ഫിലിപ്പ് മുൾറൈൻ മനസ്സുതുറക്കുന്നു

പൗരോഹിത്യത്തിനു മുന്നിൽ വഴിമാറിയ ഫുട്ബോൾ കരിയർ മാഞ്ചസ്റ്റർ ജേഴ്സിയിൽ നിന്നു വൈദീക വേഷത്തിലെത്തിയ ഫാ: ഫിലിപ്പ് മുൾറൈൻ മനസ്സുതുറക്കുന്നു. ഫിലിപ്പ് മുൾറൈൻ (ഫിലിപ്പ് പാട്രിക് സ്റ്റെഫാൻ മുൾറൈൻ) ഇംഗ്ലിഷ് പ്രീമിയർ ലീഗിലെയും, ഉത്തര അയർലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും തിളങ്ങുന്ന താരമായിരുന്നു.

പ്രതിവർഷം അഞ്ചുലക്ഷം പൗണ്ട് പ്രതിഫലം പറ്റിയിരുന്ന കായികതാരം…
നിക്കോള ചാപ്മാൻ എന്ന ലോകപ്രശസ്ത മോഡലിനെ ഡേറ്റ് ചെയ്ത വ്യക്തി…
ഇപ്പോൾ ഫുട്ബോളിനോട് വിട പറഞ്ഞ് മറ്റൊരു ജീവിതയാത്രയിലാണ്…
ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വമനസാ സന്യാസ ജീവിതം ആരംഭിച്ചിരിക്കുന്നു…
പച്ച ജേഴ്‌സിയിൽ നിന്ന് ഡോമിനിക്ക് സഭാ വസ്ത്രത്തിലേക്ക് ഒരു മാറ്റം…

ഇംഗ്ലീഷ് പ്രീമയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈസറ്റഡ്, നോർവിച്ച് സിറ്റി എന്നി ക്ലബുകൾക്കു വേണ്ടിയും ഉത്തര അയർലണ്ടിന്റെ ദേശീയ ടീമിനു വേണ്ടിയും കുപ്പായമണിഞ്ഞ ഫിലിപ്പ് 2017 ജൂലൈ 8 ന് ആർച്ചുബിഷപ് ജോസഫ് അഗസ്റ്റിൻ ഡി നോയിൽ നിന്നു വൈദിക പട്ടം സ്വീകരിച്ചു. ഫാ: ഫിലിപ്പ് രണ്ടു ദിവസങ്ങൾക്കു ശേഷം ജൂലൈ പത്താം തീയതി ബെൽഫാസ്റ്റിലുള്ള സെന്റ് ഒലിവർ പ്ലക്കറ്റ് പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.
മാഞ്ചസ്റ്ററിന്റെ വിശ്വവിഖ്യാതനായ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ പ്രതിഭ കണ്ടെത്തിയ ഫിലിപ്പ് മുൾറൈനർ ഒരു കാലത്ത് ഡേവിഡ് ബെക്കാമിനൊപ്പം മധ്യനിരയിൽ മാഞ്ചസ്റ്ററിനായി കളി നിയന്ത്രിച്ചു. പിന്നീട് 1999 മുതൽ 2005 നോർവിച്ച് സിറ്റിക്കു വേണ്ടി കളിച്ചു.

31 വയസ്സിൽ ഫുട്ബോളിൽ നിന്നു വിരമിച്ച ഫിലിപ്പ് പലതരത്തിലുള്ള ഉപവി പ്രവർത്തനങ്ങൾക്കാണ് സമയം വിനിയോഗിച്ചിരുന്നത്. ഡൗൺ കോണോർ ബിഷപ് റോയൽ ട്രെനോവറ (Bishop Noel Treanor) മായുള്ള ബന്ധം സന്യാസ പൗരോഹിത്യ വിളി സ്വീകരിക്കാൻ ഫിലിപ്പിന് സഹായകരമായി. 2009 ൽ റോമിലെ പൊന്തിഫിക്കൽ ഐറിഷ് കോളേജിൽ തത്വശാസ്ത്ര പഠനം ആരംഭിച്ചു. റോമിലെ രണ്ടു വർഷത്തെ പഠനത്തിനു ശേഷം ദൈവശാസ്ത്രം പഠിച്ചത് ബെൽഫാസ്റ്റിലാണ്.

2013 ൽ ഡോമിനക്കൻ സഭയിലെ പ്രഥമവ്രതവാഗ്ദാനത്തിനു ശേഷം ഫിലിപ്പ് പറഞ്ഞു: “സുവിശേഷ ഉപദേശങ്ങളായ സന്യാസ വ്രതങ്ങളിലൂടെ സന്യാസസഭയിൽ ഞാൻ പൂർണ്ണമായി സമർപ്പണം നടത്തിയത് ക്രിസ്തുവിനെത്തന്നെ എന്റെ മോഡലായി സ്വീകരിക്കാനാണ്. നമ്മുടെ ബലഹീനതകൾക്കും പോരായ്മൾക്കും അപ്പുറം അവനിൽ ആശ്രയിക്കുക. അവന്റെ കൃപയാൽ നാം രൂപാന്തരപ്പെടും. അവനെ അറിയുന്നതിന്റെ ആനന്ദം നാം കണ്ടുമുട്ടുന്നവരുമായി പങ്കുവയ്ക്കവാൻ അവൻ നമ്മളെ ഒരുക്കും… ഇതിനായി എനിക്ക് യോജിച്ച ജീവിത ശൈലി ഡോമിനിക്കൻ ഓർഡറിലാണന്നു ഞാൻ തിരിച്ചറിഞ്ഞു. അതാണ് ഈ സന്യാസസഭയിൽ ചേരാനുള്ള മുഖ്യ കാരണം “.

ഫിലിപ്പ് അംഗമായ “ഐറിഷ് ഡോമിനികൻ” സന്യാസ സഭ 1224 ൽ ഡബ്ലിനിലാണ് സ്ഥാപിതമായത്. ഡബ്ലിനു പുറമേ കോർക്ക്, ഗാൽവേ, ട്രാലെ എന്നിവടങ്ങളിലും, ഇറാനിലെ ടെഹറാനിലും, ഇറ്റലിയിലെ റോമിലും ഐറിഷ് ഡോമിനിക്കൻസിന് ആശ്രമങ്ങൾ ഉണ്ട്. ദൈവവിളി ക്ഷാമം ബാധിച്ച പാശ്ചാത്യ സഭയക്ക് ഫിലിപ്പിന്റെ മാതൃക പുത്തൻ ഉണർവു നൽകും.

ഫാ. ജയ്‌സൺ കുന്നേൽ MCBS.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment