✝ ചില കുരിശിന്റെ വഴികൾ ✝
“സഹനങ്ങളുട നേരിപ്പൊടിൽ എരിയപെടുമ്പോളും നിന്നിലെ ക്രിസ്തു സ്നേഹം മറ്റുള്ളവർക്ക് കൊടുക്കാൻ കഴിഞ്ഞാൽ അവിടെ യഥാർത്ഥ സ്നേഹം ഉടലെടുക്കുകയായി”
ജീവിതയാത്രയിൽ കാണാൻ ഇടയായ ഒരുപാടു മനുഷ്യരിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞ ഒന്നുണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്യുതിരുന്നിട്ടും എന്തെ തന്റെ ജീവിതത്തിൽ മാത്രം ഇത്രമേൽ കുരിശുകളും സഹനങ്ങളും എന്ന്.
എന്നാൽ അവരോടു ഒന്നേ പറയാൻ ഉള്ളു ഈശോയും ആർക്കും ഒന്നും ചെയ്തിരുന്നില്ല. നന്മ മാത്രമേ ചെയ്തോള്ളൂ എന്നിട്ടും അവനു കിട്ടിയതും ഈ കുരിശു തന്നെയാണന്നെ. അതുകൊണ്ട് ഒന്നുമാത്രം; സന്തോഷത്തോടെ അവയെ സ്വീകരിക്കുക.
ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ മനുഷ്യരെ കണ്ടിട്ടുണ്ടോ? അവരിലേക്കൊക്കെ ഒന്ന് ആഴ്ന്നിറങ്ങിയാൽ അറിയാൻ കഴിയും ഒരുപാടു മുറിവേറ്റ ജീവിത യഥാർഥ്യങ്ങൾ.
എന്നാൽ ചിലമുഷ്യരുണ്ട് വിഷമങ്ങൾ വരുമ്പോൾ ചായാനൊരു തോളു തന്നിട്ട് പറയും സങ്കടങ്ങൾക്ക് കാവലിരുന്നോളാം എന്ന്. അവരൊക്കെയും ഈശോയുടെ മുഖവുമായി ഈ ഭൂമിയിൽ നിൽക്കുന്നവർ ആണ്.
നമ്മുടെയൊക്കെ കുരിശുയാത്രയിൽ ചായാനൊരു തോൾ എങ്കിലും കണ്ടുപിടിച്ചിട്ടുണ്ടാകണം. സ്നേഹിക്കുക പിന്നീട് വരുന്നതെല്ലാം അവൻ നോക്കിക്കോളും. ജീവിതം മുഴുവനും ചില കുരിശുയാത്രകൾ നല്ലതാ; കാരണം ഈശോയുടെ ജീവിതവും കുരിശുകൾ നിറഞ്ഞത് ആയിരുന്നു. പക്ഷെ അവൻ സ്നേഹിച്ചു.
നമുക്കും സ്നേഹിക്കാം. ചില സ്നേഹങ്ങളും ബന്ധങ്ങളും ഒക്കെ നമ്മുടെ കുരിശുയാത്രകളിൽ ഈശോ നൽകും. വേറൊനിക്കയും ശിമയോനും പോലെ ചില മാലാഖമാരെ ദൈവം അയക്കുമെന്നേ.
ക്രിസ്തു… കുരിശിന്റെ വഴിയിൽ പോലും സ്നേഹമായവൻ. അവനെന്നോട് പറഞ്ഞു നിന്റെ കുരിശിന്റെ വഴിയിൽ നീ തളർന്നുപോകാതിരിക്കാൻ ചില വിശുദ്ധ ജന്മങ്ങളെ നിനക്കായി അയക്കുമെന്ന്. 🥰
ക്രിസ്തുവേ, നിന്റെ സഹനങ്ങൾ ആണ് എന്റെ പറുദീസ എന്ന് പറയാൻ ഞാൻ ഇനിയും എത്രകണ്ടു വളരേണ്ടിയിരിക്കുന്നു ഈശോയെ. 🥰



Leave a comment