🥰 മാതാവും യൗസേപ്പിതാവും 🥰
ഈ ഭൂമിയിൽ മനുഷ്യന്റെ പദ്ധതികൾ അല്ല ദൈവത്തിന്റെ പദ്ധതികൾ ആണ് വലുതെന്നു കാണിക്കാൻ സ്വർഗം തിരഞ്ഞെടുത്ത രണ്ടു എളിയ ജീവിതങ്ങൾ ആയിരുന്നു പരിശുദ്ധ മറിയവും വിശുദ്ധ യൗസേപ്പിതാവും.
ദൈവപുത്രന്റെ പിതാവാകാൻ ഒരു തച്ചനും മാതാവാകാൻ ഒരു എളിയ മറിയത്തിന്റെ ഉദരവും മതിയെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടാവാം…
ദൈവഹിതത്തിന് മുൻപിൽ yes പറയുമ്പോൾ എല്ലാം നാം ഓർക്കണം…
ദൈവം ഒരുക്കുന്ന വിസ്മയകരമായ വഴികളിലൂടെ നയിക്കുവാൻ അവിടുന്ന് നമ്മുടെ ജീവിതം ഒരുക്കുവാണെന്ന്.
പുൽക്കൂട്ടിലെ ദിവ്യ പൈതലിന്റെ അടുക്കലേക്കുള്ള ഈ യാത്രയിൽ പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പിതാവും കൂടെ ഉണ്ടാകട്ടെ ❤🔥
Advertisements

Advertisements


Leave a comment