കർമ്മലാംബയെക്കുറിച്ച് ‘ക’ അക്ഷര പ്രാസത്തിൽ ആദ്യമായി ഒരു ഗാനം!
ഫാ. ജോയി ചെഞ്ചേരിൽ MCBS 🙏
A beautiful new Malayalam christian song on Our Lady of Mount Carmel.
Lyrics : Fr Joy Chencheril MCBS
Music: Jacob Koratty
Singer: Kester
Lyrics:
കർമലാംബികേ അമ്മേ സ്നേഹനാഥേ
കാക്കണേ കരതലത്തിൽ കനിവോടെ നീ
കാലംമറക്കാത്ത ത്യാഗമല്ലേ നീ
കാരുണ്യം കുടികൊള്ളും കോവിലും നീയേ
കാനായിലെന്ന പോൽ കാണണം കൂടെ നീ
കനിവിന്റെ വീഞ്ഞാലെന്നുള്ളം നിറയ്ക്കണം
കാൽവരി കാണുമ്പോൾ കാലിടറുമ്പോൾ
കരുത്തിന്റെ കൃപതൂകാൻ കനിയണം നീ
കദനം നിറഞ്ഞെന്റെ കനവലിഞ്ഞീടുമ്പോൾ
കണ്ണീർ തുടയ്ക്കാനെൻ കൂട്ടിനുണ്ടാവണം
കൺമണിയായെന്നെ കാക്കണം നീയമ്മേ
കടശ്ശിയിലടിയന്റെ കാവലും നീ


Leave a comment