🥰 കണ്ടുമുട്ടൽ 🥰
“കാത്തിരിപ്പുകളുടെ അവസാനം എന്നോണം ചില കണ്ടുമുട്ടലുകൾ…” ❤🔥
കാത്തിരിപ്പിന്റെ ഏറ്റവും സുഖകരമായ അവസാനം ആണ് ഓരോ കണ്ടുമുട്ടലുകളും… ഒന്നാകലുകളും… നമ്മുടെയൊക്കെ ജീവിതത്തിൽ ഏതെങ്കിലും ഒരു പ്രിയപ്പെട്ട ആളുടെ വരവിനെ കാത്തിരുന്നിട്ടുള്ളവർ ആണ് നാം എല്ലാവരും… സ്നേഹിക്കുന്ന എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ഒരു പ്രിയപ്പെട്ട മുഖം… ആ കണ്ടുമുട്ടലിൽ ഉണ്ടാകുന്ന വിവരിക്കാൻ ആകാത്ത ആനന്ദം… അതിലെ അനുഗ്രഹങ്ങൾ…
ചിലപ്പോൾ ചിലരെയെങ്കിലും കണ്ടുമുട്ടാൻ കാലങ്ങളോളം നാം കാത്തിരുന്നിട്ടുണ്ടാകാം… എങ്കിലും അവയുടെ അവസാനം ആനന്ദത്തിന്റെ പൂർണ്ണതയാണ്…
ബൈബിളിൽ നമ്മൾ കാണുന്ന സക്കെവൂസും സമരിയക്കാരിയും, എലിസമ്പത്തും എല്ലാം ഈ കാത്തിരിപ്പിന്റെ കണ്ടുമുട്ടലിന്റെ ആനന്ദം അറിഞ്ഞവർ ആണ്…
പക്ഷെ, ഇവിടെ പ്രസക്തമായ ചോദ്യം നിന്റെ ജീവിതത്തിൽ ക്രിസ്തുവിനെ നീ കണ്ടുമുട്ടിയോ എന്നതാണ്… കാരണം അവനെ കണ്ടുമുട്ടിയവർ ആരും പിന്നീട് വെറുതെ ഇരുന്നിട്ടില്ല… ഓരോ നിമിഷവും അവനായി അവർ ജീവിച്ചു…
സാവൂൾ പൗലോസ് ആയെങ്കിൽ… പത്രോസ് പാറ ആയെങ്കിൽ അവരെല്ലാം കണ്ടുമുട്ടിയ ഒരാളുണ്ട് കാൽവരിയിലെ ക്രിസ്തു… നമുക്കും അവനോടു കൂടെ പോയി മരിക്കാം എന്ന് പറയാൻ ഉള്ള ധൈര്യം ശിഷ്യന്മാർക് ഉണ്ടായത് ഇതുകൊണ്ടാണ്… ക്രിസ്തുവിനെ കണ്ടു മുട്ടിയപ്പോൾ… അവനോടു ഹൃദയം ചേർത്തപ്പോൾ… അവനിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ…
ജീവിതയാത്രയിൽ കണ്ടുമുട്ടിയ ഒരുപാടു മുഖങ്ങളിൽ നിന്നും ഞാൻ ധ്യാനിക്കാൻ പഠിച്ച ഒരു മുഖം ആണ് ക്രിസ്തുവിന്റെ മുഖം… അവിടെ നോക്കിയാൽ ഈ ലോകത്തിനു നൽകാൻ കഴിയാത്ത ഒരു ആനന്ദം നിന്റെ ജീവിതത്തിൽ കണ്ടെത്താൻ നിനക്കും കഴിയും… അവനിലേക്ക്, അവനിൽ ഒന്നാകാൻ;… നമുക്കും കഴിയട്ടെ… ❤🔥
✍🏻✍🏻✍🏻 𝓙𝓲𝓼𝓶𝓪𝓻𝓲𝓪 𝓖𝓮𝓸𝓻𝓰𝓮 ✍🏻✍🏻✍🏻




Leave a comment