അതൊക്കെയൊരു കാലം 😝😝😝

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ആദ്യത്തെ അടി കിട്ടി കഴിഞ്ഞാൽ കൈ ഒന്ന് കുടഞ്ഞ് ട്രൗസറിൽ തുടച്ച ശേഷം മാത്രമേ അടുത്ത അടി ഞാൻ വാങ്ങിയിരുന്നുള്ളൂ..!
വൃത്തിയുടെ കാര്യത്തിൽ ഞാൻ പണ്ടേ മുന്നിലായിരുന്നു🤓

എന്നെ പഠിപ്പിച്ച മാഷും ടീച്ചറും ക്ലാസിൽ നിന്നുകൊണ്ടേ പഠിപ്പിക്കൂ.
ന്താ കാരണം…?
എന്നോടുള്ള ബഹുമാനം…!😂

സ്കൂളില്‍ പഠിക്കുന്ന കാലത്ത് സാറൻമ്മാര്‍ക്ക് എന്നോട് എന്തെങ്കിലും പറയാന്‍ പേടി ആയതു കൊണ്ട് അച്ഛനെ വിളിച്ചു കൊണ്ട് വരാമോ എന്ന് ചോദിക്കുമായിരുന്നു.അതൊക്കെ ഒരു കാലം.😜😜

ഞാൻ എഴുതിയത് വായിക്കാൻ സാറൻമ്മാർക്കു വളരെ ഇഷ്ടമായിരുന്നു. അവർക്ക് ഞാൻ ചില ഉത്തരങ്ങൾ നൂറു പ്രാവശ്യം വരെ എഴുതി കൊടുത്തിട്ടുണ്ട്.😉

പഠന മികവിന് അംഗീകാരമായി എത്ര തവണ എന്നെ സാറിന്റെ അടുത്ത് നിറുത്തിയിട്ടുണ്ടെന്നറിയാമോ?😛

സാറ് ബോർഡിലെഴുതിയ ചോക്ക് ഞാൻ ആവശ്യപ്പെടാതെ തന്നെ എത്ര തവണ എനിക്ക് ക്ലാസിൽ വെച്ച് എറിഞ്ഞ് തന്നിട്ടുണ്ട് ….😝

ചില സാറൻമാർ ക്ലാസെടുക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാനായി വാതിൽക്കൽ എത്രതവണ എന്നെ കാവൽ നിന്നിട്ടുണ്ടെന്നറിയാമോ … സുരക്ഷാ ഭീഷണി കൂടിയ സാഹചര്യങ്ങളിൽ bench ന്റെ മുകളിൽ നിന്ന് നിരീക്ഷിക്കാനും പറയാറുണ്ട് 💪

ഓരോ പരീക്ഷ കഴിഞ്ഞാലും ഉത്തരങ്ങൾ അഞ്ചു തവണയെങ്കിലും ഞാൻ അധ്യപകരെ എഴുതിക്കാണിക്കാറുണ്ടായിരുന്നു ….

എല്ലാ കാര്യങ്ങളും .എനിക്കറിയാമായിരുന്നതിനാൽ പലപ്പോഴും എന്നോട് “എന്തിനാ നീ സ്കൂളിലേക്ക് വരുന്നത്? വല്ല പണിക്കും പൊക്കൂടെ” എന്ന് എത്ര തവണ ചോദിച്ചിട്ടുണ്ട് …..

ഹാ …..
അതൊക്കെയൊരു കാലം…
😔😔😔

Source: WhatsApp | Author: Unknown

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment