മഹിമയിൽ വാഴും രക്ഷകനീശോ…
മഹിമയിൽ വാഴും രക്ഷകനീശോ
മരണമടഞ്ഞ സഹോദരരിൽ
നിൻ തിരുകൃപയാൽ ശിക്ഷാവിധിയിൽ
നിന്നു കരേറ്റാൻ കനിയണമേ
ഇരുളിൽ നിന്നുമുയർത്തി ഇവരിൽ
നിത്യ വെളിച്ചം തൂകണമേ
ഇരുളിൽ നിന്നുമുയർത്തി ഇവരിൽ
നിത്യ വെളിച്ചം തൂകണമേ
നിൻ തിരുരക്തം, വിലയായ് നൽകി
നീ വീണ്ടെടുത്തവനല്ലോ
നാഥാ, നീ വീണ്ടെടുത്തവനല്ലോ
മഹിമയിൽ വാഴും രക്ഷകനീശോ
മരണമടഞ്ഞ സഹോദരരിൽ
നിൻ തിരുകൃപയാൽ ശിക്ഷാവിധിയിൽ
നിന്നു കരേറ്റാൻ കനിയണമേ
പൂർവ്വ പിതാവാം അബ്രാമിന്നുടെ
മടിയിൽ ചേർത്തു തുണയ്ക്കണമേ
പൂർവ്വ പിതാവാം അബ്രാമിന്നുടെ
മടിയിൽ ചേർത്തു തുണയ്ക്കണമേ
പൂർവ്വ പിതാവാം അബ്രാമിന്നുടെ
മടിയിൽ ചേർത്തു തുണയ്ക്കണമേ
നിൻ തിരുസവിധേ, ഞങ്ങളണയ്ക്കും
യാചന കൈകൊള്ളണമേ
നാഥാ, യാചന കൈകൊള്ളണമേ
മഹിമയിൽ വാഴും രക്ഷകനീശോ
മരണമടഞ്ഞ സഹോദരരിൽ
നിൻ തിരുകൃപയാൽ ശിക്ഷാവിധിയിൽ
നിന്നു കരേറ്റാൻ കനിയണമേ
Advertisements

Leave a comment