സ്നേഹിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടി ഇരിക്കുന്നു. പുൽക്കൂട്ടിലെ ഉണ്ണി ഈശോയുടെ അടുക്കലേക്ക് ഇടയന്മാരെ നയിച്ച ദൂതന്മാർ നമ്മുടെ ജീവിതത്തിലും ആ പുൽക്കൂട്ടിലെ ഉണ്ണിയുടെ അടുക്കലേക്ക് നമ്മെ നയിക്കാൻ … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 12

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 11

🕊 സമാധാനം 🕊 അസമാധാനത്തിന്റെ നടുവിൽ കഴിഞ്ഞിരുന്ന ജനതകൾക്ക് വേണ്ടി സമാധാനത്തിന്റെ ദൂതുമായി പിറന്നവൻ ആണ് ഈശോ.ക്രിസ്തുവിന്റെ പുഞ്ചിരിക്കുപോലും മറ്റാർക്കും നൽകാൻ കഴിയാത്ത സമാധാനം ഉണ്ടായിരുന്നു.കാരണം പിതാവായ ദൈവത്തിന്റെ സമാധാനം നമുക്ക് നൽകുവാൻ വേണ്ടിയാണ് അവിടുന്ന് കന്യകയുടെ ഉദരത്തിൽ ഒരു ശിശുവായി വന്നതും ജനിച്ചതും. നമുക്കും ഓർമിക്കാം… യുദ്ധവും ഭീകരതയും മൂലം ദുഃഖിക്കുന്ന നമ്മുടെ സഹോദരങ്ങളെ… രക്ഷകന്റെ ജനത്തിനായി ഒരുങ്ങുന്ന ഈ വേളയിൽ അവിടുത്തെ സമാധാനം ഈ ലോകത്തെ ഭരിക്കാൻ വേണ്ടി. 🥰

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 10

😊 രക്ഷ 😊 ക്രിസ്തുവിന്റെ ജനനം നമുക്കെന്നും നൽകുന്നത് രക്ഷ ആണ്… പാപത്തിന്റെ പടുകുഴിയിൽ വീണ മനുഷ്യനെ രക്ഷിക്കാൻ പിതാവായ ദൈവം തീരുമനസായതിന്റെ ആദ്യ പടിയാണ് പുത്രനെ ഭൂമിയിൽ മനുഷ്യന്റെ രൂപമെടുക്കാൻ തിരഞ്ഞെടുത്തത്…അതുകൊണ്ടുതന്നെ പുൽക്കൂട് നമുക്ക് നൽകുന്നത് രക്ഷയുടെ അടയാളമായവൻ ജനിക്കാൻ തിരഞ്ഞെടുത്ത ഇടമാണ്… ഉണ്ണി ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന നമുക്കും ചിന്തിക്കാം… രക്ഷ എന്നാൽ… അവനോടൊപ്പം നാം ഓരോരുത്തരും ആയിരിക്കാൻ… അവൻ നമുക്കായി മനുഷ്യനായി ജനിച്ചു എന്നല്ലേ. എന്നും പുൽക്കൂട്ടിലേക്കുള്ള യാത്ര ആ രക്ഷ സ്വന്തമാക്കാൻ … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 10

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 9

✨ നക്ഷത്ര വിളക്കുകൾ ✨ മഞ്ഞുപെയ്യുന്ന ആ പാതിരാവിൽ സ്വർഗം സന്തോഷിച്ച ആ ദിനത്തിൽ ആകാശം പോലും ആനന്ദത്താൽ നിറഞ്ഞു... കിഴക്കുദിച്ച ഒരു നക്ഷത്രം... അതിന്റെ പ്രകാശം മാത്രം എല്ലായിടത്തും നിറഞ്ഞു നിന്നു.സ്വർണവും മീറയും കുന്തിരിക്കവുമായി വന്ന ജ്ഞാനികൾക്ക് ആ കുഞ്ഞു നക്ഷത്രം ബെത്‌ലഹേംമിലെ കാലിതൊഴുത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. ഈ ക്രിസ്തുമസ് കാലം നമ്മിൽ നിന്നും ആഗ്രഹിക്കുന്ന ഒന്നുണ്ട്... അപരന്റെ ജീവിതത്തിലെ നക്ഷത്രമാകുക… അവനെ നന്മയിലേക്ക് നയിക്കാൻ നമ്മുടെ സത്പ്രവർത്തികൾ കൊണ്ട് കഴിയട്ടെ. പുൽക്കൂട്ടിലെ ഉണ്ണി … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 9

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 8

🥰 മാതാവും യൗസേപ്പിതാവും 🥰 ഈ ഭൂമിയിൽ മനുഷ്യന്റെ പദ്ധതികൾ അല്ല ദൈവത്തിന്റെ പദ്ധതികൾ ആണ് വലുതെന്നു കാണിക്കാൻ സ്വർഗം തിരഞ്ഞെടുത്ത രണ്ടു എളിയ ജീവിതങ്ങൾ ആയിരുന്നു പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പിതാവും.ദൈവപുത്രന്റെ പിതാവാകാൻ ഒരു തച്ചനും മാതാവാകാൻ ഒരു എളിയ മറിയത്തിന്റെ ഉദരവും മതിയെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടാവാം... ദൈവഹിതത്തിന് മുൻപിൽ yes പറയുമ്പോൾ എല്ലാം നാം ഓർക്കണം... ദൈവം ഒരുക്കുന്ന വിസ്മയകരമായ വഴികളിലൂടെ നയിക്കുവാൻ അവിടുന്ന് നമ്മുടെ ജീവിതം ഒരുക്കുവാണെന്ന്.പുൽക്കൂട്ടിലെ ദിവ്യ പൈതലിന്റെ അടുക്കലേക്കുള്ള ഈ … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 8

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 7

🫏 കഴുതകുട്ടിയുടെ ഭാഗ്യം 🫏 ഒന്നിനും കൊള്ളില്ല ബുദ്ധി ഇല്ലാത്തവൻ ആണെന്നൊക്കെ പറഞ് മാറ്റിനിർത്തിയ ഒരു കഴുതകുട്ടി ഉണ്ടായിരുന്നു… അവനെന്നും അവന്റെ അവസ്ഥയെ ഓർത്ത് വിഷമം ആയിരുന്നു... പക്ഷെ അവന്റ ജീവിതത്തിന്റെ അർത്ഥം അവനു മനസിലായത് ബെത്‌ലഹേമിലേക്കുള്ള യാത്രയിൽ ആയിരുന്നു.പരിശുദ്ധ അമ്മയെയും ഉദരത്തിൽ ഉള്ള ഉണ്ണി ഈശോയെയും അവൻ സ്വന്തം പുറത്ത് ചുമന്നപ്പോൾ... നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോളും അർത്ഥമില്ല എന്ന് തോന്നുന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടാകാറുണ്ട്… പക്ഷെ പ്രത്യാശ കൈവിടാതെ ഈ കുഞ്ഞു കഴുതയെപ്പോലെ കാത്തിരിക്കണം…കാരണം നിന്റ … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 7

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 6

💐 കാത്തിരിപ്പ് 💐 പുൽക്കൂടെന്നും നമ്മുക്ക് നൽകുന്ന ഒരു സന്ദേശം ഉണ്ട് കാത്തിരിക്കുക രക്ഷകന്റെ ജനനത്തിനായി ഒരുങ്ങുക എന്നതാണ്.എല്ലാം ഉണ്ടായിട്ടും ദൈവ പുത്രൻ ഈ ഭൂമിയിൽ ജനിച്ചതോ ഒരു കാലിതൊഴുത്തിൽ… മഞ്ഞു പെയ്യുന്ന പാതിരാവിൽ സ്വർഗം ഭൂമിക്ക് സമ്മാനിച്ച ഒരു സ്നേഹ ചുംബനം ആയിരുന്നു പുൽക്കൂട്ടിൽ ജനിച്ച ദിവ്യ പൈതൽ…അവന്റെ കളിയിലും ചിരിയിലും മാലാഖമാർ പോലും പാടി "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക് സമാധാനം" ഉണ്ണി ഈശോ നൽകുന്ന നിത്യമായ സമാധാനം നമ്മുടെയൊക്കെ ജീവിതത്തിൽ … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 6

പുൽക്കൂട്ടിലേക്കൊരു യാത്ര | Day 2

💐 കാത്തിരിപ്പ് 💐 ഓരോ കാത്തിരിപ്പിനു ഓരോ സുഖം ആണ്. എന്നാൽ ഉദരത്തിൽ വളരുന്ന ദൈവപുത്രനുവേണ്ടിയുള്ള പരിശുദ്ധ അമ്മയുടെ കാത്തിരിപ്പിന്റെ സുഖം അത് വേറെ ഒന്നാണ്. ആ കാത്തിരിപ്പിലുടനീളം കാണാൻ കഴിയും ഒരുപാടു സഹനങ്ങളും വേദനകളും എല്ലാം. എന്നാൽ ഒരു അമ്മ ഹൃദയം എല്ലായെപ്പോലും സ്വന്തം കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുവാണ്..ഇന്നേ ദിനം എല്ലാ അമ്മമാരെയും കുഞ്ഞുങ്ങളെ ഉദരത്തിൽ വഹിക്കുന്ന എല്ലാ അമ്മമാരെയും ഓർമിക്കാം…അവരുടെ കാത്തിരിപ്പിൽ അമ്മക്കൂടെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കാം. കാരണം നമ്മുടെയൊക്കെ അമ്മമാരുടെ സ്വപനം ആണ് … Continue reading പുൽക്കൂട്ടിലേക്കൊരു യാത്ര | Day 2

ഈ മൂന്ന് കാര്യങ്ങൾ ചെയ്യണം… ഉണ്ണീശോയ്‌ക്കൊപ്പം | Fr. Jince Cheenkallel HGN | Christmas Thoughts

https://youtu.be/3jCEbxEzdJY ഈ മൂന്ന് കാര്യങ്ങൾ ചെയ്യണം... ഉണ്ണീശോയ്‌ക്കൊപ്പം | Fr. Jince Cheenkallel HGN | Christmas Thoughts frjince #frjincecheenkallel REFERENCES USED:JOHN 1/9SOURCE: POC BIBLE (MALAYALAM) 2001 EDITIONWrite to me: GMAIL: prayersfrjince@gmail.comJoin My Page on FACEBOOK: https://www.facebook.com/frjincecheen…YOUTUBE: https://www.youtube.com/channel/UCDSz…INSTAGRAM: https://www.instagram.com/frjincechee…For English Talks, Subscribe to Fr. Jince English Talks with this Link: https://www.youtube.com/channel/UCXXr…For more talks and updates, Subscribe to the Channel with the … Continue reading ഈ മൂന്ന് കാര്യങ്ങൾ ചെയ്യണം… ഉണ്ണീശോയ്‌ക്കൊപ്പം | Fr. Jince Cheenkallel HGN | Christmas Thoughts

Christmas story for kids in Malayalam 🎄 ഒരു ക്രിസ്മസ് കഥ 🎄 Story telling for Kids 🎄 Malayalam Story

https://youtu.be/31PdIz9x1Vw Christmas story for kids in Malayalam 🎄 ഒരു ക്രിസ്മസ് കഥ 🎄 Story telling for Kids 🎄 Malayalam Story Christmas story telling for kids Christmas story Story Telling for competition Malayalam moral story for kids. Story telling competition for kids. Malayalam story telling for kids Best for competition Short story for kids Short story in … Continue reading Christmas story for kids in Malayalam 🎄 ഒരു ക്രിസ്മസ് കഥ 🎄 Story telling for Kids 🎄 Malayalam Story