കർത്താവെൻ നല്ലോരിടയൻ…
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ
പച്ചപ്പുൽ തകിടികളിൽ താൻ
വിശ്രാന്തിയെനിക്കരുളുന്നു
പച്ചപ്പുൽ തകിടികളിൽ താൻ
വിശ്രാന്തിയെനിക്കരുളുന്നു
നിശ്ചലമാം നീർച്ചോലയതിൻ
സവിധത്തിൽ ചേർത്തിടുമെന്നെ
നിശ്ചലമാം നീർച്ചോലയതിൻ
സവിധത്തിൽ ചേർത്തിടുമെന്നെ
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ
എൻ പ്രാണനു ശീതളമാകും
തിരുനാമമതോർമിച്ചെന്നെ
എൻ പ്രാണനു ശീതളമാകും
തിരുനാമമതോർമിച്ചെന്നെ
നേർവഴിയിൽ തന്നെ നയിപ്പൂ
കുറവേതുമെനിക്കില്ലതിനാൽ
നേർവഴിയിൽ തന്നെ നയിപ്പൂ
കുറവേതുമെനിക്കില്ലതിനാൽ
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ
ഇരുൾ മൂടീയ സാനുവിലും ഞാൻ
ഭയമെന്തെന്നറിയുന്നില്ലാ
ഇരുൾ മൂടീയ സാനുവിലും ഞാൻ
ഭയമെന്തെന്നറിയുന്നില്ലാ
ചെങ്കോലും ശാസക ദണ്ഡും
എൻ കാലിൻ മാർഗ്ഗമതാകും
ചെങ്കോലും ശാസക ദണ്ഡും
എൻ കാലിൻ മാർഗ്ഗമതാകും
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ
ശത്രുക്കൾ കാൺകെയെനിക്കായ്
പ്രത്യേക വിരുന്നുമൊരുക്കി
ശത്രുക്കൾ കാൺകെയെനിക്കായ്
പ്രത്യേക വിരുന്നുമൊരുക്കി
അവിടുന്നെൻ മൂർധാവിൽ താൻ
തൈലത്താലഭിഷേകിച്ചു
അവിടുന്നെൻ മൂർധാവിൽ താൻ
തൈലത്താലഭിഷേകിച്ചു
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ
കവിയുന്നെൻ ചഷകം നിത്യം
അവിടുന്നെൻ നല്ലോരിടയൻ
കവിയുന്നെൻ ചഷകം നിത്യം
അവിടുന്നെൻ നല്ലോരിടയൻ
കനിവായ് താൻ സ്നേഹിച്ചിടുമെൻ
കർത്താവും നാഥനുമങ്ങ്
കനിവായ് താൻ സ്നേഹിച്ചിടുമെൻ
കർത്താവും നാഥനുമങ്ങ്
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ
നൽവരവും കൃപയും നിത്യം
പിൻതുടരും സുതനാമെന്നെ
നൽവരവും കൃപയും നിത്യം
പിൻതുടരും സുതനാമെന്നെ
കർത്താവിൻ ഭവനം തന്നിൽ
പാർത്തിടും ചിരകാലം ഞാൻ
കർത്താവിൻ ഭവനം തന്നിൽ
പാർത്തിടും ചിരകാലം ഞാൻ
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ
കുറവേതുമെനിക്കില്ലതിനാൽ

Leave a comment