ദോശയും പിന്നെ ഭാര്യയും

രാവിലെ ഭാര്യ ബ്രെഡ്ഡും പഴവും കൊണ്ടുവച്ചു….🍞🍌
ഭർത്താവ് സൗമ്യമായി ചോദിച്ചു –
എന്നും ബ്രെഡ്ഡും പഴവും ആക്കാതെ ഇടയ്ക്കു ദോശയും ചട്ണിയും ആക്കിക്കൂടെ…🍝🍚

അതിനു ഭാര്യ പറഞ്ഞ മറുപടി ഇതാണ്…

ദോശയുണ്ടാക്കാൻ തീരുമാനിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾക്കറിയാമോ ?

A. കഴുകേണ്ടത് …

  1. ചിരവ
  2. തേങ്ങ ചിരകാൻ ഉപയോഗിച്ച പ്ലേറ്റ്
  3. മിക്സി ജാർ അരകുന്നതിനു മുൻപ്
  4. മിക്സി ജാർ അരച്ചതിനു ശേഷം
  5. കടുക് വറുത്ത പാൻ വറുക്കുന്നതിനു മുൻപ്
  6. ദോശ ഇട്ട പ്ലേറ്റ് കഴിക്കുന്നതിന് മുൻപ്
  7. ദോശ ഇട്ട പ്ലേറ്റ് കഴിച്ചതിനു ശേഷം.
  8. ചമ്മന്തി ഒഴിച്ച് വച്ച പാത്രം.
  9. കടുക് വറുത്ത പാൻ ചമ്മന്തി മിക്സ്‌ ആക്കിയ ശേഷം.
  10. തവി ദോശ ഒഴിച്ചത്
  11. ചട്ടുകം ദോശ മറിച്ചിട്ടത്
  12. തവി ചമന്തി കലക്കിയത്.
  13. കട്ടിങ് ബോർഡ് ഉള്ളി അരിഞ്ഞതിനു മുൻപ്
  14. കട്ടിങ് ബോർഡ് ഉള്ളി അരിഞ്ഞതിനെ ശേഷം.
  15. കത്തി പച്ചമുളകും ഉള്ളിയും അരിഞ്ഞതിനു ശേഷം.
  16. ദോശ ചുട്ട തട്ട് ചുടുന്നതിനു മുൻപ്
  17. ദോശ ചുട്ട തട്ട് ചുട്ടത്തിനു ശേഷം.

B. തുടക്കേണ്ടത്…

  1. തേങ്ങ ചിരകിയ സ്ഥലം
  2. കട്ടിങ് ബോർഡ് വച്ച സ്ഥലം.
  3. മിക്സീ ജാറിന്റെ അടപ്പ് തുറന്ന് തെറിച്ച ചമ്മന്തി
  4. കടുക് പൊട്ടിച്ചതിനു ശേഷം ഗ്യാസ് സ്റ്റോവ്
  5. ദോശ തിന്നാൻ ഇരുന്ന മേശ
  6. വെളിച്ചെണ്ണ കുപ്പി ഒലിച്ചതു .

🥴🥴🥴🥴🥵

“കഴുകാൻ വേണ്ടി മാത്രം 5 ലിറ്റർ വെള്ളം വേണം…
കൈ 7 പ്രാവശ്യം തുടക്കണം…
സമയം ചെലവാക്കേണ്ടത് 45 മിനിറ്റ്,
അവസാനം കഴിച്ചു കഴിഞ്ഞാൽ അഭിപ്രായം….🧐

“ങാ, കുഴപ്പമില്ല”
ഇത് കേൾക്കുമ്പോൾ ഇത്രയും കഷ്ടപ്പെട്ട എനിക്ക് ഉള്ള മനസ്സുഖവും പോവും… ദേ ഞാൻ കൂടുതലൊന്നും പറയുന്നില്ല “

😠😠😡😠😠

വല്ല കാര്യവുമുണ്ടോ ? ബ്രെഡും പഴവും കഴിച്ചാൽ മതിയായിരുന്നു

Source: WhatsApp

Author: Unknown

Leave a comment