Arorumariyatha Pazhmulam Thandamenne… Lyrics

Advertisements

ആരോരുമറിയാത്ത പാഴ്മുളം തണ്ടാമെന്നെ…

ആരോരുമറിയാത്ത പാഴ്മുളം തണ്ടാമെന്നെ
പുല്ലാംകുഴലാക്കി മാറ്റിയ
സ്നേഹമേ…. സ്നേഹമേ…
ഞാനൊന്നു പാടിടട്ടെ നിൻ ദിവ്യശ്രുതിയിൽ
നാഥാ നിൻ നാമം ഉരുവിടട്ടെ നാഥാ… നാഥാ….

നീയെന്നെ മുറിച്ചപ്പോൾ
ഞാനൊന്നു പിടഞ്ഞുപോയി
തേങ്ങി തേങ്ങി കരഞ്ഞു പോയി. (2)
ആരറിഞ്ഞു ഈ പാഴ്മുളം തണ്ടിന്റെ (2)
തേനൂറും രാഗവിലോലഗീതം.
നീ തന്ന ഈണവും നീ തന്ന നാദവും (2)
ജീവന്റെ ജീവനായി കാത്തു കൊള്ളാം.

ആരോരുമറിയാത്ത… സ്നേഹമേ…

നിൻ ദിവ്യ സ്പർശനങ്ങൾ
ജീവന്റെ പുളകമായി
ആത്മാവിൽ ജീവന്റെ ഉറവയായി. (2)
ഞാനറിഞ്ഞു ഈ കദനങ്ങളൊക്കെയും (2)
തേനൂറും ഓർമ്മകളാകുമെന്ന്
നീ തന്ന സഹനവും നീ തന്ന ത്യാഗവും (2)
ജീവന്റെ താളമായി കാത്തു കൊള്ളാം.

ആരോരുമറിയാത്ത പാഴ്മുളം തണ്ടാമെന്നെ
പുല്ലാംകുഴലാക്കി മാറ്റിയ
സ്നേഹമേ…. സ്നേഹമേ…
ഞാനൊന്നു പാടിയിടട്ടെ നിൻ ദിവ്യശ്രുതിയിൽ
നാഥാ നിൻ നാമം ഉരുവിടട്ടെ നാഥാ… നാഥാ….

ആരോരുമറിയാത്ത പാഴ്മുളം തണ്ടാമെന്നെ
പുല്ലാംകുഴലാക്കി മാറ്റിയ
സ്നേഹമേ…. സ്നേഹമേ…

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment