എൻ ശരീരം, കല്ലറയിൽ…
എൻ ശരീരം, കല്ലറയിൽ
ശയിക്കുമിന്ന്
അന്ത്യ നാളിൽ, എഴുന്നേൽക്കും
മന്നിതിൽ നിന്നും
എന്റെ ദേഹം, ദേഹിയുമായ്
ഒന്നു ചേരാനായ്
കാത്തിരിക്കും, ആശയാൽ നീ
ശാന്തി ഭൂമിയിൽ
എൻ ശരീരം, കല്ലറയിൽ
ശയിക്കുമിന്ന്
അന്ത്യ നാളിൽ, എഴുന്നേൽക്കും
മന്നിതിൽ നിന്നും
ദിവ്യ നാഥൻ, വിധി ചൊല്ലാൻ
വരുന്ന നേരം
കാഹളത്തിൻ, വിളി കേട്ടു
ഞാനുണർന്നിടും
ദിവ്യ നാഥൻ, വിധി ചൊല്ലാൻ
വരുന്ന നേരം
കാഹളത്തിൻ, വിളി കേട്ടു
ഞാനുണർന്നിടും
രക്ഷകൻ തൻ, ഇമ്പമേറും
മൊഴി കേൾക്കാനായ്
ചെന്നു നിൽക്കും, തന്റെ ദിവ്യ
സന്നിധാനത്തിൽ
രക്ഷകൻ തൻ, ഇമ്പമേറും
മൊഴി കേൾക്കാനായ്
ചെന്നു നിൽക്കും, തന്റെ ദിവ്യ
സന്നിധാനത്തിൽ
എൻ ശരീരം, കല്ലറയിൽ
ശയിക്കുമിന്ന്
അന്ത്യ നാളിൽ, എഴുന്നേൽക്കും
മന്നിതിൽ നിന്നും
ശോക മൂക, ഭാവമെല്ലാം
വെടിഞ്ഞു നിങ്ങൾ
മോദമോടെ, ദൈവ ചിത്തം
നിർവ്വഹിക്കുവിൻ
ശോക മൂക, ഭാവമെല്ലാം
വെടിഞ്ഞു നിങ്ങൾ
മോദമോടെ, ദൈവ ചിത്തം
നിർവ്വഹിക്കുവിൻ
അന്ത്യ നാളിൽ, ആലപിക്കാം
ഹാല്ലേലുയ്യാ
സിദ്ധരോന്നായ്, ആലപിക്കാം
ഹാല്ലേലുയ്യാ
അന്ത്യ നാളിൽ, ആലപിക്കാം
ഹാല്ലേലുയ്യാ
സിദ്ധരോന്നായ്, ആലപിക്കാം
ഹാല്ലേലുയ്യാ
എൻ ശരീരം, കല്ലറയിൽ
ശയിക്കുമിന്ന്
അന്ത്യ നാളിൽ, എഴുന്നേൽക്കും
മന്നിതിൽ നിന്നും
എന്റെ ദേഹം, ദേഹിയുമായ്
ഒന്നു ചേരാനായ്
കാത്തിരിക്കും, ആശയാൽ നീ
ശാന്തി ഭൂമിയിൽ

Leave a comment