🥰 ദൂതൻ 🥰
കുന്നിൻ ചെരുവിലെ പുൽ മേടുകളിൽ തങ്ങളുടെ ആടുകളെ മേയിച്ചിരുന്ന ഇടയൻമാർ… സ്വർഗ്ഗത്തിൽ നിന്നും മാലാഖമാർ നൽകിയ വാക്കുകളെ കണ്ണടച്ച് വിശ്വസിച്ചുകൊണ്ട് പുൽകൂട്ടിലേക്കവർ യാത്രയായി… അവർക്ക് വഴികാണിച്ചതോ മാലാഖമാർ.
നമമുടെയൊക്കെ ജീവിതത്തിലും ദൈവം അയക്കുന്ന ചില മാലാഖമാരുണ്ട്. ഹൃദയത്തിൽ എളിമയും വചനത്തോട് ആദരവും ഉള്ളവരെ ദൈവം സ്നേഹിക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടി ഇരിക്കുന്നു. പുൽക്കൂട്ടിലെ ഉണ്ണി ഈശോയുടെ അടുക്കലേക്ക് ഇടയന്മാരെ നയിച്ച ദൂതന്മാർ നമ്മുടെ ജീവിതത്തിലും ആ പുൽക്കൂട്ടിലെ ഉണ്ണിയുടെ അടുക്കലേക്ക് നമ്മെ നയിക്കാൻ കൂടെ ഉണ്ടാകട്ടെ. ❤🔥
Advertisements

Advertisements


Leave a comment