മനുഷ്യ നീ മണ്ണാകുന്നു എന്നും ആ മണ്ണിലേക്ക് തന്നെ നീ മടങ്ങിപോകും എന്ന ഓർമപ്പെടുത്തൽ ആണ് ഓരോ വിഭൂതിയും നമുക്ക് മുൻപിൽ കൊണ്ടുവരുന്ന സന്ദേശം… പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റികൊണ്ട് പുതിയ മനുഷ്യൻ ആകാനുള്ള ഒരുക്കത്തിന്റെ അൻപതു ദിനരാത്രങ്ങൾ…
ഈശോയുടെ കാൽവരി യാത്രയുടെയും സഹനങ്ങളുടെയും അണയാത്ത തിരിനാളം ഉള്ളിൽ ജ്വലിപ്പിച്ചുകൊണ്ട് നമുക്കും ഒന്നോർമിക്കാം… വയലിലെ പുൽക്കൊടി പോലുള്ള ഈ ജീവിതത്തെ കരുതുന്ന ദൈവസ്നേഹത്തെ…. നമുക്കായി ഒന്നുമല്ലാത്ത നമുക്കായി മുറിവേറ്റ സ്വയം യാഗമായി തീർന്ന പൊന്നു തമ്പുരാന്റെ സ്നേഹത്തെ… ഈ ഒരുക്കത്തിന്റെ ദിവസം അതിനുള്ളതാകട്ടെ…
ഈ അൻപതു ദിനങ്ങൾ തമ്പുരാന്റെ സഹനജീവിതം ധ്യാനിച്ചുകൊണ്ട് കാൽവരിയിലെ ക്രൂശിതനിലേക്ക് നമുക്കും യാത്ര ചെയ്യാം. 💐



Leave a comment