👪 തിരുകുടുംബം 👪
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം… അങ്ങനെ ഒരു കുടുംബം സ്വർഗം ഭൂമിയിൽ നെയ്തെടുത്തു… തിരുകുടുംബം… ഉണ്ണി ഈശോയും അമ്മ മാതാവും പിന്നെ യൗസേപ്പിതാവും ഒന്നുച്ചേർന്നപ്പോൾ അതൊരു തിരുകുടുംബമായി മാറി.
സ്വർഗം സ്വപ്നം കണ്ട ആദ്യ കുടുംബം. പിതാവായ ദൈവം സ്വ പുത്രനെ തന്നെ ഒരു കുഞ്ഞായി ഈ ഭൂമിയിൽ ജനിക്കുവാൻ അനുവദിച്ചതിന്റെ സ്നേഹത്തിന്റെ അടയാളം…
നമുക്കും പ്രാർത്ഥിക്കാം, നമ്മുടെയൊക്കെ കുടുംബങ്ങൾ തിരുകുടുംബങ്ങൾ ആയി മാറുവാൻ… ഈശോ വളർന്നപോലെ നമ്മുടെ കുഞ്ഞുങ്ങളും ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു വരുവാൻ…
പുൽക്കൂട്ടിലെക്കുള്ള ഈ യാത്രയിൽ ആ പാതിരാവിൽ പിറന്നവൻ കൂടെ ഉണ്ടാകട്ടെ. 😊



Leave a reply to Jismaria George Cancel reply